പെൻഷൻ ആനുകൂല്യ നിര്‌ണയം പ്രിസത്തിലൂടെ വളരെ എളുപ്പം
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ യും അ​ധ്യാ​പ​ക​രു​ടെ​യും, കെ എസ്ആ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന മ​റ്റു വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ​യും പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ർ​ണ​യം പ്രി​സ​ത്തി​ലൂ​ടെ വ​ള​രെ എ​ളു​പ്പം ചെയ്യാം. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പെ​ൻ​ഷ​ൻ ബു​ക്ക് ത​യാ​റാ​ക്കു​ന്ന​തി​നേ​ക്കാ​ൾ വ​ള​രെ ല​ളി​ത​മാ​യി നി​സാ​ര സ​മ​യം ഉ​പ​യോ​ഗി​ച്ച് ഓ​ണ്‍​ലൈ​നി​ൽ ഇ-​പെ​ൻ​ഷ​ൻ ബു​ക്ക് ത​യാ​റാ​ക്കാം. പ​ഴ​യ രീ​തി​യി​ലു​ള്ള പെ​ൻ​ഷ​ൻ ബു​ക്ക് ഇ​പ്പോ​ൾ അ​നു​വ​ദ​നീ​യ​മ​ല്ല. പു​തി​യ രീ​തി​യ​നു​സ​രി​ച്ച് വി​ര​മി​ക്കു​ന്ന​വ​ർ​ത​ന്നെ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് പെ​ൻ​ഷ​ൻ നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി ഓ​ണ്‍​ലൈ​നി​ലൂ​ടെ ത​ന്നെ മേ​ല​ധി​കാ​രി​ക്ക് സ​മ​ർ​പ്പി​ക്കണം. ഇ​തി​നാ​യി ഐ​ടി രം​ഗ​ത്ത് പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ മ​തി.

പ്രി​സ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗം പൂ​ർ​ത്തി​യാ​യ​തി​നു​ശേ​ഷം പ്രി​സ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന രേ​ഖ​ക​ൾ സ​ഹ​ിതം ഈ ​പെ​ൻ​ഷ​ൻ ബു​ക്ക് (പ്രി​സ​ത്തി​ൽ​നി​ന്നും പ്രി​ന്‍റ് എ​ടു​ത്ത​ത്) ര​ണ്ടു പ​ക​ർ​പ്പും ജീ​വ​ന​ക്കാ​ര​ന്‍റെ സ​ർ​വീ​സ് ബു​ക്കും സ്ഥാ​പ​ന മേ​ധാ​വി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ പെ​ൻ​ഷ​ൻ അ​നു​വാ​ദ മേ​ല​ധി​കാ​രി​ക്കു സ​മ​ർ​പ്പി​ക്കു​ക. മേ​ല​ധി​കാ​രി ഇ​വ ഓ​ണ്‍​ലൈ​നി​ലൂ​ടെ പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം എ​ജി​ക്കു സ​മ​ർ​പ്പി​ക്കും.

വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ നേ​രി​ട്ടു​ത​ന്നെ​യാ​ണ് പ്രി​സ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. ഇ​തി​നാ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ മു​ൻ​കൂ​ട്ടി ശേ​ഖ​രി​ച്ചു കൈ​വ​ശം വ​ച്ച​തി​നു​ശേ​ഷമേ ഓ​ണ്‍​ലൈ​നി​ലൂ​ടെ പ്രി​സ​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കാ​വൂ. എ​ന്തൊ​ക്കെ ശേ​ഖ​രി​ക്ക​ണം എ​ന്നു​ള്ള​ത് താ​ഴെ പ്ര​തി​പാ​ദി​ക്കു​ന്ന വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ​നി​ന്നും മ​ന​സി​ലാ​ക്കാം. വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​ര​ന്‍റെ കു​ടും​ബ​ഫോ​ട്ടോ, ഒ​പ്പ്, വി​ര​ല​ട​യാ​ളം എ​ന്നി​വ സ്കാ​ൻ ചെ​യ്തു ഓ​ണ്‍​ലൈ​നി​ൽ ന​ൽ​ക​ണം.

സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന ആ​ൾ​ക്ക് പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ത്ര​യെ​ന്ന് ഏ​ക​ദേ​ശം ക​ണ​ക്കാ​ക്കി​യ​തി​നു​ശേ​ഷം ഓ​ണ്‍​ലൈ​നി​ൽ ചെ​യ്യു​ന്ന​താ​ണ് ഏ​റെ ഉ​ത്ത​മം. ഇ​ങ്ങ​നെ ത​യാ​റാ​ക്കു​ന്ന​തു​മൂ​ലം ഓ​ണ്‍​ലൈ​നി​ൽ എ​ന്തെ​ങ്കി​ലും തെ​റ്റു സം​ഭ​വി​ച്ചോ എ​ന്നു പ​രി​ശോ​ധി​ക്കാ​നും സാ​ധി​ക്കും. വ​ള​രെ ശ്ര​ദ്ധ​യോ​ടെ വേ​ണം ഓ​ണ്‍​ലൈ​നി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ. പ്രി​സ​ത്തി​ൽ ഏ​തു​വി​ധേ​ന​യും തെ​റ്റു തി​രു​ത്താ​ൻ അ​വ​സ​ര​മു​ണ്ട്. പൂ​ർ​ണ​മാ​യും ചെ​യ്ത​തി​നു​ശേ​ഷം പ്രി​ന്‍റ് എ​ടു​ത്ത് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്ക​ണം. സ​മ​യ​മെ​ടു​ത്തു പ​രി​ശോ​ധി​ച്ച് തെ​റ്റു​ക​ൾ വ​ന്നി​ട്ടി​ല്ല എ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യ​തി​നു​ശേ​ഷ​മേ മേ​ല​ധി​കാ​രി​ക്ക് ഇ​വ സ​ബ്മി​റ്റ് ചെ​യ്യാ​വൂ.

PRISM (Pensioners Infor mation System)

ഒ​ന്നാം​ ഘ​ട്ടം
www. prism. kerala.gov.in എ​ന്ന വെബ്സൈ​റ്റി​ൽ പ്ര​വേ​ശി​ക്കു​ക. തു​ട​ർ​ന്നു പെ​ൻ​ഷ​ൻ ഫ​യ​ലിം​ഗ് എ​ന്ന ഹോം ​പേ​ജ് കാ​ണും. അ​തി​ൽ ലോ​ഗി​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ക. അ​പ്പോ​ൾ ലോ​ഗി​ൻ/​ര​ജി​സ്റ്റ​ർ എ​ന്നി​ങ്ങ​നെ കാ​ണും. ജീ​വ​ന​ക്കാ​ര​ൻ ആ​ദ്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്പോ​ൾ ര​ജി​സ്ട്രേ​ഷ​ൻ എ​ന്ന​ത് തെ​ര​ഞ്ഞെ​ടു​ക്കു​ക. തു​ട​ർ​ന്നു പെൻ ന​ന്പ​ർ, ജ​ന​ന​ത്തീ​യ​തി (മാ​തൃ​ക 02-01-1964) എ​ന്നി​വ ന​ൽ​കി check എ​ന്ന ബോ​ക്സ് തെ​ര​ഞ്ഞെ​ടു​ക്കു​ക. അ​പ്പോ​ൾ വ്യ​ക്തി​യു​ടെ സ്പാ​ർ​ക്കി​ലെ ഒൗ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. ഇ​വ​യി​ൽ മൊ​ബൈ​ൽ ന​ന്പ​ർ, ഇ-മെ​യി​ൽ അ​ഡ്ര​സ് എ​ന്നി​വ മാ​റ്റം വേ​ണ​മെ​ങ്കി​ൽ No ​എ​ന്നു കൊ​ടു​ത്ത് ഇ​വ ര​ണ്ടും തി​രു​ത്തു​ക. തു​ട​ർ​ന്നു പ്രൊ​സീ​ഡ് ചെ​യ്യു​ക.

