അഷ്മിൽ
കോഴിക്കോട്: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് സ്വദേശി അഷ്മിൽ ആണ് പിടിയിലായത്. കോഴിക്കോട് നരിക്കുനി സ്വദേശിയുടെ 23 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി.
നേരത്തെ കേസിൽ മുന്‍ ബിഗ് ബോസ് താരം ബ്ലെസ്ലി ഉള്‍പ്പെടെ അറസ്റ്റിലായിരുന്നു. കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് സംഘമാണ് ബംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിലെ 12ാം പ്രതിയാണ് അഷ്മില്‍.
തട്ടിപ്പിലൂടെ കിട്ടുന്ന പണം ക്രിപ്റ്റോ കറന്‍സിയായി വിദേശത്തേക്ക് അയയ്ക്കുന്നതാണ് പ്രതികളുടെ രീതി. കേസുമായി ബന്ധപ്പെട്ട് ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ടെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.
Tags : crimenews Calicut Crime Police Investigation CaseFile FIR