സർവീസ് ചെലവ് കുറച്ച് ബിഎംഡബ്ല്യു
Tuesday, April 9, 2019 2:43 PM IST
ന്യൂഡൽഹി: ബിഎംഡബ്ല്യു ഉടമകൾക്ക് വാഹനത്തിന്റെ സർവീസ് ചെലവ് ഇനത്തിൽ ഓഫർ പാക്കേജ് പ്രഖ്യാപിച്ചു.
പെട്രോൾ വാഹനങ്ങൾക്ക് കിലോമീറ്ററിന് 97 പൈസയും ഡീസൽ വാഹനങ്ങൾക്ക് കിലോമീറ്ററിന് 1.38 രൂപയും ചെലവ് വരുന്ന തരത്തിലാണ് പാക്കേജുകൾ. വാഹനം ഓടിയ കിലോമീറ്റർ അല്ലെങ്കിൽ സമയദൈർഘ്യം എന്നിവ അടിസ്ഥാനമാക്കിയുള്ള പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.