ര​ണ്ടാം​ ഘ​ട്ടം
വ്യ​ക്തി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് ഒ​ടി​പി ന​ന്പ​ർ വ​രും. തു​ട​ർ​ന്നു ഒ​ടി​പി ന​ൽ​കി ക​ഴി​യു​ന്പോ​ൾ വ്യ​ക്തി​യു​ടെ സ​ർ​വീ​സ് വി​വ​ര​ങ്ങ​ൾ മു​ഴു​വ​ൻ വ​രും. ഇ​തി​ൽ സ​ർ​വീ​സി​ൽ സ്ഥി​ര​മാ​യി പ്ര​വേ​ശി​ച്ച തീ​യതി​യും വി​ര​മി​ക്കു​ന്ന തീ​യ​തി​യും ന​ൽ​ക​ണം. പ്ര​സ്തു​ത പേ​ജി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്ത് വി​ര​മി​ക്കു​ന്ന ആ​ൾ/ഓ​ഫീ​സ് മേ​ധാ​വി/ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന ഓ​ഫീ​സ​ർ / എ​ജി എ​ന്നി​വ വ​രു​ന്ന അഞ്ചു കോ​ള​ങ്ങ​ൾ വ​രും. ആ​ദ്യ ഘ​ട്ട​മെ​ന്ന നി​ല​യി​ൽ വി​ര​മി​ക്കു​ന്ന ആ​ൾ എ​ന്ന കോ​ളം മാ​ത്ര​മേ ടി​ക് (a) ചെ​യ്യാ​വൂ. വേ​റെ​യൊ​രു കോ​ള​വും ടി​ക് ഇ​ട​രു​ത്. തു​ട​ർ​ന്നു വ്യ​ക്തി​യു​ടെ ഫോ​ണി​ൽ യൂസ​ർ ഐ​ഡി​യും പാ​സ് വേ​ഡും ല​ഭി​ക്കും.

മൂ​ന്നാം ഘ​ട്ടം‌
വീ​ണ്ടും പ്രിസം സൈ​റ്റി​ൽ പ്ര​വേ​ശി​ച്ച് ലോ​ഗി​ൻ എ​ടു​ത്ത് വ്യ​ക്തി​യുടെ യൂ​സ​ർ​നെ​യി​മും പാ​സ് വേ​ഡും ന​ൽ​കി പ്ര​വേ​ശി​ക്കു​ന്പോ​ൾ വ​ല​തു​വ​ശ​ത്ത് മു​ക​ളി​ൽ വി​ര​മി​ക്കു​ന്ന വ്യ​ക്തി​യു​ടെ ഫോ​ട്ടോ​യും പേ​രും ഇ​ട​തു​വ​ശ​ത്ത് ജീ​വ​ന​ക്കാ​ര​ൻ എ​ന്നും കാ​ണും. യൂ​സ​ർ ഗൈ​ഡും ഇ​തി​നോ​ടു ചേ​ർ​ന്നു കാ​ണും. കൂ​ടാ​തെ വ​ല​തു വ​ശ​ത്ത് മു​ക​ളി​ൽ ചു​വ​ന്ന മ​ഷി​യി​ൽ പെ​ൻ​ഷ​ൻ ഇ-​ഫ​യ​ലിം​ഗ് എ​ന്നു കാ​ണും. അ​ത് തെര​ഞ്ഞെ​ടു​ക്കു​ക. അ​പ്പോ​ൾ പെ​ൻ​ഷ​ൻ നി​ർ​ണ​യ അ​പേ​ക്ഷ ഒന്പതു പേ​ജു​ക​ളി​ലാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടും. ഒ​രു സ​മ​യം ഒ​രു പേ​ജ് മാ​ത്ര​മേ കാ​ണു​വാ​ൻ സാ​ധി​ക്കൂ. ഈ ​പേ​ജു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന 1, 2, 3 ബാ​ർ കോ​ഡു​ക​ൾ ന​മു​ക്ക് കാ​ണാം. അ​വ​സാ​നം end എ​ന്ന കോ​ള​വും. എ​ല്ലാ പേ​ജും ഇ​ഷ്ടാ​നു​സ​ര​ണം തു​റ​ന്നു നോ​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ല. ഒന്നുമു​ത​ൽ ഒന്പതു വ​രെ പേ​ജു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ പി​ന്നെ ഏ​തു പേ​ജും ന​മു​ക്കു പ​രി​ശോ​ധി​ക്കാം. ആദ്യം ഒ​ന്നാം പേ​ജ് ബാ​ർ കോ​ഡി​ൽ തെര ഞ്ഞെടുക്കു​ക.

