പാമ്പുകൾക്കും പ്രാധാന‍്യമുണ്ട്

ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ സ​​​​ന്തു​​​​ലി​​​​താ​​​​വ​​​​സ്ഥ നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​ല്‍ പാ​​​​മ്പു​​​​ക​​​​ള്‍ പ്ര​​​​ധാ​​​​ന പ​​​​ങ്ക് വ​​​​ഹി​​​​ക്കു​​​​ന്നു​​​ണ്ട്. അ​​​​തോ​​​​ടൊ​​​​പ്പം പ​​​​ാരി​​​​സ്ഥി​​​​തി​​​​ക സ​​​​ന്തു​​​​ലി​​​​താ​​​​വ​​​​സ്ത​​​​യു​​​​ടെ പ്ര​​​​ധാ​​​​ന സൂ​​​​ച​​​​ക​​​​വു​​​​മാ​​​​ണ് പാ​​​​മ്പു​​​​ക​​​​ള്‍.

എ​​​​ലി, പ്രാ​​​​ണി​​​​ക​​​​ൾ, മ​​​​റ്റ് ചെ​​​​റി​​​​യ ജീ​​​​വി​​​​ക​​​​ള്‍ ഉ​​​​ള്‍പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​യു​​​​ടെ എ​​​​ണ്ണം പെ​​​​രു​​​​കാ​​​​തെ നി​​​​ല​​​​നി​​​​ര്‍ത്തു​​​​ന്ന​​​​തി​​​​ലും രോ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ വ്യാ​​​​പ​​​​ന​​​​വും ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ലും പാ​​​മ്പു​​​ക​​​ളു​​​ടെ പ​​​​ങ്ക് നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്.

മ​​​റ്റു വ​​​​ലി​​​​യ ജീ​​​​വി​​​​ക​​​​ള്‍ക്ക് ഇ​​​​ര​​​​യാ​​​​യും പാ​​​​മ്പു​​​​ക​​​​ൾ ഭ​​​​ക്ഷ​​​​ണ ശൃം​​​​ഖ​​​​ല​​​​യു​​​​ടെ ഭാ​​​​ഗ​​​മാ​​​കു​​​ന്നു​​​ണ്ട്. ഇ​​​തു​​​വ​​​​ഴി ജൈ​​​​വ​​​​വൈ​​​​വി​​​​ധ്യം നി​​​ല​​​നി​​​ർ​​​ത്താ​​​നും സ​​​ഹാ​​​യി​​​ക്കു​​​ന്നു. വി​​​ള​​​ക​​​ളെ ബാ​​​ധി​​​ക്കു​​​ന്ന നി​​​ര​​​വ​​​ധി കീ​​​​ട​​​​ങ്ങ​​​​ളെ പാ​​​മ്പു​​​ക​​​ൾ തി​​​ന്നു ന​​​ശി​​​പ്പി​​​ക്കു​​ന്നു.

114 ഇ​​ന​​ത്തി​​ൽ അ​​പ​​ക​​ട​​കാ​​രി​​ക​​ൾ 10

ഇ​​​​ന്ത്യ​​​​യി​​​​ൽ 340ല​​​​ധി​​​​ക​​​​വും കേ​​ര​​ള​​ത്തി​​ൽ 114 ഇ​​ന​​വും പാ​​​​മ്പു​​ക​​ളു​​ണ്ടെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​വ​​​​യെ​​​​ല്ലാംത​​​​ന്നെ 1972ലെ ​​​​വ​​​​ന്യ​​​​ജീ​​​​വി സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മം പ്ര​​​​കാ​​​​രം സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്നു.

സം​​സ്ഥാ​​ന​​ത്ത് കാ​​ണ​​പ്പെ​​ടു​​ന്ന 114 ഇ​​നം പാ​​മ്പു‍ക​​ളി​​ൽ 10 എ​​ണ്ണ​​മാ​​ണ് മ​​നു​​ഷ്യ​​ജീ​​വ​​ന് അ​​പ​​ക​​ട‍ക​​രം.അ​​തി​​ൽ​​ത​​ന്നെ മൂ​​ർ​​ഖ​​ൻ, വെ​​ള്ളി​​ക്കെ​​ട്ട​​ൻ, അ​​ണ​​ലി (ചേ​​ന​​ത്ത​​ണ്ട​​ൻ), ചു​​രു​​ട്ട മ​​ണ്ഡ​​ലി എ​​ന്നി​​ങ്ങ​​നെ നാ​​ലി​​ന​​ത്തി​​ൽ​​പെ​​ട്ട പാ​​മ്പു​​ക​​ളെ​​യാ​​ണ് ഏ​​റ്റ​​വും അ​​പ​​ക​​ട​​കാ​​രി​​ക​​ളാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. ഇ​​വ​​യു​​ടെ ക​​ടി‍യേ​​റ്റു​​ള്ള മ​​ര​​ണ​​വും സം​​സ്ഥാ​​ന​​ത്ത് കൂ​​ടു​​ത​​ലാ​​ണ്.

ക​​ടി​​ച്ച പാ​​മ്പ് ഏ​​താ​​ണെ​​ന്ന​​റി​​യാ​​ൻ സാ​​ധി​​ക്കാ​​ത്ത സാ​​ഹ​​ച​​ര‍്യ​​ത്തി​​ൽ ഈ ​​നാ​​ലി​​നം പാ​​മ്പു​​ക​​ളു​​ടെ വി​​ഷ​​ത്തി​​നും എ​​തി​​രേ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മി​​ശ്രി​​ത ആ​​ന്‍റി​​വെ​​ന​​മാ​​ണ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

സം​​സ്ഥാ​​ന​​ത്തു ജ​​ന​​വാ​​സ​​മേ​​ഖ​​ല​​യി​​ൽ കൂ​​ടു​​ത​​ലാ​​യും എ​​ത്തു​​ന്ന​​തു മൂ​​ർ‍ഖ​​നും പെ​​രു​​മ്പാ‍മ്പു​​മാ​​ണ്.രാ​​ജ​​വെ​​മ്പാ‍ല​​യും ഇ​​പ്പോ​​ൾ കൂ​​ടു​​ത​​ലാ​​യി കാ​​ണു​​ന്നു. വ​​നം വ​​കു​​പ്പ് ഇ​​ട​​പെ​​ട്ടു ര​​ക്ഷി​​ച്ച് വ​​ന​​മേ​​ഖ​​ല​​യി​​ൽ തു​​റ​​ന്നു വി​​ട്ട​​തി​​ൽ കൂ​​ടു​​ത​​ലും മൂ​​ർ​​ഖ‍നാ​​യി​​രു​​ന്നു.

വി​ഷ​പ്പാ​മ്പു​ക​ളി​ൽ മു​ന്പൻ മൂ​ർ​ഖ​ൻ

കേരളത്തിൽ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന വി​ഷ​പ്പാ​മ്പു​ക​ളി​ൽ മു​ന്പി​ൽ നി​ൽ​ക്കു​ന്ന​തു മൂ​ർ​ഖ​നാ​ണ്. പി​റ​കെ​യാ​ണ് അ​ണ​ലി​യും വെ​ള്ളി​ക്കെ​ട്ട​നും. അടുത്തകാലത്തായി പല പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ജ​വെ​മ്പാ​ല​ക​ളെ​യും കാണാറുണ്ട്. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽപോലും മൂ​ർ​ഖ​നെ​ വ്യാ​പ​ക​മാ​യി കാ​ണുന്നുണ്ട്

കാഴ്ചയിൽ ഒരുപോലെ...

അ​ണ​ലി

ത്രി​കോ​ണാ​കൃ​തി​യി​ലു​ള്ള പ​ര​ന്ന ത​ല, പ്ര​ക​ട​മാ​യി കാ​ണാ​വു​ന്ന ക​ഴു​ത്ത്, ത​ടി​ച്ച ശ​രീ​രം, മെ​ലി​ഞ്ഞ വാ​ൽ, മ​റ്റു പാ​മ്പു​ക​ളെ അ​പേ​ക്ഷി​ച്ച് വ​ലി​യ നാ​സാദ്വാ​ര​ങ്ങ​ൾ എ​ന്നി​വ പ്ര​ത്യേ​ക​ത​യാ​ണ്. ത​വി​ട്ടു​നി​റ​മോ വെ​ള്ള ക​ല​ർ​ന്ന ത​വി​ട്ടു​നി​റ​മോ ആ​യ ശ​രീ​ര​ത്തി​ൽ ക​ഴു​ത്തി​ൽ​നി​ന്നു തു​ട​ങ്ങി ക​റു​പ്പ് അ​തി​രു​ക​ളോ​ടെ​യു​ള്ള വ​ല​യ​ങ്ങ​ൾ ച​ങ്ങ​ല​യ്ക്കു സ​മാ​ന​മാ​യി മു​തു​കി​ൽ കാ​ണാം. വ​ല​യ​ങ്ങ​ളു​ടെ നേ​ർ​പ​കു​തി എ​ന്ന​ക​ണ​ക്കേ ശ​രീ​ര​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ണാം.

പെ​രു​മ്പാ​മ്പ്

അ​ണ​ലി​യേ​ക്കാ​ൾ വ​ലി​പ്പ​ത്തി​ലും നീ​ള​ത്തി​ലും രൂ​പ​ത്തി​ലും പ്ര​ക​ട​മാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​പ്പോ​ഴും തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ന്ന പാ​മ്പാ​ണ് മ​ല​മ്പാ​മ്പ് അ​ഥ​വാ പെ​രു​മ്പാ​മ്പ്.

സാ​മാ​ന്യം ന​ല്ല നീ​ള​വും വ​ണ്ണ​വും തൂ​ക്ക​വു​മു​ള്ള ഇ​വ​യെ എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യാ​മെ​ങ്കി​ലും ഇ​വ​യു​ടെ കു​ഞ്ഞു​ങ്ങ​ളെ അ​ണ​ലി​യെ​ന്ന് ആ​ളു​ക​ൾ തെ​റ്റി​ദ്ധ​രി​ക്കു​ക​യും കൊ​ല്ലു​ക​യും പ​തി​വാ​ണ്.

ത​ല ത്രി​കോ​ണാ​കൃ​തി​യി​ൽ​ത​ന്നെ ആ​ണെ​ങ്കി​ലും ചി​ല വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്. മൂ​ക്കി​ൽ​നി​ന്നു പി​റ​കി​ലേ​ക്ക് ക​ണ്ണി​നു​മു​ക​ളി​ലൂ​ടെ ക​ഴു​ത്തു​വ​രെ കാ​ണു​ന്ന ക​റു​ത്ത വ​ര, ത​ല​യി​ലെ പി​ങ്ക് നി​റം, പ്ര​ധാ​ന​മാ​യും മൂ​ക്കി​നു​താ​ഴെ മേ​ൽ​ച്ചു​ണ്ടി​ൽ കാ​ണു​ന്ന ആ​റ് താ​പ​സം​വേ​ദ​ന​സു​ഷി​ര​ങ്ങ​ൾ എ​ന്നി​വ പെ​രു​മ്പാ​മ്പു​ക​ളെ തി​രി​ച്ച​റി​യാ​ൻ സ​ഹാ​യ​ക​മാ​ണ്. കൃ​ത്യ​മാ​യ ക്ര​മീ​ക​ര​ണ​ത്തോ​ടെ​യ​ല്ലാ​ത്ത ക​റു​പ്പോ ക​റു​പ്പു​ക​ല​ർ​ന്ന പ​ച്ച​യോ നി​റ​ത്തോ​ടെ​യു​ള്ള അ​ട​യാ​ള​ങ്ങ​ൾ ശ​രീ​ര​ത്തി​ൽ കാ​ണാം.​അ​ണ​ലി, മ​ണ്ണൂ​ലി എ​ന്നി​വ​യി​ൽ​നി​ന്നു വ​ള​രെ വ്യ​ത്യ​സ്ത​മാ​യി, മി​നു​സ​മു​ള്ള​തും തി​ള​ങ്ങു​ന്ന​തു​മാ​യ ശ​ൽ​ക്ക​ങ്ങ​ളാ​ണ് ഇ​വ​യ്ക്കു​ള്ള​ത്.

മ​ണ്ണൂ​ലി​

അ​ണ​ലി​യോ​ടു രൂ​പ​സാ​ദൃ​ശ്യം തോ​ന്നി​ക്കു​ന്ന, കേ​ര​ള​ത്തി​ൽ സാ​ധാ​ര​ണ എ​ല്ലാ​യി​ട​ത്തും കാ​ണു​ന്ന ഒ​രു പാ​മ്പാ​ണ് മ​ണ്ണൂ​ലി അ​ഥ​വാ പൂ​ഴി​പ്പു​ള​വ​ൻ. അ​ണ​ലി എ​ന്നു തെ​റ്റി​ദ്ധ​രി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ കൊ​ല്ല​പ്പെ​ടു​ന്ന, ഒ​ട്ടും വി​ഷ​മി​ല്ലാ​ത്ത പാ​മ്പാ​ണി​ത്.

ത​ടി​ച്ച ശ​രീ​രം, അ​ധി​കം പ​ര​ന്ന​ത​ല്ലാ​ത്ത ത​ല, ചെ​റി​യ നാ​സാ​ദ്വാ​ര​ങ്ങ​ൾ, തീ​രെ ചെ​റി​യ ക​ണ്ണു​ക​ൾ, ത​ല​യ്ക്കും ഉ​ട​ലി​നു​മി​ട​യി​ൽ പ്ര​ക​ട​മ​ല്ലാ​ത്ത ക​ഴു​ത്ത്, വ​ള​രെ പ​രു​പ​രു​ത്ത ശ​ൽ​ക്ക​ങ്ങ​ൾ, നീ​ള​മി​ല്ലാ​ത്ത ക​ട്ടി​യു​ള്ള വാ​ൽ, വാ​ലി​ൽ മു​ള്ളു​ക​ൾ​പോ​ലെ ക​ട്ടി​യു​ള്ള ശ​ൽ​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​തേ​ക​ത​ക​ൾ. ശ​രീ​ര​ത്തി​ൽ അ​ട​യാ​ള​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും അ​ണ​ലി​യു​ടേ​തു​പോ​ലെ കൃ​ത്യ​മാ​യും വ​രി​യാ​യും കാ​ണാ​റി​ല്ല, ക​റു​പ്പ് അ​ല്ലെ​ങ്കി​ൽ ത​വി​ട്ടു​ക​ല​ർ​ന്ന ക​റു​പ്പ് അ​ട​യാ​ള​ങ്ങ​ൾ ത​ല മു​ത​ൽ വാ​ല​റ്റം വ​രെ കാ​ണാം.

കാ​ട്ടി​ലെ പാ​മ്പു​ക​ളും നാ​ട്ടി​ലേ​ക്ക്

മു​​​​​ൻ​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ വ​​​​​ന​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ മാ​​​​​ത്രം ക​​​​​ണ്ടി​​​​​രു​​​​​ന്ന മു​​​​​ഴ​​​​​മൂ​​​​​ക്ക​​​​​ൻ കു​​​​​ഴി​​​​​മ​​​​​ണ്ഡ​​​​​ലി (ഹം​​​​​പ് നോ​​​​​സ് പി​​​​​റ്റ് വൈ​​​​​പ്പ​​​​​ർ) പോ​​​​ലു​​​​ള്ള പാ​​​​ന്പു​​​​ക​​​​ളു​​​​ടെ സാ​​​​​ന്നി​​​​​ധ്യം ജ​​​​​ന​​​​​വാ​​​​​സ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ലും ഭീ​​​​ഷ​​​​ണി​​​​യാ​​​​കു​​​​ന്നു​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച കാ​​​സ​​​ർ​​​ഗോ​​​ഡ് ഇ​​​​​രി​​​​​യ മു​​​​​ട്ടി​​​​​ച്ച​​​​​ര​​​​​ലി​​​​​ൽ ​ജോ​​​​ലി ക​​​​ഴി​​​​ഞ്ഞ് വീ​​​​​ട്ടി​​​​​ലേ​​​​​ക്ക് ന​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന വ​​​​​ഴി​​​​​യി​​​​​ൽ​​​​​വ​​​​​ച്ച് കു​​​​​ഴി​​​​​മ​​​​​ണ്ഡ​​​​​ലി​​​​​യു​​​​​ടെ ക​​​​​ടി​​​​​യേ​​​​​റ്റ് ഗു​​​​​രു​​​​​ത​​​​​ര നി​​​​​ല​​​​​യി​​​​ലാ​​​​യ സ്വ​​​​​കാ​​​​​ര്യ ബ​​​​​സ് ഡ്രൈ​​​​​വ​​​​​റാ​​​​​യ യു​​​​വാ​​​​വ് ഇ​​​​പ്പോ​​​​ഴും ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​ണ്.

നേ​​​​​ര​​​​​ത്തേ വ​​​​​ന​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ മാ​​​​​ത്രം ക​​​​​ണ്ടി​​​​​രു​​​​​ന്ന പാ​​​​​മ്പാ​​​​​യ​​​​​തി​​​​​നാ​​​​​ലും ക​​​​​ടി​​​​​യേ​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം കു​​​​​റ​​​​​വാ​​​​​യി​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​ലും ഈ ​​​​​പാ​​​​​മ്പി​​​​​ന്‍റെ വി​​​​​ഷ​​​​​ത്തി​​​​​നു​​​​​ള്ള ആ​​​​​ന്‍റി​​​​​വെ​​​​​നം ഇ​​​​​തു​​​​​വ​​​​​രെ നി​​​​​ർ​​​​​മി​​​​​ച്ചി​​​​​ട്ടി​​​​​ല്ല. സാ​​​​​ധാ​​​​​ര​​​​​ണ​​​​​നി​​​​​ല​​​​​യി​​​​​ൽ ഈ ​​​​​പാ​​​​​മ്പി​​​​​ന്‍റെ ക​​​​​ടി അ​​​​​ണ​​​​​ലി​​​​​യു​​​​​ടെ​​​​യ​​​​​ത്ര മാ​​​​​ര​​​​​ക​​​​​മ​​​​​ല്ലെ​​​​​ന്നാ​​​​​ണ് ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​ർ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

അ​​​​​തേ​​​​​സ​​​​​മ​​​​​യം സാ​​​​​ധാ​​​​​ര​​​​​ണ അ​​​​​ണ​​​​​ലി​​​​​യു​​​​​ടെ വി​​​​​ഷ​​​​​ത്തി​​​​​നു​​​​​ള്ള ആ​​​​​ന്‍റി​​​​​വെ​​​​​നം കു​​​​​ത്തി​​​​​വ​​​​​ച്ചാ​​​​​ൽ പ്ര​​​​​തി​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ വി​​​​​ഷ​​​​​ബാ​​​​​ധ കൂ​​​​​ടാ​​​​​നി​​​​​ട​​​​​യു​​​​​ണ്ട്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ ആ​​​​​ന്‍റി​​​​​വെ​​​​​നം കു​​​​​ത്തി​​​​​വ​​​​​യ്ക്കാ​​​​​തെ വി​​​​​ഷ​​​​​ബാ​​​​​ധ​​​​​യ്ക്കു​​​​​ള്ള മ​​​​​റ്റു മ​​​​​രു​​​​​ന്നു​​​​​ക​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണ് ക​​​​​ടി​​​​​യേ​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്.

കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​​​ല്ല​​​​​യു​​​​​ടെ മ​​​​​റ്റു ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലും അ​​​​​ടു​​​​​ത്തി​​​​​ടെ ആ​​​​​ളു​​​​​ക​​​​​ൾ​​​​​ക്ക് ഈ ​​​​​പാ​​​​​മ്പി​​​​​ന്‍റെ ക​​​​​ടി​​​​​യേ​​​​​റ്റ സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.


മ​ല​മ്പാ​മ്പ് ആ​ണെ​ന്നു ക​രു​തി പ​ല​രും അ​ണ​ലി​യെ പി​ടി​കൂ​ടു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​ണ്. മ​ല​മ്പാ​മ്പ് വി​ഷ​മി​ല്ലാ​ത്ത പാ​മ്പാ​ണെ​ങ്കി​ൽ ഏ​റ്റ​വും അ​പ​ക​ട​കാ​രി​ക​ളി​ൽ ഒ​ന്നാ​ണ് അ​ണ​ലി. മ​ല​ന്പാ​ന്പാ​ണെ​ന്നു ക​രു​തി അ​ണ​ലി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചാ​ൽ ദു​ര​ന്ത​മാ​കും ഫ​ലം.

പാ​മ്പു​ക​ളെ ഒ​ഴി​വാ​ക്കാ​ൻ

ജോ​ജു മു​ക്കാ​ട്ടു​ക​ര
(മാ​സ്റ്റ​ർ ട്രെ​യ്ന​ർ, സ​ർ​പ്പ, കേ​ര​ള ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ട​മെ​ന്‍റ്)

►പാ​മ്പു​ക​ളെ ഒ​ഴി​വാ​ക്കാ​ൻ പ്ര​ധാ​നം വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ക​യാ​ണ്. ചൂ​ടി​ൽ​നി​ന്നു ര​ക്ഷ​നേ​ടാ​ൻ പാ​മ്പു​ക​ൾ ത​ണു​പ്പും ഈ​ർ​പ്പ​വു​മു​ള്ള സ്ഥ​ല​ങ്ങ​ൾ തേ​ടി​വ​രും.
►വി​റ​കു​ക​ൾ, ച​പ്പു​ച​വ​റു​ക​ൾ എ​ന്നി​വ കൂ​ട്ടി​യി​ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
►വീ​ടു​ക​ളു​ടെ​യും ത​റ​ക​ളു​ടെ​യും വി​ട​വു​ക​ൾ അ​ട​യ്ക്കു​ക.
►വാ​തി​ലു​ക​ളും ജ​നാ​ല​ക​ളും അ​ട​ച്ചി​ടു​ന്ന​തും ന​ല്ല​താ​ണ്.
►കു​റ്റി​ക്കാ​ടു​ക​ളും ചെ​ടി​ക​ളും ഒ​ഴി​വാ​ക്കു​ക.
►അ​ല​ക്ഷ്യ​മാ​യി ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ വ​ലി​ച്ചെ​റി​യാ​തി​രി​ക്കു​ക.

ഇ​ണ​ചേ​ര​ൽ​ മഞ്ഞുകാലത്ത്

പാ​മ്പു​ക​ൾ ഉ​പ​ദ്ര​വ​കാ​രി​ക​ളാ​കാ​ൻ ഒ​രു പ്ര​ത്യേ​ക മാ​സം ഇ​ല്ലെ​ങ്കി​ലും മ​ഞ്ഞു​കാ​ലം അ​വ​യു​ടെ ഇ​ണ​ചേ​ര​ൽ​കാ​ല​മാ​ണ് എ​ന്നു പാ​മ്പു​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തി​നാ​ൽ എ​ല്ലാ​വി​ധ പാ​മ്പു​ക​ളെ​യും വ​രും​നാ​ളു​ക​ളി​ൽ കൂ​ടു​ത​ലാ​യി കാ​ണാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു.

ഒ​രു പെ​ൺ​പാ​മ്പി​നെ തേ​ടി ഒ​ന്നി​ലേ​റെ ആ​ൺ​പാ​മ്പു​ക​ൾ വ​രാ​നി​ട​യു​ള്ള​തി​നാ​ൽ സ​വി​ശേ​ഷ ശ്ര​ദ്ധ​വേ​ണം. പെ​ൺ​പാ​മ്പു​ക​ൾ ആ​ൺ​പാ​മ്പു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ പു​റ​പ്പെ​ടു​വി​ക്കു​ന്ന ഫി​റ​മോ​ൺ​വ​ഴി​യാ​ണ് മ​റ്റു പാ​മ്പു​ക​ൾ വ​രു​ന്ന​ത്.

അ​ണ​ലി​യെ മാ​ത്ര​മ​ല്ല, വി​ഷ​മു​ള്ള എ​ല്ലാ പാ​മ്പു​ക​ളെ​യും ഈ ​സ​മ​യ​ത്തു സൂ​ക്ഷി​ക്ക​ണം. 40 മു​ത​ൽ 70 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മു​ട്ട​വി​രി​ഞ്ഞു കു​ഞ്ഞു​ങ്ങ​ൾ പു​റ​ത്തു​വ​രും. ശാ​ന്ത​രാ​യ പാ​മ്പു​ക​ളും ഈ ​കാ​ല​ത്ത് ആ​ക്ര​മ​ണ​കാ​രി​ക​ളാ​യേ​ക്കു​മെ​ന്നും കൃ​ത്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ഇ​വ​യെ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

പാ​​​​​മ്പുക​​​​​ടി​​​​​യേ​​​​​റ്റാ​​​​​ല്‍

ശാ​​​​​ന്ത​​​​​ത പാ​​​​​ലി​​​​​ക്കു​​​​​ക, ക​​​​​ടി​​​​​യേ​​​​​റ്റ വ്യ​​​​​ക്തി​​​​​യെ ധൈ​​​​​ര്യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക, പാ​​​​​മ്പി​​​​​ന്‍റെ സ​​​​​മീ​​​​​പ​​​​​ത്തു​​​നി​​​​​ന്നു പ​​​​​തു​​​​​ക്കെ മാ​​​​​റു​​​​​ക, മു​​​​​റി​​​​​വു​​​​​ള്ള ഭാ​​​​​ഗം(​​​​​ക​​​​​ടി​​​​​യേ​​​​​റ്റ ഭാ​​​​​ഗം ) ഒ​​​​​ന്നും ചെ​​​​​യ്യാ​​​​​തെ വ​​​​​യ്ക്കു​​​​​ക, ചെ​​​​​രി​​​​​പ്പു​​​​​ക​​​​​ള്‍, ബെ​​​​​ല്‍​റ്റ് മോ​​​​​തി​​​​​ര​​​​​ങ്ങ​​​​​ള്‍, വാ​​​​​ച്ചു​​​​​ക​​​​​ള്‍, ആ​​​​​ഭ​​​​​ര​​​​​ങ്ങ​​​​​ള്‍, ഇ​​​​​റു​​​​​കി​​​​​യ വ​​​​​സ്ത്ര​​​​​ങ്ങ​​​​​ള്‍ എ​​​​​ന്നി​​​​​വ മു​​​​​റി​​​​​വേ​​​​​റ്റ ഭാ​​​​​ഗ​​​​​ത്തു​​​നി​​​​​ന്നു മാ​​​​​റ്റു​​​​​ക, ഇ​​​​​ട​​​​​തു​​​​​വ​​​​​ശം ചെ​​​​​രി​​​​​ഞ്ഞു വ​​​​​ല​​​​​തു​​​​​കാ​​​​​ല്‍ വ​​​​​ള​​​​​ച്ചു കൈ​​​​​ക​​​​​ളി​​​​​ല്‍ മു​​​​​ഖം ചേ​​​​​ര്‍​ത്ത് കി​​​​​ട​​​​​ത്തു​​​​​ക.

