നല്ല ഭക്ഷണശീലത്തിന് പഴങ്ങളും പച്ചക്കറികളും
നല്ല ഭക്ഷണശീലത്തിന് പഴങ്ങളും പച്ചക്കറികളും
ഐക്യരാഷ്ട്രസഭയും ലോക ഭക്ഷ്യസംഘടനയും 2021 അന്താരാഷ്ട്ര പഴം - പച്ചക്കറി വര്‍ഷമായി ആചരിക്കുകയാണ്. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന പോഷകാംശം, ആ രോഗ്യകരമായ ഭക്ഷണക്രമം, ഭക്ഷ്യോത്പാദനം, സംഭരണം, വിതരണം തുടങ്ങിയവയേക്കുറിച്ചുള്ള അവബോധം വളര്‍ത്തുകയാണു വര്‍ഷാചരണ ലക്ഷ്യം.

നാരുകള്‍, പോഷകങ്ങള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും ഒരു വ്യക്തി പ്രതിദിനം 400 ഗ്രാം കഴിക്കണമെന്നാണ് ലോകാ രോഗ്യസംഘടനയുടെ നിര്‍ദേശം. രോഗപ്രതിരോധ ശേഷി കൂട്ടാനും പഴവര്‍ഗങ്ങള്‍ക്കു കഴിയും. സൂക്ഷ്മപോഷകങ്ങളും ഇവയില്‍ നിന്നു ലഭിക്കും. മാനസികാരോഗ്യത്തിനും മാനസിക സംഘര്‍ഷം കുറയ്ക്കാനും പഴങ്ങളിലെ പ്രോട്ടീനുകള്‍ക്കു കഴിയും.

ഭക്ഷണം പാഴാക്കരുത്

ഭക്ഷണം പാഴാക്കുന്നതിനും മലിനമാക്കുന്നതിനുമെതിരേയുള്ള ബോധവത്കരണവും യു.എന്‍. ലക്ഷ്യം വയ്ക്കുന്നു. സെപ്റ്റംബര്‍ 29 ഇതിനുള്ള ബോധവത്കരണദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

പരീക്ഷാസഹായി: ഓര്‍മശക്തി കൂട്ടും

ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ പഴ ങ്ങള്‍ക്കും പച്ചക്കറികള്‍ക്കും സാധിക്കും. ഇവയിലടങ്ങിയിരിക്കുന്ന ഗ്‌ളൂ ക്കോസാണ് തലച്ചോറിനെ ഇതിനു സഹായിക്കുന്നത്. ഇവയിലെ ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ എ, ബി, സി, ഇ എന്നിവ ഓര്‍മക്കുറവിനെ പ്രതിരോധിക്കും. പഴങ്ങളിലെ ഫ്‌ലേവനോയ്ഡുകളും കരോട്ടിനോയ്ഡുകളും ഓര്‍മക്കുറവു പരിഹരിക്കും.

നമുക്കു ദൈനംദിന ഭക്ഷണക്രമ ത്തില്‍ ഉള്‍പ്പെടുത്താവുന്ന ചില പഴങ്ങളും അവയുടെ പോഷക പ്രധാന്യവും ചുവടെ:-

കിവി:-ജന്മദേശം തെക്കന്‍ ചൈന യാണ്. സ്വാദിഷ്ഠമായ പുളിരസമുള്ള പഴം. ലോകത്തു ലഭ്യമായതില്‍ ഏറ്റ വും പോഷകഗുണമുള്ള ഒന്ന്. ഇതി ന്റെ തോടിനു ന്യൂസിലാന്‍ഡിലെ കിവി പക്ഷിയുടെ തൂവലുമായി സാ മ്യമുള്ളതിനാലാണ് ഈ പേരു വീണത്. വിറ്റാമിന്‍ സി ധാരാളമടങ്ങിയിട്ടുണ്ട്.

മാങ്കോസ്റ്റീന്‍:-പഴങ്ങളുടെ റാണി. ജന്മദേശം ഇന്തോനേഷ്യയാണെ ങ്കിലും കേരളത്തിലും ഇതു നന്നായി വളരും. ഹൃദയത്തിന്റെ സംരക്ഷകയാണിത്.

