കൊടിക്കുന്നില്‍ സുരേഷ് എംപി
മാവേലിക്കര:ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യത്തിനും ഭരണഘടനയ്ക്കും പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ക്കും നേരെയുള്ള നഗ്നമായ കടന്നാക്രമണമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവും ലോക്സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പുമായ കൊടിക്കുന്നില്‍ സുരേഷ്.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലൂടെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത ഗുരുതരമായ വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സമരരംഗത്തിറങ്ങിയ പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്തത് അധികാരത്തിന്റെ നഗ്നമായ ദുരുപയോഗമാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
Tags : Undemocratic KodikunnilSuresh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash