ഇ​ന്നോ​വ ഹൈ​ക്രോ​സ് ഈ ​മാ​സം 25ന് ​എ​ത്തും
ഇ​ന്നോ​വ ഹൈ​ക്രോ​സ് ഈ ​മാ​സം 25ന് ​എ​ത്തും
Wednesday, November 2, 2022 11:23 AM IST
വാ​ഹ​ന​പ്രേ​മി​ക​ള്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ടൊ​യോ​ട്ട ഇ​ന്നോ​വ ഹൈ​ക്രോ​സ് ഈ 25​ന് ഇ​ന്ത്യ​ന്‍ വാ​ഹ​ന​വി​പ​ണി​യി​ല്‍ എ​ത്തും. എം​പി​വി സെ​ഗ്മെ​ന്‍റി​ല്‍ രാ​ജ​ക്ക​ന്മാ​രാ​യ ഇ​ന്നോ​വ ക്രി​സ്റ്റ​യു​ടെ പു​തി​യ മോ​ഡ​ല്‍​ക്കു​ടി എ​ത്തു​ന്ന​തോ​ടെ വാ​ഹ​ന രം​ഗ​ത്ത് ടൊ​യോ​ട്ട ക​രു​ത്ത് വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ക്കും മു​മ്പ് ഈ ​മാ​സം 21ന് ​വാ​ഹ​നം ഇ​ന്തോ​നേ​ഷ്യ​യി​ല്‍ അ​വ​ത​രി​പ്പി​ക്കും. ഇ​ന്നോ​വ സെ​നി​ക്സ് എ​ന്നാ​യി​രി​ക്കും അ​വി​ടെ ഈ ​വാ​ഹ​ന​ത്തി​ന്‍റെ പേ​ര്‍.

കൊ​റോ​ള ക്രോ​സ് എ​സ്യു​വി​യി​ല്‍ നി​ന്ന് പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട് വ​ലു​തും നേ​രാ​യ​തു​മാ​യ ഷ​ഡ്ഭു​ജ ഗ്രി​ല്ലു​ള്ള മു​ന്‍​ഭാ​ഗ​മാ​ണ് ഇ​ന്നോ​വ ഹൈ​ക്രോ​സിനു​ള്ള​ത്. നി​ല​വി​ലെ ഇ​ന്നോ​വ​യെ​പ്പോ​ലെ പ​ല​ത​ര​ത്തി​ലു​ള്ള സീ​റ്റിം​ഗ് ഓ​പ്ഷ​നു​ക​ളും സ്ഥ​ല സൗ​ക​ര്യ​മു​ള്ള ഇ​ന്‍റീ​രി​യ​റും ആ​യി​രി​ക്കും ഇതില്‍.

ഫ്രീ ​സ്റ്റാ​ന്‍​ഡിം​ഗ് ട​ച്ച് സ്ക്രീ​ന്‍, ഫു​ള്ളി ഡി​ജി​റ്റ​ല്‍ ഇ​ന്‍​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​ര്‍, 360 ഡി​ഗ്രി കാ​മ​റ, സ​ണ്‍​റൂ​ഫ്, വ​യ​ര്‍​ലെ​സ് ചാ​ര്‍​ജ​ര്‍, സോ​ഫ്റ്റ് ട​ച്ച് ഡാ​ഷ് ബോ​ര്‍​ഡ്, ഇ​ല​ക്ട്രോ​ണി​ക് പാ​ര്‍​ക്കിം​ഗ് ബ്രേ​ക്, എ​ല്‍​ഇ​ഡി ഹെ​ഡ്‌ലാമ്പ് എ​ന്നി​വ​യും ഈ ​വാ​ഹ​ന​ത്ത​ലി​ലു​ണ്ടാ​കും.


പു​തി​യ ടൊ​യോ​ട്ട ഇ​ന്നോ​വ ഹൈ​ക്രോ​സി​ന് ടൊ​യോ​ട്ട സേ​ഫ്റ്റി സെ​ന്‍​സും ല​ഭി​ക്കും, അ​ത് പ്രീ​കൊ​ളീ​ഷ​ന്‍ സി​സ്റ്റം, ഡൈ​നാ​മി​ക് റ​ഡാ​ര്‍ ക്രൂ​യി​സ് ക​ണ്‍​ട്രോ​ള്‍, ലെ​യ്ന്‍ ട്രെ​യ്സിം​ഗ് അ​സി​സ്റ്റ്, ഓ​ട്ടോ​മാ​റ്റി​ക് ഹൈ ​ബീം തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ള്‍ നൽകുന്നു.

ര​ണ്ട് പെ​ട്രോ​ള്‍ എ​ന്‍​ജി​ന്‍ ഓ​പ്ഷ​നു​ക​ളാ​യി​രി​ക്കും ഈ ​വാ​ഹ​ന​ത്തി​ന്. 2 ലി​റ്റ​ര്‍ എ​ന്‍​എ പെ​ട്രോ​ളും 2 ലി​റ്റ​ര്‍ പെ​ട്രോ​ള്‍ ഹൈ​ബ്രി​ഡ് സി​സ്റ്റ​വും.

അ​ടു​ത്ത ജ​നു​വ​രി​യി​ല്‍ ദി​ല്ലി​യി​ല്‍ ന​ട​ക്കു​ന്ന ഓ​ട്ടോ എ​ക്സ്പോ​യി​ല്‍ പു​തി​യ ഇ​ന്നോ​വ​യു​ടെ വി​ല വെ​ളി​പ്പെ​ടു​ത്തും.