നാ​ലാം ഘ​ട്ടം (ഒ​ന്നാം പേ​ജ്)
വ്യ​ക്തി​യു​ടെ ഒൗ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ ആ ​പേ​ജി​ൽ കാ​ണാം. കൂ​ടാ​തെ മൊ​ബൈ​ൽ ന​ന്പ​ർ, ലാ​ൻ​ഡ് ഫോ​ണ്‍ ന​ന്പ​ർ (നി​ർ​ബ​ന്ധ​മ​ല്ല), ഇ-മെ​യി​ൽ വി​ലാ​സം, പാ​ൻ​ന​ന്പ​ർ/​ആ​ധാ​ർ ന​ന്പ​ർ എ​ന്നി​വ ചേ​ർ​ക്കു​ക. ലാ​ൻ​ഡ് ഫോ​ണ്‍ ന​ന്പ​ർ ഒ​ഴി​ച്ച് ബാ​ക്കി എ​ല്ലാം കോ​ള​ങ്ങ​ളും നി​ർ​ബ​ന്ധ​മാ​യും പൂ​രി​പ്പി​ച്ചു​വേ​ണം മു​ന്നോ​ട്ടു പോ​കാ​ൻ. സ​ർ​വീ​സി​ൽ ക​യ​റി​യ തീ​യ​തി, വി​ര​മി​ക്ക​ൽ തീ​യ​തി, സൂ​പ്പ​ർ ആ​നു​വേ​ഷ​ൻ തീ​യ​തി എ​ന്നി​വ​യും കൃ​ത്യ​മാ​യി ചേ​ർ​ക്ക​ണം. മ​റ്റ് പെ​ൻ​ഷ​ൻ വ​ല്ല​തും കി​ട്ടു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​നും ഉ​ത്ത​രം Yes /No. തു​ട​ർ​ന്നു പ്രൊ​സീ​ഡ്.

അ​ഞ്ചാം ഘ​ട്ടം (ര​ണ്ടാം പേ​ജ്)
വ്യ​ക്തി​യു​ടെ കുടുംബത്തെ സം​ബ​ന്ധി​ച്ചി​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക. കൂ​ടാ​തെ ലൈ​ഫ് ടൈം ​അരിയിഴേസ് (LTA), ഡെത്ത് കം റിട്ടയർമെന്‍റ് ഗ്രാറ്റുവിറ്റി (ഡിസി ആർജി), ഫാ​മി​ലി പെ​ൻ​ഷ​ൻ, ക​മ്യൂ​ട്ടേ​ഷ​ൻ എ​ന്നി​വ വ്യ​ക്തി​യു​ടെ അ​ഭാ​വ​ത്തി​ൽ ആ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്നു​ള്ള നോ​മി​നി​ക​ളെ ന​ൽ​കു​ക. നോ​മി​നി​ക​ളെ ന​ൽ​കു​ന്ന​വ​രു​ടെ പേ​ര്, ജ​ന​ന​ത്തീ​യ​തി, വ്യ​ക്തി​യു​മാ​യു​ള്ള ബ​ന്ധം, എ​ത്ര ശ​ത​മാ​നം വീ​തം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി ര​ണ്ടാം പേ​ജ് പൂ​ർ​ത്തി​യാ​ക്കു​ക. തെ​റ്റു​ക​ൾ വ​ന്നാ​ൽ തി​രു​ത്താ​ൻ അ​വ​സ​രം ഉ​ണ്ട്. മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ക​ള​യ​ണ​മെ​ങ്കി​ൽ ഡിലീറ്റ് ബോക്സ് ​തെ​ര​ഞ്ഞെ​ടു​ക്കു​ക. തി​രു​ത്തു​ന്പോ​ൾ തി​രു​ത്തു വ​രു​ത്തി​യ​തി​നു​ശേ​ഷം സേവ് ചെ​യ്യു​ക​യും മു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ബോ​ക്സി​ൽ ഒാക്കെ ​ന​ൽ​കു​ക​യും ചെ​യ്യ​ണം. തു​ട​ർ​ന്നു പ്രൊ​സീ​ഡ്.

