കൊച്ചി: ബിഎൽഎം സാമ്പത്തിക തട്ടിപ്പുകേസിൽ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി മാത്രമോ സ്ഥാപക ചെയർമാനടക്കമുള്ളവരെ വിളിപ്പിക്കാവൂവെന്ന് ഹൈക്കോടതി.
പൊലിസ് അനാവശ്യമായി ബുദ്ധിമുട്ടിക്കുകയും ഭീഷണിപ്പെടുത്തുന്നതും ചെയ്യുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് സ്ഥാപകചെയർമാൻ ആർ. പ്രേംകുമാർ, സിദ്ധേശ്വർ പ്രദീപ്കുമാർ നായർ എന്നിവർ നൽകിയ ഹർജിയിലാണു കേസ് അന്വേഷിക്കുന്ന കോഴിക്കോട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനടക്കമുള്ളവർക്ക് ജസ്റ്റീസ് മുരളി പുരുഷോത്തമൻ ഇടക്കാല ഉത്തരവിലൂടെ നിർദേശം നൽകിയത്. ഹർജി വീണ്ടും ഡിസംബർ മൂന്നിന് പരിഗണിക്കും.
Tags : BLM Scam High Court notice issued questioning Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash