ചൊരി മണലിൽ കണിവെള്ളരി വിളവെടുപ്പ്
Friday, April 21, 2023 4:42 PM IST
ആലപ്പുഴയുടെ ചൊരി മണലിൽ ഇനി കണിവെള്ളരിയുടെ വിള വെടുപ്പ് മേളം. മലയാളികളുടെ മനസിലെ വർണക്കൊല്ലുസാണ് കണിവെള്ളരി. വിഷു നാളുകളിൽ കൊന്നപ്പൂവ് പോലെ തന്നെ പ്രാധാന്യമുണ്ട് കണി വെള്ളരിക്കും. നല്ല സ്വർണ നിറവും ഒതുക്ക വുമുള്ള കണിവെള്ളരിയില്ലാതെ വിഷുവിന് കണിയൊരു ക്കൽ മലയാളിക്കു സങ്കൽപ്പിക്കാനാവില്ല.
മറ്റ് സീസണുകളിൽ കൃഷി ചെയ്യുമെങ്കിലും വിഷുവിനു മുന്പു വിളവെടുക്കാൻ പാകത്തിലാണു കണി വെള്ളരി വ്യാപകമായി കൃഷി ചെയ്യുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വിളവെ ടുപ്പിനു പാകമായ വെള്ളരിപാടങ്ങൾ കണ്ണും മനവും നിറയുന്ന കാഴ്ചയാണ്.
കണിവെള്ളരി മാത്രം കൃഷി ചെയ്യുന്ന പാടശേഖരങ്ങൾ ഒട്ടേറെയുണ്ട് ആലപ്പുഴ യിൽ. ചേർത്തല താലൂക്കിലെ കഞ്ഞി ക്കുഴി, മാരാ രിക്കുളം, മുഹമ്മ മേഖല കളിലാണു വെള്ളരി പാടങ്ങൾ കൂടുത ലുള്ളത്.
വിഷുക്കാലത്ത് ഏറെ ലാഭം കിട്ടുന്ന വിളയാണു കണിവെള്ളരിയെന്ന് പ്രമുഖ കർഷകൻ ശുഭകേശൻ പറയുന്നു. മികച്ച പച്ചക്കറി കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ കർഷകമിത്ര അവാർഡ് രണ്ട് തവണ നേടിയ ശുഭകേശൻ കണി വെള്ളരി കൃഷി യിലും മികവ് തെളിയിച്ച കർഷകനാണ്. ഉദ്ദേഹത്തിന്റെ നേതൃത്വ ത്തിൽ മറ്റ് നാടുകളി ലേക്കും കണി വെള്ളരി കയറ്റി അയക്കുന്നുണ്ട്.
മറ്റു വെള്ളരി ഇനങ്ങളെക്കാൾ വലിപ്പം കുറ വാണെങ്കിലും കണി വെള്ളരിക്ക് ഭംഗി കൂടുതലുണ്ട്. മുത്തു പാകമായാൽ പച്ചപ്പ് പൂർണമായും മാറി നല്ല സ്വർണ വർണമാകും. വേനൽച്ചൂടിന് ആശ്വാസമാണു വെള്ളരി കൊണ്ടുള്ള ജ്യൂസ്. ഹെർബൽ ജ്യൂസ് നിർമാണ ത്തിൽ തണ്ണിമത്തൻ, കുക്കുംബർ, പടവലം എന്നിവയ്ക്കൊപ്പം പ്രധാന ചേരുവയാണു വെള്ളരി. വെള്ളരി മാത്രമായും ജ്യൂസ് തയാറാക്കാം. പൊട്ടുവെള്ളരിയാണു ജ്യൂസ് നിർമാണത്തിനു കൂടുതലായി ഉപയോഗിക്കുന്ന തെങ്കിലും കണി വെള്ളരിയും ഉപയോഗപ്രദമാണ്.
ഏതു കാലാവസ്ഥയിലും കണിവെള്ളരി കൃഷി ചെയ്യാം. എന്നാൽ വിഷു മുന്നിൽ കണ്ടാണ് വ്യാപകമായി കൃഷി ചെയ്യുന്നത്. വിഷു സീസ ണിൽ കിലോയ്ക്ക് കുറഞ്ഞത് 25 രൂപയെങ്കിലും കർഷകന് ലഭിക്കും. നമുക്ക് ആവശ്യമായ കണി വെള്ളരി സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. അലപ്പുഴ ജില്ലയിൽ പലയിടത്തും പാരന്പര്യമായി കണിവെള്ളരി കൃഷി ചെയ്യുന്നവരുണ്ട്.
ഉത്പാദിപ്പിക്കുന്ന കണി വെള്ളരി പൂർണമായും വിറ്റഴിയുന്നുണ്ടെന്നു ശുഭകേശൻ പറയുന്നു. കഞ്ഞിക്കുഴി പയർ എന്ന പേരിൽ പുതിയ ഒരിനം പയർ വികസിപ്പിച്ചെടുത്ത ശുഭ കേശനെ ഗവർണർ വസതിയിലേക്ക് ക്ഷണിച്ച് ആദരിച്ചിട്ടുണ്ട്.
അനിരുദ്ധൻ മുഹമ്മ
ചിത്രങ്ങൾ : ധനരാജ് മുഹമ്മ