എസ്.ബി.രാജു
പാലക്കാട്: സിപിഎം നേതാവ് എസ്.ബി.രാജു പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. പാർട്ടി നിർദേശത്തെ തുടർന്നാണ് രാജിയെന്നാണ് സൂചന. പകരം വി. പൊന്നുക്കുട്ടൻ പ്രസിഡന്റാകും. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എസ്.ബി. രാജു രാജിവെച്ച വിവരം അറിയിച്ചത്.
പ്രസിഡന്റ് പദവിയിൽനിന്ന് മാത്രമാണ് പടിയിറങ്ങുന്നതെന്നും പൊതുപ്രവർത്തന രംഗത്ത് തുടർന്നും സജീവമായുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്കിടയിലും അവരുടെ പ്രശ്നങ്ങൾക്കൊപ്പവും പൊതുപ്രവർത്തനത്തിന്റെ വഴിയിലും തുടർന്നും ഉണ്ടാകുമെന്ന് കുറിപ്പിൽ പറയുന്നു.
Tags : Resignation S.B.Raju Palakkad PalakkadDistrictPanchayat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews