സ്ഥലംമാറ്റം: അഡ്വാൻസ് ലഭിക്കും
ഒ​രു ഓ​ഫീ​സി​ൽ​നി​ന്ന് ദൂ​രെ​യു​ള്ള മ​റ്റൊ​രു ഓ​ഫീ​സി​ലേ​ക്ക് സ്ഥ​ലം മാ​റ്റി നി​യ​മി​ക്കു​ന്പോ​ൾ ജീ​വ​ന​ക്കാ​ര​ന് ശ​ന്പ​ളം, യാ​ത്രപ്പ​ടി എ​ന്നി​വ അ​ഡ്വാ​ൻ​സാ​യി ല​ഭി​ക്കുമോ? ഇ​തേത് ച​ട്ട​പ്ര​കാ​ര​മാ​ണ്? ഇ​തി​ന്‍റെ പ​രി​ധി എ​ത്ര കാ​ല​മാ​ണ്? പ​ത്ത​നം​തി​ട്ട​യി​ൽ ജോ​ലിചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര​നെ വ​യ​നാ​ട്ടി​ലേ​ക്കാ​ണ് സ്ഥ​ലം മാ​റ്റി​യി​രി​ക്കു​ന്ന​ത്. ഇ​ത് ജീ​വ​ന​ക്കാ​ര​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മു​ള്ള മാ​റ്റ​മ​ല്ല.
അ​നൂ​പ്, പ​ത്ത​നം​തി​ട്ട

ജീ​വ​ന​ക്കാ​ർ​ക്കു​ള്ള അ​ഡ്വാ​ൻ​സി​നെ​പ്പ​റ്റി പ​രാ​മ​ർ​ശി​ക്കു​ന്ന​ത് കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ഡി​ലെ ആ​ർ​ട്ടി​ക്കി​ൾ 252 പ്ര​കാ​ര​മാ​ണ്. ഇ​തി​ൻ പ്ര​കാ​രം സ്ഥ​ലം മാ​റ്റ​പ്പെ​ടു​ന്ന ജീ​വ​ന​ക്കാ​ര​ന് ശ​ന്പ​ളം, സ്ഥ​ലം​മാ​റ്റ യാ​ത്ര​പ്പ​ടി എ​ന്നി​വ അ​ഡ്വാ​ൻ​സാ​യി ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. ശ​ന്പ​ളം അ​ഡ്വാ​ൻ​സ് എ​ന്ന​ത് ഒ​രു മാ​സ​ത്തെ അ​ടി​സ്ഥാ​ന​ശ​ന്പ​ള​മാ​ണ്. ഈ ​അ​ഡ്വാ​ൻ​സ് ശ​ന്പ​ളം മൂ​ന്നു ത​വ​ണ​യാ​യി തി​രി​ച്ചു​പി​ടി​ക്കു​ന്ന​താ​ണ്. യാ​ത്ര​പ്പടി ആ​കെ ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​തി​ന്‍റെ 75 ശ​ത​മാ​നം അ​ഡ്വാ​ൻ​സാ​യി ല​ഭി​ക്കു​ന്ന​താ​ണ്. ഇ​ത് അ​നു​വ​ദി​ച്ചു ന​ൽ​കു​ന്ന ക​ൺ​ട്രോ​ളിം​ഗ് ഓ​ഫീ​സ​റു​ടെ വി​വേ​ച​ന​മ​നു​സ​രി​ച്ച് വ്യ​ത്യാ​സ​പ്പെ​ടാം.

Loading...