ആ​റാം ഘ​ട്ടം (മൂ​ന്നാം പേ​ജ്)
വ്യ​ക്തി​യു​ടെ​യും ഭാ​ര്യ/​ഭ​ർ​ത്താ​വ് എ​ന്നി​വ​ർ ഒ​ന്നി​ച്ചു​ള്ള ഫോ​ട്ടോ (കു​ടും​ബ ജീ​വി​ത​മാ​ണെ​ങ്കി​ൽ), അഞ്ചു വി​ര​ലു​ക​ളു​ടെ അ​ട​യാ​ളം (ത​ന്പ് ഇം​പ്ര​ഷ​ൻ), ഒ​പ്പ് (മൂ​ന്നെ​ണ്ണം) എ​ന്നി​വ സ്കാ​ൻ ചെ​യ്തു അ​പ്ഡേ​റ്റ് ചെ​യ്യു​ക. ഇ​തേ പേ​ജി​ൽ ക​മ്യൂ​ട്ടേ​ഷ​ൻ വേ​ണ​മോ വേ​ണ്ട​യോ എ​ന്നു​ള്ള ചോ​ദ്യം പൂ​രി​പ്പി​ക്കു​ക. വേ​ണ​മെ​ങ്കി​ൽ ശ​ത​മാ​ന​വും ന​ൽ​കു​ക (പ​ര​മാ​വ​ധി 40%) ഏ​തു ട്ര​ഷ​റി​യി​ൽ​നി​ന്നും പെ​ൻ​ഷ​ൻ വാ​ങ്ങ​ണ​മോ ആ ​ട്ര​ഷ​റി​യു​ടെ പേ​ര് ഈ ​പേ​ജി​ൽ ന​ൽ​കി പ്രൊ​സീ​ഡ് കൊ​ടു​ക്കു​ക.

ഏ​ഴാം ഘ​ട്ടം (4,5,6 പേജുകൾ)
നാ​ലാം പേ​ജി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക. തു​ട​ർ​ന്നു പ്രൊ​സീ​ഡ്. അ​ഞ്ചാം പേ​ജി​ൽ വാ​യ്പ​ക​ളെ, മു​ൻ​കൂ​ർ വാ​യ്പ​ക​ളെ എ​ന്നി​വ​യെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ, ബാ​ധ്യ​ത​ക​ൾ ഇ​ല്ല എ​ങ്കി​ൽ പൂജ്യം പൂ​രി​പ്പി​ച്ച് മു​ന്നോ​ട്ടു പോ​കു​ക. ആ​റാം പേ​ജി​ൽ അ​യോ​ഗ്യ സ​ർ​വീ​സു​ക​ൾ​, കൂട്ടി ച്ചേർ ക്കാവുന്ന സർവീസുകൾ, ശൂ​ന്യ​വേ​ത​നാ​വ​ധി​ക​ൾ തു​ട​ങ്ങി​യവ ചേ​ർ​ക്കു​ക.

എ​ട്ടാം ഘ​ട്ടം (പേ​ജ് 7, 8)
ഈ ​പേ​ജി​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച തീ​യ​തി, റി​ട്ട​യ​ർ​മെ​ന്‍റ് തീ​യ​തി, സൂ​പ്പ​ർ ആ​നു​വേ​ഷ​ൻ തീ​യ​തി എ​ന്നി​വ തെ​ളി​ഞ്ഞു കാ​ണും. ഒ​ന്നാം പേ​ജി​ൽ കൊ​ടു​ത്ത​താ​ണ് ഈ ​പേ​ജി​ൽ വ​രു​ന്ന​ത്. മു​ക​ളി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന തീ​യ​തി​ക്കു​ള്ളി​ൽ ഈ ​പേ​ജി​ൽ മാ​റ്റം വ​രു​ത്താ​ൻ സാ​ധി​ക്കി​ല്ല. തെ​റ്റു​ണ്ട്, മാ​റ്റം വ​രു​ത്ത​ണ​മെ​ങ്കി​ൽ ഒ​ന്നാം പേ​ജി​ൽ പ്ര​വേ​ശി​ച്ചു തി​രു​ത്ത​ണം.

കൂ​ടാ​തെ ഈ ​പേ​ജി​ൽ ഫാ​മി​ലി പെ​ൻ​ഷ​ൻ നി​യ​മ​ങ്ങ​ൾ (കെ എസ്ആർ), ഏ​തു ത​ര​ത്തി​ലു​ള്ള പെ​ൻ​ഷ​ൻ, ശ​ന്പ​ള പ​രി​ഷ്ക​ര​ണ​നി​ല (പ​ത്താം ശ​ന്പ​ള ക​മ്മീ​ഷ​ൻ), സ്കെ​യി​ൽ ഓ​ഫ് പേ, ​വി​ഭാ​ഗം എ​ന്നി​വ ന​ൽ​കി പ്രൊ​സീ​ഡ് ചെ​യ്യു​ക.

ഒ​ന്പ​താം ഘ​ട്ടം (പേ​ജ് 8)
പെ​ൻ​ഷ​ൻ നി​ർ​ണ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റി​ട്ട​യ​ർ ചെ​യ്യു​ന്ന മാ​സം മു​ത​ൽ പു​റ​കോ​ട്ടു പ​ത്തു മാ​സം ല​ഭി​ച്ച അ​ടി​സ്ഥാ​ന ശ​ന്പ​ളം ​മാ​ത്രം ന​ൽ​കി പ്രൊ​സീ​ഡ് ചെ​യ്യു​ക.

പ​ത്താം ഘ​ട്ടം (പേ​ജ് 9)

പെ​ൻ​ഷ​ൻ, ഗ്രാ​റ്റു​വി​റ്റി (ഡി സിആർജി), ഫാമിലി പെ​ൻ​ഷ​ൻ, ക​മ്യൂ​ട്ടേ​ഷൻ എ​ത്ര​യെ​ന്നു രേ​ഖ​പ്പെ​ടു​ന്ന വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട പേ​ജാ​ണ്. മു​ക​ളി​ലെ പേ​ജു​ക​ളി​ലെ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യോ​ഗ്യ സ​ർ​വീ​സ് (QS) എ​ത്ര​യെ​ന്നു രേ​ഖ​പ്പെ​ടു​ത്തി വ​രും. ഇ​ത് ശ​രി​യാ​ണോയെ​ന്നു പ​രി​ശോ​ധി​ക്ക​ണം. തെ​റ്റു​ക​ൾ ക​ട​ന്നു​കൂടി​യാ​ൽ മു​ക​ളി​ലെ പേ​ജു​ക​ളി​ലെ വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യ​ണം. ഗ്രാ​റ്റു​വി​റ്റി (ഡിസി ആർജി) ക്കു​വേ​ണ്ടി അ​വ​സാ​ന ശ​ന്പ​ളം (Basic Pay+DA), ഫാ​മി​ലി പെ​ൻ​ഷ​നു​വേ​ണ്ടി അ​വ​സാ​ന മാ​സ​ത്തെ അ​ടി​സ്ഥാ​ന ശ​ന്പ​ളം, ക​മ്യൂ​ട്ടേ​ഷ​നു​വേ​ണ്ടി ക​മ്യൂ​ട്ടേ​ഷ​ൻ ഘ​ട​കം (56 ൽ ​വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് 57ന്‍റേ​താ​യ 11.10) എ​ന്നി​വ​യും മ​റ്റു ബാ​ധ്യ​ത​ക​ൾ എ​ന്തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ അ​തും രേ​ഖ​പ്പെ​ടു​ത്തി മു​ന്പോ​ട്ടു പോ​കു​ക. മു​ക​ളി​ൽ കാ​ണി​ച്ച തു​ക​ക​ൾ ശ​രി​യാ​ണോയെന്ന് യ​ഥാ​സ​മ​യം പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്തി​യ​തി​നു​ശേ​ഷ​മേ പ്രൊ​സീ​ഡ് ന​ൽ​കാ​വൂ.

പ​തി​ന​ഞ്ചാം ഘ​ട്ടം (‘End’)

തു​ട​ർ​ന്ന് ‘End’ എ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യ പേ​ജി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക. View Draft E-Pen sion Book എ​ന്നത് ചു​വ​ന്ന നി​റ​മു​ള്ള കോ​ള​ത്തി​ൽ കാ​ണാം. അ​ത് തെര​ഞ്ഞെ​ടു​ത്ത് പ്രി​ന്‍റ് എ​ടു​ക്കു​ക. തു​ട​ർ​ന്നു മു​ക​ളി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ശ​രി​യാ​ണോയെ​ന്ന് Yes/​No ചോ​ദി​ക്കു​ന്നു​ണ്ട്. ശ​രി​യാ​ണെ​ങ്കി​ൽ Yes തെ​ര​ഞ്ഞെ​ടു​ക്കു​ന്നു.