►വൈ​​​​​ദ്യ​​​​​സ​​​​​ഹാ​​​​​യ​​​​​ത്തി​​​​​നാ​​​​​യി ഏ​​​​​റ്റ​​​​​വും അ​​​​​ടു​​​​​ത്തു​​​​​ള്ള ആ​​​​​രോ​​​​​ഗ്യ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ലേ​​​​​ക്ക് എ​​​​​ത്ര​​​​​യും പെ​​​​​ട്ടെ​​​​​ന്ന് എ​​​​​ത്തി​​​​​ക്കു​​​​​ക.
►അ​​​​​മി​​​​​ത​​​​​മാ​​​​​യി ആ​​​​​യാ​​​​​സ​​​​​പ്പെ​​​​​ടാ​​​​​നോ പ​​​​​രി​​​​​ഭ്രാ​​​​​ന്ത​​​​​രാ​​​​​കാ​​​​​നോ അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​രു​​​​​ത്.
►പാ​​​​​മ്പി​​​​​നെ ഉ​​​​​പ​​​​​ദ്ര​​​​​വി​​​​​ക്ക​​​​​രു​​​​​ത്. ഉ​​​​​പ​​​​​ദ്ര​​​​​വി​​​​​ക്കാ​​​​​ന്‍ ശ്ര​​​​​മി​​​​​ച്ചാ​​​​​ല്‍ അ​​​​​തു നി​​​​​ങ്ങ​​​​​ളെ ക​​​​​ടി​​​​​ച്ചു​​​​​കൊ​​​​​ണ്ട് സ്വ​​​​​യം പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കും.
►മു​​​​​റി​​​​​വേ​​​​​റ്റ ഭാ​​​​​ഗ​​​​​ത്തു കൂ​​​​​ടു​​​​​ത​​​​​ല്‍ മു​​​​​റി​​​​​വ് വ​​​​​രു​​​​​ത്തരുത്.
►മു​​​​​റി​​​​​വി​​​​​ല്‍ എ​​​​​ന്തെ​​​​​ങ്കി​​​​​ലും പൊ​​​​​ടി​​​​​ക​​​​​ളോ മ​​​​​രു​​​​​ന്നു​​​​​ക​​​ളോ നേ​​​​​രി​​​​​ട്ട് പു​​​​​ര​​​​​ട്ട​​​​​രു​​​​​ത്.
►ര​​​​​ക്ത​​​​​ചം​​​ക്ര​​​​​മ​​​​​ണം നി​​​​​ലയ്ക്കുന്ന വി​​​​​ധ​​​​​ത്തി​​​​​ല്‍ മു​​​​​റി​​​​​വേ​​​​​റ്റ ഭാ​​​​​ഗം കെ​​​​​ട്ട​​​​​രു​​​​​ത്.
►രോ​​​​​ഗി​​​​​യെ ക​​​​​മി​​​​​ഴ്ത്തി കി​​​​​ട​​​​​ത്ത​​​​​രു​​​​​ത്. ഇ​​​​​ത് ശ്വ​​​​​സ​​​​​ന പ്ര​​​​​ക്രി​​​​​യ ത​​​​​ട​​​​​സ​​​​​പ്പെ​​​​​ടു​​​​​തി​​​​​യേ​​​​​ക്കാം.
►പ​​​​​ര​​​​​മ്പ​​​​​രാ​​​​​ഗ​​​​​ത ചി​​​​​കി​​​​​ത്സാ രീ​​​​​തി​​​​​യോ സു​​​​​ര​​​​​ക്ഷി​​​​​ത മ​​​​​ല്ലാ​​​​​ത്ത ചി​​​​​കി​​​​​ത്സ​​​​​ക​​​​​ളോ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്ക​​​​​രു​​​​​ത്.

സർപ്പ ഇഫക്ട് പാമ്പുകടിയേറ്റ് മരണം കുറയുന്നു

പാ​​​​​മ്പു​​​​​ക​​​​​ടി​​​​​യേ​​​​​റ്റു​​​​​ള്ള മ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ ത​​​​​ട​​​​​യു​​​​​ന്ന​​​​​തി​​​​​നാ​​​​​യി സം​​സ്ഥാ​​ന​​ വ​​​​​നം വ​​​​​കു​​​​​പ്പ് ആ​​​​​വി​​​​​ഷ്ക​​​​​രി​​​​​ച്ച സ​​​​​ർ​​​​​പ്പ ആ​​​​​പ്പ് ഫ​​ലം​​കാ​​ണു​​ന്നു​​വെ​​ന്നാ​​ണ് ക​​ണ​​ക്കു​​ക​​ൾ വ‍്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. പ്ര​​​​​വ​​​​​ര്‍ത്ത​​​​​ന​​​​​മാ​​​​​രം​​​​​ഭി​​​​​ച്ച് നാ​​​​​ലു വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ ക​​​​​ഴി​​​​​ഞ്ഞ​​​​​പ്പോ​​ഴേ​​ക്കും പാ​​​​​മ്പു​​​​​ക​​​​​ടി കാ​​​​​ര​​​​​ണ​​​​​മു​​​​​ള്ള മ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ നാ​​​​​ലിലൊന്നാ​​​​​യി കു​​​​​റയ്​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

സ​​​​​ർ​​​​​പ്പ ആ​​​​​പ്പി​​​​​ന്‍റെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം വി​​​​​പു​​​​​ലീ​​​​​ക​​​​​രി​​​​​ക്കാ​​​​​നും കൂ​​​​​ടു​​​​​ത​​​​​ൽ പ്ര​​​​​ചാ​​​​​രം ന​​​​​ൽ​​​​​കാ​​​​​നു​​​​​മു​​​​​ള്ള ശ്ര​​​​​മ​​​​​ത്തി​​​​​ലാ​​​​​ണ് സ​​​​​ർ​​​​​ക്കാ​​​​​ർ. ന​​ട​​ൻ ടൊ​​​​​വി​​​​​നോ തോ​​​​​മ​​​​​സി​​​​​നെ ആ​​പ്പി​​ന്‍റെ അം​​ബാ​​സ​​ഡ​​റാ​​യും നി​​യ​​മി​​ച്ചി‌​​ട്ടു​​ണ്ട്.

