സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി
സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിവിധ വകുപ്പുകളും മറ്റു സ്ഥാപനങ്ങളും കരാർ/ദിവസ വേതന നിയമനം നടത്തരുതെന്ന് ധനകാര്യവകുപ്പിന്റെ ഉത്തരവ്.
ഗ.ഉ.(പി)81/2019 ധന. തീയതി 9/7/2019. കരാർ നിയമനം ഒരു വർഷത്തേക്ക് മാത്രം പരിമിതപ്പെടുത്തണം. വകുപ്പുമേധാവിക്ക് ബോധ്യപ്പെടുന്ന സാഹചര്യത്തിൽ ഒരു വർഷം കൂടി ദീർഘിപ്പിച്ചു നൽകാം. രണ്ടു വർഷത്തെ കാലപരിധിക്കുശേഷം സർക്കാർ അനുമതിയോടെ മാത്രമേ കരാർ പുതുക്കുവാൻ പാടുള്ളൂ. ദിവസവേതന/കരാർ പുതുക്കിയ നിരക്കുകൾക്ക് 1/7/ 2019 മുതൽ പ്രാബല്യം.