മാമ്പഴം:-പഴങ്ങളുടെ രാജാവ്. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ ഫലം. മാങ്ങയുടെ ജന്മദേശവും ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യ തന്നെ. മാങ്ങകളില്‍ ഏറ്റവും പ്രസിദ്ധമായത് അല്‍ഫോണ്‍ സ മാമ്പഴമാണ്.


റമ്പൂട്ടാന്‍:- പഴങ്ങളിലെ രാജകുമാരി എന്നും 'ദേവതകളുടെ ഭക്ഷണം' എന്നും വിശേഷണങ്ങള്‍. പോഷക സമ്പുഷ്ടമായ ഇത് ഔഷധമായും ഉപയോഗിക്കുന്നു. മലായ് ദ്വീപസ മൂഹങ്ങളാണ് ജന്മദേശം.

ഈന്തപ്പഴം:- പഴങ്ങളുടെ മുത്തശി. അറേബ്യന്‍ പഴം എന്നറിയപ്പെടുന്ന തെങ്കിലും ഏറ്റവും കൂടുതല്‍ ഉത്പാ ദിപ്പിക്കുന്നത് ഈജിപ്തില്‍. ഈന്ത പ്പഴങ്ങളില്‍ വിശിഷ്ടമായ ഒരിനമാണ് 'വിശുദ്ധ ഈന്തപ്പഴം' എന്നറിയ പ്പെടുന്ന അല്‍-അജ്വ. ഇതു മദീന യില്‍ മാത്രമേ കായ്ക്കാറുള്ളൂ. മറ്റു സ്ഥലങ്ങളില്‍ ഇത്തരം ഈന്തപ്പനകള്‍ ഉണ്ടെങ്കിലും വിളവുണ്ടാകാറില്ലത്രേ.

വഴുതനങ്ങ:- കത്തിരിക്ക എന്നു വിളിപ്പേരുള്ള ഇത് വയലറ്റ്, പച്ച, വെള്ള നിറങ്ങളില്‍ കാണപ്പെടുന്നു. പച്ചക്കറികളിലെ രാജാവ്.

ഫ്‌ലേവനോയ്ഡുകള്‍, പ്രോട്ടീന്‍, അന്നജം, കൊഴുപ്പ്, ഭക്ഷ്യനാരുകള്‍, ആന്റിഓക് സിഡന്റുകള്‍, ജീവകങ്ങ ള്‍, പൊട്ടാസ്യം, സോഡിയം, കാല്‍ സ്യം, സിങ്ക്, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, ജീവകം-ബി 6, സി, ബി, മാംഗനീസ്, നിയാസിന്‍, ഫോളി ക് ആസിഡ് എന്നിവയാലെല്ലാം സമൃദ്ധം. വഴുതനങ്ങയിലെ ഭക്ഷ്യനാരു കള്‍ അന്നനാളത്തിലെ വിഷഹാരിക ളെ നീക്കും. അര്‍ബുദം അകറ്റും.

ലോകത്തിലെ ഏറ്റവും വലിയ പഴം: ചക്ക

ലോകത്തിലെ ഏറ്റവുംവലിയ പഴമാണ് നമ്മുടെ ചക്ക. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ ഉത്പാദിപ്പിക്കുന്ന ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫല വുമാണ്. നമ്മുടെ പൂര്‍വികരുടെ അടിസ്ഥാന ഭക്ഷണങ്ങ ളില്‍ ഒന്നായിരുന്നു ചക്ക. ഒരു പ്ലാവെങ്കിലുമില്ലാത്ത വീടു കളും അപൂര്‍വമായിരുന്നു. തമിഴര്‍ക്കും ചക്കപ്പഴം പ്രിയങ്ക രമാണ്. ആസാമിലും ത്രിപുരയിലും വന്‍തോതില്‍ ചക്ക ഉത്പാദിപ്പിക്കുന്നു. ഇന്ത്യക്കു പുറമേ ബ്രസീലിലും ശ്രീലങ്കയിലുമെല്ലാം ചക്കകൃഷി വ്യാപകമാണ്.

സെബി മാളിയേക്കല്‍