അ​പ്രീ​ലി​യ 125 സി​സി മോ​ഡ​ല്‍ വി​പ​ണി​യി​ല്‍
അ​പ്രീ​ലി​യ 125  സി​സി മോ​ഡ​ല്‍  വി​പ​ണി​യി​ല്‍
കൊ​​​ച്ചി: പി​​​യാ​​​ജി​​​യോ​​​യു​​​ടെ അ​​​പ്രീ​​​ലി​​​യ എ​​​സ്എ​​​ക്സ്ആ​​​ര്‍ 125 ഇ​​​ന്ത്യ​​​ന്‍ വി​​​പ​​​ണി​​​യി​​​ല്‍. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ അ​​​പ്രീ​​​ലി​​​യ 160 വ​​​ന്‍ പ്ര​​​തി​​​ക​​​ര​​​ണം സൃ​​​ഷ്ടി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് 125 സി​​​സി മോ​​​ഡ​​​ലു​​​മാ​​​യി ക​​​മ്പ​​​നി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് പി​​​യാ​​​ജി​​​യോ ഇ​​​ന്ത്യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡി​​​യ​​​ഗോ ഗ്രാ​​​ഫി പ​​​റ​​​ഞ്ഞു.


അ​​​പ്രീ​​​ലി​​​യ എ​​​സ്എ​​​ക്സ്ആ​​​ര്‍ 160 സ്‌​​​കൂ​​​ട്ട​​​റി​​​ലെ മി​​​ക്ക​​​വാ​​​റും എ​​​ല്ലാ ഫീ​​​ച്ച​​​റു​​​ക​​​ളും എ​​​സ്എ​​​ക്സ്ആ​​​ര്‍ 125 ലു​​​മു​​​ണ്ട്.1,14,994 രൂ​​​പ​​​യാ​​​ണ് വി​​​പ​​​ണി വി​​​ല. എ​​​ല്ലാ പി​​​യാ​​​ജി​​​യോ ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ളി​​​ലും htpps://apriliaindia.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലും ഇ​​​പ്പോ​​​ള്‍ ബു​​​ക്ക് ചെ​​​യ്യാ​​​നാ​​​കും.