x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐസിസിയുടെ തലപ്പത്ത് വീണ്ടും ജയ് ഷാ

വെബ് ഡെസ്ക്
Published: November 16, 2026 04:49 PM IST | Updated: November 16, 2026 04:53 PM IST

ജയ് ഷാ

ദുബായി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐസിസി) ചെയർമാനായി ജയ് ഷായെ രണ്ടാം തവണയും എതിരില്ലാതെ തെരഞ്ഞെടുത്തു. ഇന്തോനേഷ്യയിലെ ബാലിയിൽ ചേർന്ന ഐസിസി ബോർഡ് യോഗത്തിലാണ് മുപ്പത്തിയെട്ടുകാരനായ ജയ് ഷായെ രണ്ട് വർഷത്തെ പുതിയ ടേമിലേക്ക് വീണ്ടും നിയമിച്ചത്.

ക്രിക്കറ്റിന്‍റെ ആഗോള വ്യാപനം, ആരാധകരുടെ എണ്ണത്തിലുള്ള വർധനവ്, വാണിജ്യപരമായ വളർച്ച എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന നിർണായക ഘട്ടത്തിൽ അദ്ദേഹത്തിന്‍റെ നേതൃത്വം കായികരംഗത്തിന് കരുത്താകുമെന്ന് ഐസിസി ബോർഡ് വിലയിരുത്തി.

2028ലെ ലോസ്ആഞ്ചലസ് ഒളിമ്പിക്സിലൂടെ ക്രിക്കറ്റ് ഒളിമ്പിക്സ് വേദിയിലേക്ക് തിരിച്ചെത്തുന്നതും അടുത്തിടെ പ്രഖ്യാപിച്ച ദീർഘകാല മത്സര കലണ്ടറും മുന്നിൽ നിൽക്കെയാണ് ഈ തീരുമാനം.

വനിതാ ക്രിക്കറ്റിന്‍റെ വളർച്ച, അസോസിയേറ്റ് അംഗരാജ്യങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകൽ, അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ വിശ്വാസ്യത സംരക്ഷിക്കൽ എന്നിവയ്ക്കായി തുടർന്നും പ്രവർത്തിക്കണമെന്ന് ബോർഡ് വ്യക്തമാക്കി.

തന്നിൽ അർപ്പിച്ച വിശ്വാസത്തിൽ ഐസിസി ബോർഡിനോട് നന്ദി പറഞ്ഞ ജയ് ഷാ, ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് പ്രതികരിച്ചു. ഒളിമ്പിക്സിലേക്കുള്ള തിരിച്ചുവരവ് പുതിയ പ്രേക്ഷകരിലേക്ക് കളി എത്തിക്കാനും പുതിയ തലമുറയെ പ്രചോദിപ്പിക്കാനും വലിയ അവസരമാണ് നൽകുന്നതെന്നും ജയ് ഷാ കൂട്ടിച്ചേർത്തു.

Tags : Cricket JayShah ICC Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up