ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
Saturday, April 9, 2022 2:55 PM IST
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ലാതെ കര്‍ഷകര്‍ നട്ടം തിരിയു കയാണ്. കിലോയ്ക്ക് 3000 രൂപയ്ക്കു മുകളില്‍ വില ലഭിച്ചിരുന്ന ഏലക്കായ്ക്ക് ഇപ്പോള്‍ 700 - 800 രൂപയാണു ശരാശരി വില ലഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏലക്കായ്ക്ക് റിക്കാര്‍ഡ് വില വന്ന പ്പോള്‍ വര്‍ധിച്ച ഉത്പാദന ചെലവില്‍ വീണ്ടും വര്‍ധനവുണ്ടായതല്ലാതെ വിലത്തര്‍ച്ചക്ക് അനുസരിച്ച് ഒരു രൂപ പോലും ചെലവു കുറഞ്ഞില്ല.

വിലത്തകര്‍ച്ച കര്‍ഷകന്റെ നടുവൊടിക്കുമ്പോഴും ഒരു ചെറു സഹായം പോലും സര്‍ക്കാരില്‍ നിന്നു ലഭിക്കുന്നുമില്ല. വിള സാമഗ്രികളുടെ വിലവര്‍ധനവും തൊഴിലാളി ക്ഷാമവും ഒരുവശത്ത് നില്‍ക്കുമ്പോഴാണ് മറുവശത്ത് ഉത്പന്ന വിലയില്‍ ഭീമന്‍ തകര്‍ച്ച നേരിടുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഒരു കിലോ ഏലക്കായ് വിളയിച്ച് ഉണക്കി വിപണിയിലെത്തിക്കാന്‍ 1500 രൂപയെങ്കിലും മുടക്കു വരും. അതിനാണ് ഇപ്പോള്‍ 1000 രൂപ പോലും വില ലഭിക്കാത്തത്. വിലയില്ലെങ്കിലും പരിചരണം കുറഞ്ഞാല്‍ അറ്റുപോകുന്ന കൃഷി കര്‍ഷകര്‍ക്ക് വലിയ ബാധ്യതയായി മാറിത്തുടങ്ങിയിട്ടുണ്ട്. സമയാസമയങ്ങളില്‍ വളവും വെള്ളവും കീടനാശിനിയും നല്‍കിയില്ലെങ്കില്‍ ചെടി പാടെ നശിക്കും. ഒരു സ്ഥലത്ത് കൃഷി ചെയ്തു മൂന്നു വര്‍ഷം പരിപാലിച്ചാലെ വിളവു ലഭിച്ചു തുടങ്ങൂ.

ഏക്കറിനു രണ്ടു ലക്ഷം രൂപയെങ്കിലും ചെലവാകും. പരിചരണം കുറഞ്ഞാല്‍ വാഴച്ചെടി വര്‍ഗത്തില്‍ പെട്ട ഏലം നശിക്കും. വിളവിനു വില ലഭിക്കാതെ വന്നാല്‍ ഏലത്തിന്റെ ഈറ്റില്ലമായ ഹൈറേഞ്ച് കൊടിയ പ്രതിസന്ധിയിലാകുകയും ചെയ്യും. ഒരു കാലത്ത് കുരുമുളക് കൃഷി വ്യാപകമായുണ്ടായിരുന്ന ഹൈറേഞ്ചില്‍ രോഗവും വില ത്തകര്‍ച്ചയും കുരുമുളകു കൃഷി ഇല്ലാതാക്കി. ഇനി ഏലം മാത്രമാണ് ഹൈറേഞ്ചിന്റെ സാമ്പത്തിക സ്രോതസ്.

കയറ്റുമതിയിലുണ്ടായ ഇടിവും കോവിഡ് മൂലം ആഭ്യന്തര വിപണി അടഞ്ഞുപോയതും ഉത്സവങ്ങളും ആഘോഷങ്ങളും കുറഞ്ഞതും വിലയിടിവിനു കാരണമായിട്ടുണ്ട്. ഉദ്പാദന മേഖലയില്‍ ഉണ്ടായ വര്‍ധനവും ഗുണ നലവാരം കുറഞ്ഞ (പൊടി, ചൊറി കായ്കള്‍) കായ്കളുടെ ശരാശരി വര്‍ധനവും വില മാന്ദ്യമുണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലുണ്ടായ അതിവര്‍ഷം മൂലം പരമ്പരാഗത ഏലത്തോട്ടങ്ങളിലെ മേല്‍ മണ്ണ് ഒഴുകി പോയതും കീടങ്ങളുടെ വര്‍ധനയും വളര്‍ച്ചയും ഏലക്കായുടെ ഗുണ നിലവാരം കുറച്ചു. മുമ്പ് ഒരു ലോട്ടില്‍ 15 ശതമാനം വരെ പൊടിക്കായ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴത് 40 ശതമാനം വരെയായി. ഗുണ നിലവാരം കുറഞ്ഞവ കൂടു മ്പോള്‍ ശരാശരി വിലയില്‍ കുറവു ണ്ടാകും. ശരാശരി വിലയാണ് ഏലക്കായുടെ അടിസ്ഥാന വില.

