x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റബർ വില 300 രൂപയിൽ എങ്ങനെ നിലനിർത്താം

ഡോ. ​​​​ജോ​​​​സ​​​​ഫ് ഏ​​​​ബ്ര​​​​ഹാം
Published: November 16, 2026 01:10 AM IST | Updated: November 16, 2026 01:10 AM IST

കേ​​​​ര​​​​ള​​​​ത്തി​​​​ൽ സ്വാ​​​​ഭാ​​​​വി​​​​ക റ​​​​ബ​​​​റി​​​​ന്‍റെ വി​​​​ല കി​​​​ലോ​​​​ഗ്രാ​​​​മി​​​​ന് 300 രൂ​​​​പ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത് ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ആ​​​​ശ്വാ​​​​സ​​​​ക​​​​ര​​​​മാ​​​​ണ്. ഈ ​​​മാ​​​സം ര​​​​ണ്ടി​​​​ന് കോ​​​​ട്ട​​​​യ​​​​ത്തും കൊ​​​​ച്ചി​​​​യി​​​​ലും നാ​​​​ലാം​​​​ത​​​​രം റ​​​​ബ​​​​ർ ഷീ​​​​റ്റി​​​​ന് 300 രൂ​​​​പ​​​​യാ​​​​ണ് റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ചി​​​​ല ട​​​​യ​​​​ർ നി​​​​ർ​​​​മാ​​​​ണ ക​​​​മ്പ​​​​നി​​​​ക​​​​ൾ 303 രൂ​​​​പ​​​​യ്ക്കു​​​​വ​​​​രെ വാ​​​​ങ്ങി​​​​യ​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ണ്ട്. ന​​​​വം​​​​ബ​​​​ർ നാ​​​​ലി​​​​ന് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വി​​​​ല 300 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ ബാ​​​​ങ്കോ​​​​ക്കി​​​​ൽ സ​​​​മാ​​​​ന​​​​യി​​​​നം റ​​​​ബ​​​റി​​​​ന് ഏ​​​​ക​​​​ദേ​​​​ശം 261.87 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. വ്യ​​​​ത്യാ​​​​സം 38.13 രൂ​​​​പ; വി​​​​ദേ​​​​ശ വി​​​​ല​​​​യു​​​​ടെ 14.6 ശ​​​​ത​​​​മാ​​​​നം. എ​​​​ന്നാ​​​​ൽ ച​​​​ര​​​​ക്കു കൂ​​​​ലി, ഇ​​​​റ​​​​ക്കു​​​​മ​​​​തിത്തീ​​​​രു​​​​വ, നി​​​​കു​​​​തി എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടാ​​​​ത്ത​​​​തി​​​​നാ​​​​ൽ ഇ​​​​വ നേ​​​​രി​​​​ട്ട് താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്യാ​​​​നാ​​​​വി​​​​ല്ല. 2024-25ൽ ​​​​ഇ​​​​ന്ത്യ​​​​യു​​​​ടെ സ്വാ​​​​ഭാ​​​​വി​​​​ക റ​​​​ബ​​​​ർ ഇ​​​​റ​​​​ക്കു​​​​മ​​​​തി ഏ​​​​ക​​​​ദേ​​​​ശം 5.51 ല​​​​ക്ഷം ട​​​​ണ്ണാ​​​​യി​​​​രു​​​​ന്നു.


ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ത്പാ​​​​ദ​​​​ന​​​​വും ഉ​​​​പ​​​​ഭോ​​​​ഗ​​​​വും ത​​​​മ്മി​​​​ലു​​​​ള്ള സ്ഥി​​​​ര​​​​മാ​​​​യ അ​​​​ന്ത​​​​ര​​​​മാ​​​​ണ് ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന കാ​​​​ര​​​​ണം. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഉ​​​​യ​​​​ർ​​​​ന്ന വി​​​​ല​​​​യു​​​​ടെ നേ​​​​ട്ടം വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കും നീ​​​​തി​​​​പൂ​​​​ർ​​​​വം ല​​​​ഭി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാം. ഇ​​​​ന്ത്യ​​​​യി​​​​ലെ സ്വാ​​​​ഭാ​​​​വി​​​​ക റ​​​​ബ​​​​ർ ഉ​​​​പ​​​​ഭോ​​​​ഗ​​​​ത്തി​​​​ന്‍റെ ഏ​​​​ക​​​​ദേ​​​​ശം മൂ​​​​ന്നി​​​​ൽ ര​​​​ണ്ടു ഭാ​​​​ഗ​​​​വും ട​​​​യ​​​​ർ വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​നാ​​​​ണ്. മ​​​​ഴ​​​​മൂ​​​​ല​​​​മു​​​​ള്ള ഉ​​​​ത്പാ​​​​ദ​​​​ന​​​​ത​​​​ട​​​​സം, വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ഭ​​​​ര​​​​ണാ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ, ഇ​​​​റ​​​​ക്കു​​​​മ​​​​തിച്ചെ​​​​ല​​​​വി​​​​ലെ വ​​​​ർ​​​​ധ​​​​ന, ച​​​​ര​​​​ക്കുല​​​​ഭ്യ​​​​ത​​​​യി​​​​ലെ കാ​​​​ല​​​​താ​​​​മ​​​​സം എ​​​​ന്നി​​​​വ വി​​​​ലവ​​​​ർ​​​​ധ​​​​ന​​​​യ്ക്ക് കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​കാം.

