x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​സ്ത്രം അ​റി​യാ​ത്ത പൊ​ട്ട​ന്മാ​ർ ; എ​ഥ​നോ​ൾ വി​വാ​ദ​ത്തി​ൽ പൊ​ട്ടി​ത്തെ​റി​ച്ച് സു​രേ​ഷ് ഗോ​പി

വെബ് ഡെസ്ക്
Published: November 17, 2026 06:16 PM IST | Updated: November 17, 2026 06:16 PM IST

കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി.

തി​രു​വ​ന​ന്ത​പു​രം: എ​ഥ​നോ​ൾ വി​വാ​ദ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര​സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി. ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​വ​ർ​ക്ക് വി​ഷ​യ​ത്തി​ന്‍റെ ശാ​സ്ത്രീ​യ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വി​ല്ലെ​ന്നും രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​വാ​ദം സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പെ​ട്രോ​ളി​ൽ 20 ശ​ത​മാ​ന​ത്തി​ല​ധി​കം എ​ഥ​നോ​ൾ ക​ല​ർ​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണ​വും മ​ന്ത്രി ത​ള്ളി.

രാ​ജ്യ​ത്ത് പെ​ട്രോ​ളി​ൽ 20 ശ​ത​മാ​നം എ​ഥ​നോ​ൾ ക​ല​ർ​ത്തു​ന്ന​തി​നാ​ണ് ശാ​സ്ത്രീ​യ അം​ഗീ​കാ​ര​മു​ള്ള​തെ​ന്ന് സു​രേ​ഷ് ഗോ​പി വി​ശ​ദീ​ക​രി​ച്ചു. ഇ​ന്ധ​ന​ത്തി​ൽ എ​ഥ​നോ​ൾ ചേ​ർ​ക്കു​ന്ന സം​വി​ധാ​ന​വും ഇ​തി​ന് അ​നു​സൃ​ത​മാ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ബ്ലെ​ൻ​ഡിം​ഗ് പോ​യി​ന്‍റി​ൽ 20 ശ​ത​മാ​നം എ​ഥ​നോ​ൾ ക​ല​ർ​ത്തു​ന്ന രീ​തി​യി​ലാ​ണ് യ​ന്ത്ര​ങ്ങ​ൾ കാ​ലി​ബ്രേ​റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. നി​ശ്ചി​ത അ​ള​വി​ലെ​ത്തു​മ്പോ​ൾ എ​ഥ​നോ​ൾ ചേ​ർ​ക്കു​ന്ന​ത് സ്വ​മേ​ധ​യാ അ​വ​സാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

20 ശ​ത​മാ​നം എ​ന്ന നി​ശ്ചി​ത അ​ള​വി​ൽ മൂ​ന്ന് ശ​ത​മാ​നം വ​രെ വ്യ​തി​യാ​നം ഉ​ണ്ടാ​യാ​ൽ പോ​ലും എ​ഥ​നോ​ളി​ന്‍റെ അ​ള​വ് 19.4 മു​ത​ൽ 20.6 ശ​ത​മാ​നം വ​രെ​യാ​യി​രി​ക്കു​മെ​ന്നാ​ണ് മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. അ​തി​നാ​ൽ അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ൽ കൂ​ടു​ത​ൽ എ​ഥ​നോ​ൾ പെ​ട്രോ​ളി​ൽ ക​ല​ർ​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ക​ഴ​മ്പി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ന്‍റെ ശാ​സ്ത്രീ​യ വ​ശ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​തെ​യാ​ണ് ചി​ല​ർ പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : FuelControversy SureshGopi EthanolControversy EthanolBlending Petrol E20Fuel Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up