അറിയുമോ? മൂലന്നൂര്‍ മുരിങ്ങയെ
Tuesday, December 17, 2019 4:44 PM IST
മൂലന്നൂര്‍ മുരിങ്ങ എന്നറിയ പ്പെടുന്ന മുരിങ്ങയെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇതിന്റെ കായ്ക്ക് 45 മുതല്‍ 50 സെന്റീമീറ്റര്‍ വരെയേ നീളമുണ്ടാകൂ. ഒരു മുരിങ്ങക്കായുടെ തൂക്കം 100 മുതല്‍ 120 ഗ്രാം വരെ. തമിഴ്‌നാട്ടില്‍ ഈറോഡ്, ധാരാപുരം, കരൂര്‍ എന്നീ പ്രേദേശങ്ങളില്‍ കൃഷിചെയ്യുന്ന ഇനം. തിരുപ്പൂര്‍ ജില്ലയിലെ ധാരാപുരത്തിനും കരൂരിനും ഇടയ്ക്കുള്ള ഗ്രാമമാണ് മൂലന്നൂര്‍. അങ്ങനെയാണ് ഈ ഇനത്തിന് മൂലന്നൂര്‍ മുരിങ്ങ എന്നു പേരുവീണത്.
മെന്തോന്നി എന്ന ഔഷധസസ്യ ഇനവും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യപ്പെടുന്നത് ഇവിടെയാണ്. നാലു മീറ്റര്‍ പൊക്കത്തില്‍ കായ്ക്കും. നന്നായി സംരക്ഷിക്കുക യാണെങ്കില്‍ ഒരു വര്‍ഷം 200 കിലോ വരെ വിളവു ലഭിക്കും. തുടര്‍ച്ചയായി 15 വര്‍ഷം വരെ വിളവു തരികയും ചെയ്യും. കേരളത്തില്‍ ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളില്‍ കൃഷി ചെയ്യാന്‍ യോജിച്ച ഇനമാണിത്. വാരം എടുത്തോ, കുഴി യെടുത്തോ നടാം. മണ്ണ് നന്നായി കിള ച്ചു കട്ടയുടയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രണ്ടടി നീളം, വീതി, ആഴത്തില്‍ തടം തയാറാക്കി ഒരു ചിരട്ട കുമ്മായം വിതറി പതിനഞ്ചു ദിവസത്തിനു ശേഷം കുഴി ഒന്നിന് പത്തു കിലോ ഉണക്ക ചാണകപ്പൊടി, കാല്‍ കിലോ വീതം എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ കുഴിയില്‍ ഇളക്കിച്ചേര്‍ ക്കണം. അതിനു ശേഷം കുഴിയുടെ നടുവില്‍ ചെറിയകുഴിയുണ്ടാക്കി അതില്‍ 45 ദിവസം പ്രായമായ പോളിത്തീന്‍ കവറില്‍ കിളിര്‍പ്പിച്ച മുരിങ്ങച്ചെടി കവര്‍ മാറ്റി നടാം.
ആറു മാസത്തിലൊരിക്കല്‍ 20 കിലോ ചാണകപ്പൊടി ചുവട്ടില്‍ നല്‍കണം. മാസത്തില്‍ ഒരു തവണ 250 ഗ്രാം കടലപ്പിണ്ണാക്ക് പൊടിച്ച് ചുവട്ടിലിടണം. വെള്ളം തളിച്ചു കൊടുക്കുന്നത് കൃത്യമായ വിളവു ലഭിക്കുന്നതിന് സഹായിക്കും. മുരിങ്ങയുടെ പൂവും, ഇലയും രുചികരവും പോഷക സ മൃദ്ധവുമാണ്. നല്ല വെയില്‍ ലഭി ക്കുന്ന സ്ഥലമാണ് മുരിങ്ങക്കൃഷിക്ക് അനു യോജ്യം. വെള്ളം കെട്ടിനിന്നാ ല്‍ ചെടിചീഞ്ഞുപോകാന്‍ സാധ്യത കൂടുതലാണ്. അത്യാവശ്യം മാത്രം വെള്ളം നല്‍കി കൃഷി ചെയ്യുന്ന താണ് ഉത്തമം. കായ്ക്ക് നീളം കുറവായ ഈ ഇനം വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യാനും യോജിച്ച ഇനമാണ്.
സുരേഷ്‌കുമാര്‍ കളര്‍കോട്
ഫോണ്‍: 9447468077