തു​ട​ർ​ന്നു സ​ത്യ​പ്ര​സ്താ​വ​ന aചെ​യ്ത് വ​കു​പ്പ​നു​സ​രി​ച്ചു​ള്ള മേ​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ തി​ര​ഞ്ഞെ​ടു​ത്ത് ഇ- ​സൈ​ൻ കൊ​ടു​ക്കു​ന്പോ​ൾ വ്യ​ക്തി​യു​ടെ മൊ​ബൈ​ലി​ൽ ഒടിപി വ​രും. ഒടിപി കൊ​ടു​ത്ത് സ​ബ്മി​റ്റ് ചെ​യ്യു​ക. അ​പ്പോ​ൾ പ്രി​സ​ത്തി​ലൂ​ടെ​യു​ള്ള പെ​ൻ​ഷ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം പൂ​ർ​ത്തി​യാ​കും.

ഇ​ങ്ങ​നെ സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന​വ​ർ പെ​ൻ​ഷ​ൻ നി​ർ​ണ​യം പ്രി​സ​ത്തി​ലൂ​ടെ പൂ​ർ​ത്തി​യാ​ക്കി സ്വ​യം പ​ര്യാ​പ്ത​ത നേ​ടു​വാ​ൻ ഇ​ത് ഉ​പ​ക​രി​ക്ക​ട്ടെ.

പെ​ൻ​ഷ​ൻ നി​ർ​ണ​യം ചു​രു​ക്ക​ത്തി​ൽ

I. പെ​ൻ​ഷ​ൻ: *ശ​രാ​ശ​രി വേ​ത​നം X **യോ​ഗ്യ സ​ർ​വീ​സ്

* ശ​രാ​ശ​രി വേ​ത​നം (Average Emoluments): വി​ര​മി​ക്കു​ന്ന മാ​സം മു​ത​ൽ പു​റ​കോ​ട്ട് പ​ത്തു മാ​സ​ത്തെ അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ ശ​രാ​ശ​രി.
** വി​ര​മി​ക്കു​ന്ന തീ​യ​തി​യി​ൽ​നി​ന്നും സ​ർ​വീ​സി​ൽ (സ്ഥി​രം) പ്ര​വേ​ശി​ച്ച തീ​യ​തി കു​റ​ച്ചു റൗ​ണ്ട് ചെ​യ്യു​ക.കു​റ​ഞ്ഞ പെ​ൻ​ഷ​ൻ - 8500, പ​ര​മാ​വ​ധി പെ​ൻ​ഷ​ൻ 60,000.

II. ഗ്രാ​റ്റു​വി​റ്റി (ഡിസിആർജി) =
Last Month Pay +DA x യോ​ഗ്യ​സ​ർ​വീ​സ് **

* അ​വ​സാ​ന മാ​സ​ത്തെ അ​ടി​സ്ഥാ​ന ശ​ന്പ​ള​വും + ക്ഷാ​മ​ ബ​ത്ത​യും കൂ​ട്ടി​യ തു​ക
** യോ​ഗ്യ സ​ർ​വീ​സ് പെ​ൻ​ഷ​ന് പ​ര​മാ​വ​ധി 30 വ​ർ​ഷം
(ഡിസിആർജി) ഗ്രാ​റ്റു​വി​റ്റി​ക്ക് പരമാവധി 33 വ​ർ​ഷം ഡിസിആർജി പ​ര​മാ​വ​ധി 14ല​ക്ഷം

III. ക​മ്യൂ​ട്ടേ​ഷ​ൻ: പെ​ൻ​ഷ​ൻ x 40% x 12 x 11.10*
* ടേബിൾ വാല്യു വി​ര​മി​ക്ക​ൽ പ്രാ​യം 56 എ​ങ്കി​ൽ 57ന്‍റെ 11.10

IV. ഫാ​മി​ലി പെ​ൻ​ഷ​ൻ
അ​വ​സാ​ന അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ 30% (സാ​ധാ​ര​ണ നി​ര​ക്ക്) 50% ഉ​യ​ർ​ന്ന നി​ര​ക്ക്.
* ജീ​വ​ന​ക്കാ​ര​ന്‍റെ മ​ര​ണ​ശേ​ഷം ഉ​യ​ർ​ന്ന നി​ര​ക്ക് (50%) ഏഴു വ​ർ​ഷ​മോ 63 വ​യ​സോ, അ​തി​നു​ശേ​ഷം സാ​ധാ​ര​ണ നി​ര​ക്കാ​യ (30%)

Loading...