ഇൻക്രിമെന്‍റ് ലഭിക്കാൻ അവകാശമില്ല
32 വ​ർ​ഷം തു​ട​ർ​ച്ച​യാ​യ സ​ർ​വീ​സു​ള്ള പ്രൈ​മ​റി അ​ധ്യാ​പി​ക​യാ​ണ്. 1-4-2018ൽ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ച് അ​ടി​സ്ഥാ​ന ശ​ന്പ​ളം 60,900 ആ​യി.1 -6 -2018ൽ ​ഹെ​ഡ്മാ​സ്റ്റ​ർ ആ​യി പ്ര​മോ​ഷ​ൻ കി​ട്ടി​. എ​ച്ച്എം പ്ര​മോ​ഷ​നി​ൽ അ​ടി​സ്ഥാ​ന ശ​ന്പ​ളം 63,900 ആ​യും എ​ച്ച് എം ഹ​യ​ർ ഗ്രേ​ഡ് പ്ര​മോ​ഷ​നി​ൽ 67,050 ആ​യും അ​ടു​ത്ത ഇ​ൻ​ക്രി​മെ​ന്‍റ് 1- 4- 2019ൽ ​ആ​യി​ട്ടും ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പാ​സാ​ക്കി ത​ന്നു. 31- 5- 2019ൽ ​സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ചു.

1- 4- 2019ൽ ​ഇ​ൻ​ക്രി​മെ​ന്‍റ് (68,700 രൂപ) വാ​ങ്ങു​ന്ന​താ​യി പ​രി​ഗ​ണി​ച്ച് പെ​ൻ​ഷ​ൻ ബു​ക്ക് ത​യാ​റാ​ക്കി. എ​ന്നാ​ൽ ഡി​ഡി​ഇ പെ​ൻ​ഷ​ൻ ബു​ക്ക് പ​രി​ശോ​ധി​ക്കവേ 1-4-2019ൽ ​എ​നി​ക്ക് ഇ​ൻ​ക്രി​മെ​ന്‍റ് വാ​ങ്ങാ​ൻ അ​ർ​ഹ​ത​യി​ല്ലായെ​ന്നും ​ഇ​ൻ​ക്രി​മെ​ന്‍റ് ഒ​ഴി​വാ​ക്കി പെ​ൻ​ഷ​ൻ ബു​ക്ക് പു​ന​ർ​സ​മ​ർ​പ്പി​ക്കാ​നും നി​ർ​ദേ​ശി​ച്ച് തി​രി​ച്ച​യ​ച്ചു. 1- 4 -2019ൽ ​എ​നി​ക്ക് ഇ​ൻ​ക്രി​മെ​ന്‍റി​ന് അ​ർ​ഹ​ത​യി​ല്ലേ?
ലി​സി ജോ​സ്, വ​ണ്ണ​പ്പു​റം

1 -4 -2018ൽ ​ഇ​ൻ​ക്രി​മെ​ന്‍റ് വാ​ങ്ങി​യ​തി​നു​ശേ​ഷം1-6-2018ൽ ​ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. 1 -6- 2018ൽ ​ഫി​ക്സേ​ഷ​ൻ ന​ട​ത്തി​യ​തി​നു​ശേ​ഷം 1 -4- 2019ൽ ​റീ​ഫി​ക് സേ​ഷ​ൻ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ ഇ​ൻ​ക്രി​മെ​ന്‍റ് ഏ​പ്രി​ൽ മാ​സ​ത്തി​ൽ ത​ന്നെ നി​ല​നി​ൽ​ക്കു​മാ​യി​രു​ന്നു.

എ​ന്നാ​ൽ, 2018 ജൂണിൽ ത​ന്നെ ഹെ​ഡ്മാ​സ്റ്റ​റു​ടെ ഹ​യ​ർ ഗ്രേ​ഡ് വാ​ങ്ങിയതുകൊ ണ്ട് റീ ഫികിസേഷന് അർഹ തയില്ലാതായി. അ​പ്പോ​ൾ ലോ​വ​ർ സ്കെ​യി​ലി​ലെ ഇ​ൻ​ക്രി​മെ​ന്‍റ് ഹെ​ഡ്മാ​സ്റ്റ​ർ ത​സ് തി​ക​യാ​യ ജൂ​ണ്‍ മാ​സ​ത്തി​ലാ​യി. ഏ​പ്രി​ൽ മാ​സ​ത്തി​ന്‍റെ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ട്ടു. അ​തി​നാ​ൽ ഇ​ൻ​ക്രി​മെ​ന്‍റ് 2019 ജൂണിലാണ് ലഭിക്കേണ്ടത്. 2019 ഏപ്രിലിൽ ​ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ അ​ത് തെ​റ്റാ​യി പാ​സാ​ക്കി​യ​താ​ണ്.