ഏലം, കുരുമുളക് കൃഷി പരിപാല നത്തിനായി മൈലാടുംപാറ യിലെ ഏലം ഗവേഷണ കേന്ദ്രവും പാമ്പാടും പാറയിലെ കാര്‍ഷിക ഗവേഷണ കേന്ദ്രവും ഗുണമേന്മ കുറയാനുള്ള കാരണങ്ങള്‍ കണ്ടെത്തി യിട്ടില്ല. കീടങ്ങളുടെ ആക്രമണം മൂലം ഏല ക്കായുടെ പുറത്ത് പരുക്കള്‍ (ചൊറി) ഉണ്ടാകുകയും ദൃഢതയും നിറവും മങ്ങി കായയുടെ ആകര്‍ഷണം കുറയുകയും ചെയ്യും.

ഏലം കൃഷിക്കുള്ള പ്രോത്സാഹനം സ്‌പൈസസ് ബോര്‍ഡ് കുറച്ചതും കര്‍ഷകര്‍ക്കു വിനയായിട്ടുണ്ട്. 52 ഇനം സുഗന്ധ വ്യഞ്ജനങ്ങളുടെ പരിപാലന ചുമത ലയുള്ള സ്‌പൈസ സ് ബോര്‍ഡിന് ഇപ്പോള്‍ ഏലം ഏറ്റവും ഒടുവിലത്തെ സംരക്ഷണ ഇനമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ നാണ്യ വിളകള്‍ക്കാണ് ഇപ്പോള്‍ സ്‌പൈസസ് ബോര്‍ഡ് മുന്തിയ പരിഗണന നല്‍ കുന്നത്. അവിടത്തെ കര്‍ഷകരാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമ പരിഗണന യിലുള്ളവര്‍.

ഇതിന്റെ ഭാഗമായി മുന്നു വര്‍ഷം മുമ്പേ ഏലം മേഖലയി ലുണ്ടായിരുന്ന സ്‌പൈസസ് ബോര്‍ഡ് ഓഫീസുകള്‍ വ്യാപകമായി നിര്‍ത്ത ലാക്കി. ഉദ്യോഗസ്ഥരെയും ഗവേഷ കരെയും വടക്കു കിഴക്കന്‍ സംസ്ഥാന ങ്ങളിലേക്കു പറിച്ചു നടുകയും ചെയ്തു. ഇതിന്റെ ഫലമായി ഏലം മേഖലയില്‍ ഗവേഷണങ്ങള്‍ ഒന്നും നടക്കുന്നില്ല. ഏലം ഗവേഷണ കേന്ദ്ര ങ്ങളിലെ ഗവേഷണ ഫലങ്ങള്‍ ഒന്നും കര്‍ഷകരിലെത്തുന്നില്ലെന്നതും പരിതാപകരമാണ്.




മൈസൂര്‍ വള്‍ക്ക, നാടന്‍ എന്നീ ഇനങ്ങള്‍ മാത്രം കൃഷി ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അത്യുല്‍പാദന ശേഷിയുള്ള ചെടികളാണ് നട്ടു പരിപാലിക്കുന്നത്. ഇത് കര്‍ഷകര്‍ തന്നെ കണ്ടെത്തിയവയാണ്. മുമ്പ് ഏക്കറില്‍ 150-200 കിലോ കായ് ഉദ്പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ശരാശരി ഉദ്പാദനം ഇപ്പോള്‍ 600 കിലോയ്ക്കു മുകളിലാണ്. ചെറുകിട കര്‍ഷകര്‍ ഇതില്‍ കൂടുതലും ഉദ്പാദിപ്പിക്കു ന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഏലക്കാ യ്ക്ക് ശരാശരി വില 3000 - 4000 രൂപ ലഭിച്ചതോടെ ഉദ്പാദന മേഖലയും ഇരട്ടിയായി.

മുന്‍ വര്‍ഷങ്ങളില്‍ 8000 ഏക്കറിലായിരുന്നു ഏലം കൃഷി ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 150000 ഏക്കറായി. ഇന്ത്യയില്‍ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പുതിയ കൃഷികള്‍ ആരംഭിച്ചു. ആഫ്രിക്കയിലെ ടാന്‍ സാനിയായിലും കൃഷി വ്യാപിച്ചു. മുമ്പ് ഇന്ത്യക്കു പുറത്ത് ഗ്വാട്ടിമാല യിലായിരുന്നു കൂടുതലായി കൃഷി യുണ്ടായിരുന്നത്. ശ്രീലങ്കയിലും കൃഷി ഉണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ ഏല ത്തിനു ഭീഷണി ഉണ്ടായിരുന്നില്ല.