അ​​​​​ശാ​​​​​സ്ത്രീ​​​​​യ​​​​​മാ​​​​​യി പാ​​​​​മ്പി​​​​​നെ പി​​​​​ടി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ലൂ​​​​​ടെ അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ൾ വ​​​​​ർ​​​​​ധി​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് 2020 ഓ​​​​​​ഗ​​​​​സ്റ്റി​​​​​ൽ വ​​​​​നം​​​​​വ​​​​​കു​​​​​പ്പ് സ​​​​​ർ​​​​​പ്പ ആ​​​​​പ് (സ്നേ​​​​​ക് അ​​​​​വ​​​​​യ​​​​​ർ​​​​​ന​​​​​സ്, റെ​​​​​സ്ക്യൂ ആ​​​​​ൻ​​​​​ഡ് പ്രൊ​​​​​ട്ട​​​​​ക്‌​​​​​ഷ​​​​​ൻ ആ​​​​​പ്) വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ച​​​​​ത്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ പാ​​​​​മ്പു​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള പൊ​​​​​തു​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ, ചി​​​​​കി​​​​​ത്സ ആ​​ന്‍റി​​​​​ വെ​​​​​നം ല​​​​​ഭ്യ​​​​​മാ​​​​​യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ൾ, ഫോ​​​​​ൺ ന​​​​​മ്പ​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളും ആ​​​​​പ്പി​​​​​ലു​​​​​ണ്ട്‌.

എ​​​വി​​​ടെ പാ​​​മ്പി​​​നെ ക​​​ണ്ടാ​​​ലും സ​​​ര്‍പ്പ ആ​​​പ്പി​​​ലു​​​ടെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ക്കു പാ​​​മ്പു​​​പി​​​ടിത്ത​​​ക്കാ​​​രു​​​ടെ സേ​​​വ​​​നം തേ​​​ടാം. സ​​​ര്‍പ്പ ആ​​​പ്പി​​​ല്‍ ലോ​​​ക്കേ​​​ഷ​​​നോ​​​ടു ചേ​​​ര്‍ന്നു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ പാ​​​മ്പു​​​പി​​​ടി​​​ത്ത​​​ക്കാ​​​രു​​​ടെ ഫോ​​​ണ്‍ ന​​​മ്പ​​​റു​​​ക​​​ൾ ല​​ഭി​​ക്കും. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ക്ക് ഈ ​​​ന​​​മ്പ​​​റി​​​ല്‍ വി​​​ളി​​​ച്ച് സ​​​ര്‍പ്പ വോ​​​ള​​​ന്‍റി​​​യ​​​ര്‍മാ​​​രു​​​ടെ സേ​​​വ​​​നം തേ​​​ടാം. അ​​​ല്ലെ​​​ങ്കി​​​ല്‍ പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നി​​​ലോ ഫ​​​യ​​​ര്‍‌​​​സ്റ്റേ​​​ഷ​​​നി​​​ലോ വി​​​ളി​​​ച്ചാ​​​ല്‍ ജി​​​ല്ല​​യി​​​ലെ സ​​​ര്‍പ്പ കോ ​​​ഓ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍മാ​​​രു​​​ടെ മൊ​​​ബൈ​​​ല്‍ ന​​​മ്പ​​ർ ല​​​ഭി​​​ക്കും. ഇ​​​വ​​​രെ വി​​​ളി​​​ച്ചു സ്ഥ​​​ല​​​വും മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ളും ന​​​ല്കി​​​യാ​​​ല്‍ കോ ഓ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍മാ​​​ര്‍ അ​​​വ​​​രു​​​ടെ ഓ​​​ഫീ​​​സി​​​ലേ​​​ക്ക​​​റി​​​യി​​​ച്ച് പാ​​​മ്പു​​​പി​​​ടി​​​ത്ത​​​ക്കാ​​​രെ സ്ഥ​​​ല​​​ത്തെ​​ത്തി​​​ക്കും.

ഈ ​​വ​​ർ​​ഷം മാ​​ർ​​ച്ചു​​വ​​രെ പാ​​​​​മ്പു​​​​​ക​​​​​ളെ പി​​​​​ടി​​​​​കൂ​​​​​ടാ​​​​​ൻ 5,343 പേ​​ർ​​ക്ക് പ​​രി​​ശീ​​ല​​നം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. താ​​ത്പ​​ര‍്യ​​മു​​ള്ള​​വ​​ർ​​ക്ക് വ​​നം​​വ​​കു​​പ്പി​​ന്‍റെ മാ​​സ്റ്റ​​ർ ട്രെ​​യ്ന​​ർ​​മാ​​ർ പ​​രി​​ശീ​​ല​​നം ന​​ൽ​​കും. ധാ​​രാ​​ളം സ്ത്രീ​​ക​​ളും ഇ​​ത്ത​​ര​​ത്തി​​ൽ പാ​​ന്പുപി​​ടി​​ത്ത​​ത്തി​​ൽ പ​​രി​​ശീ​​ല​​നം നേ​​ടി​​യി​​ട്ടു​​ണ്ട്.