ആശ്രിത നിയമനം പങ്കാളിക്ക്
എ​ന്‍റെ മ​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെട്ടു മ​രി​ച്ചു. അ​വ​ൾ​ക്ക് ആറു വ​ർ​ഷത്തെ സ​ർ​വീ​സേ ഉ​ള്ളൂ. അ​വ​ളു​ടെ ഭ​ർ​ത്താ​വ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന​ല്ല. മ​ക​ൾ​ക്ക് 11 വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യു​ണ്ട്. 10 വ​ർ​ഷ​ത്തി​ൽ താ​ഴെ മാ​ത്രം സ​ർ​വീ​സ് ഉ​ള്ള​തി​നാ​ൽ എ​ക്സ്ഗ്രേ​ഷ്യ ഫാ​മി​ലി പെ​ൻ​ഷ​നേ ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് മ​ന​സി​ലാ​ക്കാ​ന്‌ ക​ഴി​ഞ്ഞ​ത്. അ​തു​പോ​ലെ ആ​ശ്രി​ത നി​യ​മ​ന പ്ര​കാ​രം ആ​ർ​ക്കാ​ണ് ജോ​ലി ല​ഭി​ക്കു​ക‍? ആശ്രിത നിയമനം വഴി ജോ​ലി ല​ഭി​ച്ചു ക​ഴി​ഞ്ഞാ​ൽ ഫാ​മി​ലി പെ​ൻ​ഷ​ൻ ന​ഷ്ട​പ്പെ​ടു​മോ?
ജോ​ർ​ജ് തോ​മ​സ്,
ക​ടു​ത്തു​രു​ത്തി

സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച് ഒ​രു ദി​വ​സ​ത്തി​നു​ശേ​ഷം ജീ​വ​ന​ക്കാ​ര​ൻ/ ജീ​വ​ന​ക്കാ​രി മ​ര​ണ​മ​ട​ഞ്ഞാ​ലും പ​ങ്കാ​ളി​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട്. 10 വ​ർ​ഷ​ത്തെ സ​ർ​വീ​സി​ല്ലാ​തെ വിരമിക്കുന്ന വർക്കാണ് എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. അ​തി​നാ​ൽ താ​ങ്ക​ളു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വി​ന് ഫാ​മി​ലി പെ​ൻ​ഷ​ൻ (മി​നി​മം) ല​ഭി​ക്കും. ഇ​പ്പോ​ഴ​ത്തെ മി​നി​മം ഫാ​മി​ലി പെ​ൻ​ഷ​ൻ 8500 രൂ​പ​യാ​ണ്. അ​തു​പോ​ലെ ആ​ശ്രി​ത നി​യ​മ​നം സ​ർ​വീ​സി​ലി​രു​ന്നു മ​രി​ച്ച ആ​ളി​ന്‍റെ പ​ങ്കാ​ളി​ക്കു ല​ഭി​ക്കും. അ​ല്ലെ​ങ്കി​ൽ കു​ട്ടി​ക​ൾ​ക്കു ല​ഭി​ക്കും. 18 വ​യ​സ് പൂ​ർ​ത്തി​യാ​യെങ്കി​ൽ മാ​ത്ര​മേ കു​ട്ടി​ക​ൾ​ക്ക് ജോ​ലി​ക്ക് അ​ർ​ഹ​ത​യു​ള്ളൂ. അ​തി​നാ​ൽ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം മ​ക​ൾ ജോ​ലി ചെ​യ്തി​രു​ന്ന ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

Loading...