കൃഷി വ്യാപനം ഉണ്ടായിട്ടു ണ്ടെങ്കിലും ഇന്ത്യന്‍ ഏലത്തോളം ഗുണനിലവാരം മറ്റു രാജ്യങ്ങളിലെ ഏലത്തിനില്ലെന്നാണ് കണ്ടെത്തല്‍. ഇവിടെ ഏലക്കായ്ക്ക് വില വര്‍ധന വുണ്ടായപ്പോള്‍ കൃഷി മേഖല വര്‍ധിച്ചതു കൂടാതെ ശരാശരി ഉത്പാദ നത്തിലും വര്‍ധനവുണ്ടായി. ഇതു കൂടാതെ കഴിഞ്ഞ വര്‍ഷം വില വര്‍ധനവു പ്രതീക്ഷിച്ച് കര്‍ഷകരും വ്യാപാരികളും കായ് സ്റ്റോക്കു ചെയ്തു. ഇതും ഇപ്പോള്‍ മാര്‍ക്കറ്റി ലിറങ്ങിയതും വില ഇടിവിനു കാരണമായിട്ടുണ്ട്.

വ്യാപാരികള്‍ കായ് വാങ്ങി ഗ്രേഡു തിരിച്ചെടുത്ത ശേഷം ഗ്രേഡു കുറഞ്ഞ കായ് വീണ്ടും ലേലത്തില്‍ വയ്ക്കുന്നതിനാല്‍ ശരാശരി വിലയില്‍ കുറവുണ്ടാകുന്നുണ്ടെന്നാണ് കര്‍ഷകരുടെ ആക്ഷേപം. യഥാര്‍ഥ കര്‍ഷകരുടെ കായ് പ്രത്യേകമായി ലേലം ചെയ്യാനുള്ള സംവിധാനമാണ് കര്‍ഷകര്‍ നാളുകളായി ആവശ്യ പ്പെടുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിപണി അടഞ്ഞതും കയ റ്റുമതി കുറഞ്ഞതും ഈ സീസ ണിലെ വിലയിടിവിനു കാരണ മാണ്. കര്‍ഷകരുടെ അമിത കീടനാശിനി പ്രയോഗം കയറ്റുമതിക്ക് ദോഷം വരുത്തിയിട്ടുണ്ട്. കീടനാശിനികളുടെ അമിത ഉപയോഗം മൂലം ഏലത്തിന്റെ മുഖ്യ ഉപഭോക്താക്കളായ സൗദി അറേബ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യ ങ്ങള്‍ ഇന്ത്യന്‍ ഏലം തിരസ്‌കരിച്ചു. അനുവദനീയമായ അളവില്‍ കൂടുതല്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെ താണ് വിദേശ രാജ്യങ്ങള്‍ ഇന്ത്യന്‍ ഏലം ബഹിഷ്‌കരിക്കാന്‍ കാരണം.

ആറു കൂട്ടം കീടനാശിനികള്‍ക്കാണ് വിദേശ മാര്‍ക്കറ്റില്‍ ഭൃഷ്ടുള്ളത്. െ്രെടഫോസ്, പ്രഫിനോഫോസ് (ഇന്ത്യയില്‍ നിരോധിച്ചവ)എന്നിവയും ലാന്റാ സൈലോ ഹെത്തറില്‍, സൈബര്‍ മെറ്ററില്‍, അസറ്റാമിക് െ്രെപഡ്, സൈക്കിയോ കാര്‍മേറ്റ് എന്നിവ പരിശോധനയില്‍ കൂടുതല്‍ കണ്ടെത്തുന്നതാണ് ദോഷമാകുന്നത്. ഇതിന്റെ അളവു നിയന്ത്രിച്ച് കൃഷി ചെയ്യാവുന്നതേയുള്ളു.

ഇതിന് കൃഷി ശാസ്ത്രജ്ഞരുടെ നിര്‍ദേശവും പഠനവും കര്‍ഷകരില്‍ എത്തണം. ഇപ്പോള്‍ കീടനാശിനി വ്യാപാരികള്‍ പറയുന്ന രാസ വസ്തുക്കള്‍ കര്‍ഷര്‍ വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യു ന്നത്. ഏലക്കായ്ക്ക് വില കൂടുമ്പോള്‍ ഉദ്പാദനം വര്‍ധിപ്പിക്കാന്‍ ഇത്തരം രാസ പദാര്‍ഥങ്ങളുടെ ഉപയോഗവും കൂട്ടും. യഥാര്‍ഥത്തില്‍ ഏലക്കായുടെ വില വര്‍ധിക്കുമ്പോള്‍ വളം കീടനാ ശിനി കമ്പനികള്‍ക്കാണ് ലാഭമുണ്ടാകുന്നത്.

കെ.എസ്. ഫ്രാന്‍സിസ്