സ്നേഹതീരത്തെ ഓണപ്പൂക്കൾ
Saturday, September 13, 2025 2:29 PM IST
ഓണക്കാലം പുഷ്പോത്സവമാക്കാൻ പൂക്കൃഷിയൊരുക്കി പാലക്കാട് എലപ്പുള്ളിയിലെ ചൊരക്കാപ്പള്ളം സ്നേഹതീരം വീട്ടിൽ ഉണ്ണിക്കുട്ടനും കുടുംബവും. വീടിനോടു ചേർന്ന് അന്പതു സെന്റ് സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ഒരുക്കിയിരിക്കുന്നത്.
ബംഗളുരുവിൽനിന്നെത്തിച്ച നാലായിരത്തോളം ചുവപ്പും മഞ്ഞയും നിറം വരുന്ന തൈകളാണു വച്ചുപിടിപ്പിച്ചിട്ടുള്ളത്. ഉണ്ണിക്കുട്ടന്റെ പിതാവ് സുദേവൻ പൂർണപിന്തുണ നല്കി മുഴുവൻ സമയവും പൂച്ചെടികളെ പരിപാലിച്ച് കൃഷിയിടത്തുണ്ട്.
പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം പൂക്കൃഷി ഒരുക്കിയപ്പോൾ നല്ല വിളവ് കിട്ടിയതിനെത്തുടർന്നാണ് ഇത്തവണയും കൃഷിയിറക്കിയത്. കനത്തമഴയിൽ വേണ്ടത്ര വിളവ് ലഭിച്ചില്ലെങ്കിലും അത്തത്തിന് വിപണിയിൽ പൂ എത്തിക്കാമെന്ന പ്രതീക്ഷയിലാണെന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു.