x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ക്ക​മം​ഗ​ളൂ​രു​വി​ൽ ബൈക്കിൽ കാറിടിച്ച് യു​വാ​ക്ക​ൾ മ​രി​ച്ചു


Published: November 6, 2025 10:10 PM IST | Updated: November 6, 2025 10:10 PM IST

കൂ​ത്തു​പ​റ​മ്പ്: ചി​ക്ക​മ​ഗം​ളൂ​രു​വി​ൽ കാ​ർ ബൈ​ക്കി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. അ​ഞ്ച​ര​ക്ക​ണ്ടി സു​ലൈ​ഖാ​സി​ൽ പി. ​അ​ന​സ് (22), വെ​ൺ​മ​ണ​ൽ കു​ന്നു​മ്മ​ൽ വീ​ട്ടി​ൽ എം. ​സ​ഹീ​ർ (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​ ചിക്കമംഗളൂരുവിലെ കടൂരിലായിരുന്നു അ​പ​ക​ടം. നാട്ടിൽനിന്നു ബൈ​ക്കു​ക​ളി​ൽ വിനോദയാത്രക്കു പോയ ആ​റം​ഗ സം​ഘ​ത്തി​ൽ അ​ന​സും സ​ഹീ​റും സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ന​സ് സം​ഭ​വ സ്ഥ​ല​ത്തുത​ന്നെ മ​രി​ച്ചു.

മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി മ​ധ്യേ​യാ​ണ് സ​ഹീ​ർ മ​രി​ച്ച​ത്. സി.​സി. അ​ബ്ദു​ൾ അ​സീ​സ്-​പി. സു​ലൈ​ഖ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ന​സ്. അ​ഫ്നാ​സ്, അ​ജ്നാ​സ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

അ​ബ്ദു​ൾ ജ​ബ്ബാ​ർ-​ഖൈ​റു​ന്നീ​സ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച സ​ഹീ​ർ. സ​ഹോ​ദ​രി: ഷ​ഫ്ന. ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് കബറടക്കി.

Tags : Accident Chikkamagaluru

Recent News

Corehub Up