അരാറ്റയുടെ അഡ്വാന്‍സ്ഡ് കേള്‍ കെയര്‍ ഹെയര്‍ സ്‌റ്റൈലിംഗ് ജെല്‍ പുറത്തിറക്കി
അരാറ്റയുടെ  അഡ്വാന്‍സ്ഡ് കേള്‍ കെയര്‍ ഹെയര്‍ സ്‌റ്റൈലിംഗ് ജെല്‍ പുറത്തിറക്കി
കൊച്ചി: ആഭ്യന്തര പേഴ്‌സണല്‍ ആന്‍ഡ് ഹെയര്‍കെയര്‍ ബ്രാന്‍ഡായ അരാറ്റ ചുരുണ്ട മുടിക്കാർക്കായി പുതിയ അഡ്വാന്‍സ്ഡ് കേള്‍ കെയര്‍ ഹെയര്‍ സ്‌റ്റൈലിംഗ് ജെല്‍ പുറത്തിറക്കി.

തപ്‌സി പന്നുവാണ് സ്‌റ്റൈലിംഗ് ജെല്‍ ബ്രാന്‍ഡ് അംബാസിഡര്‍. അബിസീനിയന്‍ സീഡ് ഓയില്‍, അര്‍ഗാന്‍ ഓയില്‍, സോയാ പ്രോട്ടീന്‍, കറ്റാര്‍വാഴ എന്നിവയടങ്ങിയ വീഗന്‍ ഉത്പന്നമാണിത്.

സിന്തറ്റിക് പാരബെന്‍സ് അടങ്ങിയ സ്റ്റൈലിംഗ് ഉത്പന്നങ്ങൾക്ക് പകരമായി സൃഷ്ടിക്കപ്പെട്ട ഈ ഹെയര്‍ സ്‌റ്റൈലിംഗ് ജെല്‍ മുടിക്ക് കേടുപാടുകള്‍, മുടികൊഴിച്ചില്‍, അകാല നര എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ദൈനംദിന ഉപയോഗത്തിന് ഇണങ്ങുന്നതുമാണ്.


പരമ്പരാഗത സൗന്ദര്യ മാനദണ്ഡങ്ങള്‍ നാം ഉപേക്ഷിക്കേണ്ട സമയമാണിത്. എന്റെ ചുരുണ്ട മുടിയാണ് എന്‍റെ ഐഡന്‍റിറ്റി, ഞാന്‍ അഭിമാനത്തോടെ അത് ഒരു കിരീടമായി ധരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, ഈ ചുരുണ്ട മുടിയുടെ പ്രാതിനിധ്യം ഓണ്‍ സ്‌ക്രീനിലായാലും അല്ലെങ്കില്‍ ഞാന്‍ പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുക്കുന്ന ബ്രാന്‍ഡുകള്‍ക്കൊപ്പമായാലും, വളരെ പ്രധാനമാണെന്നും തപ്‌സി പന്നു പറഞ്ഞു.