പുതിയ നിരക്കിൽ ശന്പളം ലഭിക്കാൻ തടസമില്ല
2012ൽ ​ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി നീ​തി​ന്യാ​യ വ​കു​പ്പി​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. എ​ന്‍റെ ഒ​രു വ​ർ​ഷത്തെ പ്രൊ​ബേ​ഷ​ൻ ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ നീ​ണ്ടു​പോ​യി. മെ​ഡി​ക്ക​ൽ ഗ്രൗണ്ടിൽ ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ത്ത​താ​യി​രു​ന്നു കാ​ര​ണം. പി​ന്നീ​ട് 2014 മു​ത​ൽ തു​ട​ർ​ച്ച​യാ​യ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. 2015 സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ പി​എ​സ്‌​സി മു​ഖേ​ന എ​നി​ക്ക് ക്ല​ർ​ക്കാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​ലി കി​ട്ടി. അ​ന്നു മു​ത​ൽ എ​നി​ക്ക് ക്ല​ർ​ക്കി​ന്‍റെ പ​ഴ​യ ശ​ന്പ​ള​മാ​ണ് ല​ഭി​ക്കു​ന്ന​ത്.
പു​തി​യ ത​സ്തി​ക​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്പു​ള്ള കാ​ല​ത്തെ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​ൻ താ​മ​സി​ച്ച​താ​ണ് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ഈ ​കാ​ര​ണം​കൊ​ണ്ട് എ​ന്‍റെ ശ​ന്പ​ളം പു​തി​യ നി​ര​ക്കി​ൽ ത​രു​ന്ന​തി​നു ത​ട​സ​മു​ണ്ടോ?
നീ​തു, റാ​ന്നി

2015 സെ​പ്റ്റം​ബ​റി​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​തി​നു​ശേ​ഷ​മാ​ണ് 2016ൽ ​പു​തു​ക്കി​യ ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യ​ത്. അ​പ്പോ​ൾ പു​തി​യ നി​ര​ക്കി​ൽ താ​ങ്ക​ൾ​ക്ക് ശ​ന്പ​ളം ന​ൽ​കു​ന്ന​തി​നു ത​ട​സ​മി​ല്ല. ശ​ന്പ​ള​പ​രി​ഷ്ക​ര​ണം 1-7-2014 മു​ത​ലാ​ണ​ല്ലോ. താ​ങ്ക​ളു​ടെ മു​ൻ സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചു​വ​രു​ന്പോ​ൾ ഇ​പ്പോ​ൾ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ​ന്പ​ളം അ​തി​ൻ​പ്ര​കാ​രം പു​തു​ക്കി നി​ശ്ച​യി​ച്ചാ​ൽ മ​തി. 2015 സെ​പ്റ്റം​ബ​ർ മു​ത​ൽ താ​ങ്ക​ൾ​ക്ക് പു​തി​യ നി​ര​ക്കി​ൽ ശ​ന്പ​ളം അ​നു​വ​ദി​ക്കാ​വു​ന്ന​തേ​യു​ള്ളൂ.