എം.ബി. രാജേഷ്
പാലക്കാട്: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറുമാസം കഴിഞ്ഞിട്ടും വ്യക്തമായ മദ്യനയം ആവിഷ്‌കരിക്കാൻ കഴിഞ്ഞില്ലെന്ന് മുൻ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. ഈ നയരാഹിത്യം കാരണം മദ്യ മേഖലയിൽ സർവത്ര ആശയക്കുഴപ്പം നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയുമെല്ലാം ഓന്ത് നിറം മാറുന്നതുപോലെയാണ് തങ്ങളുടെ നിലപാടുകൾ ഓരോ ദിവസവും മാറ്റിക്കൊണ്ടിരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ഒരു മദ്യനയം ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ ഡ്രൈ ഡേ എടുത്തുകളയണമെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ ആവശ്യപ്പെടുന്നത്. എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് ടൂറിസം ഡയറക്ടർ വിളിച്ച യോഗത്തിൽ ടൂറിസം രംഗത്തെ സംരംഭകർ ഈ ആവശ്യം ഉന്നയിച്ചു.
ആ യോഗത്തിന്‍റെ മിനുട്‌സും പൊക്കിപ്പിടിച്ച് ഡ്രൈ ഡേ എടുത്തുകളയാൻ പോകുന്നുവെന്ന് പറഞ്ഞ് അഴിമതി ആരോപണവും നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചവരാണ് ഇവർ. ഇപ്പോൾ എന്തിനുള്ള നീക്കമാണ്? അരങ്ങൊരുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാജേഷ് പറഞ്ഞു.
Tags : LiquorPolicy MB.Rajesh Bar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash