ടിവിഎസ് അപ്പാച്ചെ ആർആർ 310 ബൈക്ക്
Monday, July 15, 2019 5:12 PM IST
പ്രമുഖ ഇരുചക്ര-മുച്ചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കന്പനി റേസ് ട്യൂഡ് (ആർടി) സ്ലിപ്പർ ക്ലച്ചോടുകൂടിയ ടിവിഎസ് അപ്പാച്ചെ ആർആർ 310 മേട്ടോർസൈക്കിൾ കേരള വിപണിയിൽ അവതരിപ്പിച്ചു. കൊച്ചി എക്സഷോറും വില 2,10,000 രൂപ
ആയാസരഹിതമായി, പെട്ടെന്നുള്ള ഗിയർ ഷിഫ്റ്റിംഗ് അനുഭവവും അതോടൊപ്പം ഡൗണ്ഷിഫ്റ്റിൽ ഉയർന്ന വേഗത്തിൽ വാഹനത്തിന്റെ സ്ഥിരത നിലനിർത്തുന്ന തരത്തിലുമാണ് രൂപകൽപ്പന. പുതിയ പതിപ്പിൽ സ്റ്റൈലിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. റേസിംഗ് റെഡ്, ഫാന്റം ബ്ലാക്ക് എന്നിങ്ങനെ രണ്ടു നിറങ്ങളിൽ പുതിയ മോഡൽ ലഭ്യമാണ്.
റിവേഴ്സ് ഇൻക്ലൈൻഡ് ഡിഒഎച്ച്സി (ഡബിൾ ഓവർ ഹെഡ് കാം) ലിക്വിഡ് കൂൾ എഞ്ചിനോടൊപ്പം ഓയിൽ കൂളിംഗ് ടെക്നോളജിയുമായി ചേർന്ന് ആറു സ്പീഡ് ഗിയർ ബോക്സ്, വെർട്ടിക്കൽ സ്പീഡോടാക്കോമീറ്റർ, ബൈഎൽഇഡി ട്വിൻ പ്രൊജക്റ്റർ ഹെഡ് ലാന്പുകൾ, മിഷലിൻ സ്ട്രീറ്റ് സ്പോർട് ടയർ തുടങ്ങിയ സവിശേഷതകളുമായാണ് ടിവിഎസ് അപ്പാച്ചെ ആർആർ 310ന്റെ വരവ്.
നിലവിലുള്ള ടിവിഎസ് അപ്പാച്ചെ ആർആർ 310 ഉപഭോക്താക്കൾക്ക് സ്ലിപ്പർ ക്ലച്ച് ടെക്നോളജി സൗകര്യം ലഭ്യമാക്കാൻ കന്പനി ആഗ്രഹിക്കുന്നുണ്ടെന്ന്’’ ടിവിഎസ് മോട്ടോർ കന്പനിയുടെ പ്രീമിയം മോട്ടോർ സൈക്കിൾ വിഭാഗത്തിന്റെ മാർക്കറ്റിംഗ് തലവൻ മേഘശ്യാം ലക്ഷമണ് ഡിഗോളെ പറഞ്ഞു.