പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ പി.ജി. ഹോമിയോപ്പതി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടാൻ അപേക്ഷ നൽകിയ വിദ്യാർഥികൾക്കായി ആറിന് രാവിലെ 10ന് തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ മെഡിക്കൽ ബോർഡ് നടക്കും.
മെഡിക്കൽ ബോർഡിൽ പങ്കെടുക്കാത്ത വിദ്യാർഥികളെ പി.ജി. മെഡിക്കൽ കോഴ്സുകളിലെ ഭിന്നശേഷി വിഭാഗം സീറ്റുകളിലേക്കുള്ള അലോട്ട്മെന്റിനായി പരിഗണിക്കില്ല. ഫോൺ: 0471-2332120,
Tags : PGHomeopathy Disabilities Education Learning Teaching School Classroom Students SpecialEducation Literacy Language Study Scholarships Examination RightToEducation