40% ശാരീരിക ന്യൂനതയോടൊപ്പം അവിവാഹിതനും വരുമാനമില്ലാത്ത ആളുമായിരിക്കണം
ട്ര​ഷ​റി മു​ഖേ​ന സ​ർ​വീ​സ് പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ഞ​ങ്ങ​ളു​ടെ പി​താ​വ് ഓ​ഗ​സ്റ്റ് അ​വ​സാ​നം മ​രി​ച്ചു. അ​മ്മ നേ​ര​ത്തേ​ത​ന്നെ മ​രി​ച്ചി​രു​ന്നു. ഞ​ങ്ങ​ളു​ടെ ഇ​ള​യ സ​ഹോ​ദ​ര​ൻ പി​താ​വി​നോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. 40% ശാരീരിക ന്യൂന തയുള്ളയാ​ളാ​ണ്. എ​ന്നാ​ൽ, വി​വാ​ഹി​ത​നാ​ണ്. സഹോദരന് അ​ച്ഛ​ന്‍റെ പേ​രി​ലു​ള്ള ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടോ?
മേരി, നെ​ടു​ങ്ക​ണ്ടം

സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​യ പി​താ​വ് മ​രി​ച്ചാ​ൽ മ​ര​ണ​ശേ​ഷം ഫാ​മി​ലി പെ​ൻ​ഷ​നു​ള്ള അ​ർ​ഹ​ത ഭാ​ര്യ​ക്കാ​ണ്. ഭാ​ര്യ ജീ​വി​ച്ചി​രി​പ്പി​ല്ലെ​ങ്കി​ൽ പി​ന്നീ​ട് 25 വ​യ​സി​ൽ കൂ​ടു​ത​ലു​ള്ള അ​വി​വാ​ഹി​ത​യാ​യ മ​ക​ൾ​ക്കാ​ണ്.

സ്വ​ന്ത​മാ​യി വ​രു​മാ​നം ഇ​ല്ലാ​ത്ത, അ​വി​വാ​ഹി​ത​നും ശാരീരിക ന്യൂന തുള്ളതുമായ മ​ക​ന് (മി​നി​മം 40 ശ​ത​മാ​നം ശാരീരിക ന്യൂനതയുണ്ടെങ്കിൽ) ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ട്.