ആ​​​​സി​​​​യാ​​​​ൻ ക​​​​രാ​​​​റും ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യും

ഇ​​​​ന്ത്യ​​​​യു​​​​ടെ സം​​​​യു​​​​ക്ത റ​​​​ബ​​​​ർ ഇ​​​​റ​​​​ക്കു​​​​മ​​​​തി 2019-20ലെ 52,164 ​​​​ട​​​​ണ്ണി​​​​ൽ​​​​നി​​​​ന്ന് 2023-24ൽ 1,14,818 ​​​​ട​​​​ണ്ണാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. വ​​​​ർ​​​​ധ​​​​ന ഏ​​​​ക​​​​ദേ​​​​ശം 120 ശ​​​​ത​​​​മാ​​​​നം. എ​​​​ന്നാ​​​​ൽ, ഇ​​​​റ​​​​ക്കു​​​​മ​​​​തി വ​​​​ർ​​​​ധ​​​​ന മാ​​​​ത്രം നി​​​​യ​​​​മലം​​​​ഘ​​​​ന​​​​ത്തി​​​​ന്‍റെ തെ​​​​ളി​​​​വ​​​​ല്ല. ആ​​​​സി​​​​യാ​​​​ൻ വ്യാ​​​​പാ​​​​ര​​​​ക്ക​​​​രാ​​​​റി​​​​ൽ ഉ​​​​ത്പ​​​​ന്ന വ​​​​ർ​​​​ഗീ​​​​ക​​​​ര​​​​ണ​​​​വും ഉ​​​​ത്ഭ​​​​വ​​​രാ​​​​ജ്യ​​​​വും അ​​​​നു​​​​സ​​​​രി​​​​ച്ച് തീ​​​​രു​​​​വ വ്യ​​​​ത്യാ​​​​സ​​​​പ്പെ​​​​ടു​​​​ന്നു. ഇ​​​​വി​​​​ടെ ക​​​​സ്റ്റം​​​​സ് വ​​​​കു​​​​പ്പി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്.

ഇ​​​​റ​​​​ക്കു​​​​മ​​​​തി രേ​​​​ഖ​​​​ക​​​​ൾ, ഉ​​​​ത്പ​​​​ന്ന വ​​​​ർ​​​​ഗീ​​​​ക​​​​ര​​​​ണം, പ്ര​​​​ഖ്യാ​​​​പി​​​​ത മൂ​​​​ല്യം, ഉ​​​​ത്ഭ​​​​വ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, അ​​​​ട​​​​ച്ച തീ​​​​രു​​​​വ എ​​​​ന്നി​​​​വ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ വ​​​​കു​​​​പ്പി​​​​ന് അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ട്. സം​​​​ശ​​​​യാ​​​​സ്പ​​​​ദ ച​​​​ര​​​​ക്കു​​​​ക​​​​ളി​​​​ൽ സാ​​​​മ്പി​​​​ൾ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും നി​​​​യ​​​​മ പ്ര​​​​കാ​​​​ര​​​​മു​​​​ള്ള തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും സ്വീ​​​​ക​​​​രി​​​​ക്കാം. എ​​​​ന്നാ​​​​ൽ, ഇ​​​​ത്ത​​​​രം പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളി​​​​ലൂ​​​​ടെ എ​​​​ത്ര ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യെ​​​​ന്നും ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് എ​​​​ന്തു പ്ര​​​​യോ​​​​ജ​​​​നം ല​​​​ഭി​​​​ച്ചെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന സ​​​​മ​​​​ഗ്ര ക​​​​ണ​​​​ക്കു​​​​ക​​​​ൾ ല​​​​ഭ്യ​​​​മ​​​​ല്ല.


പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന ആ​​​​രാ​​​​ണു ന​​​​ട​​​​ത്തേ​​​​ണ്ട​​​​ത്? കേ​​​​ന്ദ്ര പ​​​​രോ​​​​ക്ഷ നി​​​​കു​​​​തി-​​​​ക​​​​സ്റ്റം​​​​സ് ബോ​​​​ർ​​​​ഡി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ക​​​​സ്റ്റം​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും അം​​​​ഗീ​​​​കൃ​​​​ത പ​​​​രീ​​​​ക്ഷ​​​​ണ​​​​ശാ​​​​ല​​​​ക​​​​ളും പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്ത​​​​ണം. വി​​​​ദേ​​​​ശ വ്യാ​​​​പാ​​​​ര ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ്, റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡ് എ​​​​ന്നി​​​​വ സാ​​​​ങ്കേ​​​​തി​​​​ക വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​ക​​​​ണം. റ​​​​ബ​​​​ർ ഉ​​​​ത്പാ​​​​ദ​​​​ക സം​​​​ഘ​​​​ങ്ങ​​​​ൾ​​​​ക്കും ക​​​​ർ​​​​ഷ​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ​​​​ക്കും തെ​​​​ളി​​​​വു​​​​ക​​​​ളോ​​​​ടു​​​​കൂ​​​​ടി​​​​യ പ​​​​രാ​​​​തി​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം. ഇ​​​​തി​​​​നാ​​​​യി പു​​​​തി​​​​യ സ്ഥാ​​​​പ​​​​നം അ​​​​നി​​​​വാ​​​​ര്യ​​​​മ​​​​ല്ല; നി​​​​ല​​​​വി​​​​ലു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​കോ​​​​പ​​​​ന​​​​വും സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​മാ​​​​ണ് പ്ര​​​​ധാ​​​​നം. ഇ​​​​പ്ര​​​​കാ​​​​രം ന​​​​ട​​​​ക്കാ​​​​ത്ത​​​​ത് അ​​​​പ​​​​ല​​​​പ​​​​നീ​​​​യം ത​​​​ന്നെ.

വി​​​​ലവ്യ​​​​തി​​​​യാ​​​​ന​​​​വും റ​​​​ബ​​​​ർ കൃ​​​​ഷി​​​​യു​​​​ടെ ലാ​​​​ഭ​​​​ക്ഷ​​​​മ​​​​ത​​​​യും

ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളെ നി​​​​ല​​​​വി​​​​ലെ വി​​​​ല, പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന ഭാ​​​​വി വി​​​​ല, ഉ​​​​ത്പാ​​​​ദ​​​​ന​​​ച്ചെ​​​​ല​​​​വ്, വി​​​​പ​​​​ണി​​​​യി​​​​ലെ അ​​​​നി​​​​ശ്ചി​​​​ത​​​​ത്വം എ​​​​ന്നി​​​​വ സ്വാ​​​​ധീ​​​​നി​​​​ക്കു​​​​ന്നു. ഒ​​​​രു ഹെ​​​​ക്ട​​​​റി​​​​ൽ പ്ര​​​​തി​​​​വ​​​​ർ​​​​ഷം 1,500 കി​​​​ലോ​​​​ഗ്രാം റ​​​​ബ​​​​ർ ഉ​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന തോ​​​​ട്ട​​​​ത്തി​​​​ന് കി​​​​ലോ​​​​ഗ്രാ​​​​മി​​​​ന് 200 രൂ​​​​പ ല​​​​ഭി​​​​ച്ചാ​​​​ൽ മൊ​​​​ത്തവ​​​​രു​​​​മാ​​​​നം മൂ​​​​ന്ന് ല​​​​ക്ഷം രൂ​​​​പ​​​​യും 300 രൂ​​​​പ ല​​​​ഭി​​​​ച്ചാ​​​​ൽ 4.50 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​മാ​​​​ണ്. വ്യ​​​​ത്യാ​​​​സം 1.50 ല​​​​ക്ഷം രൂ​​​​പ.​ എ​​​​ന്നാ​​​​ൽ ഇ​​​​ത് അ​​​​റ്റാ​​​​ദാ​​​​യ​​​​മ​​​​ല്ല. തൊ​​​​ഴി​​​​ലാ​​​​ളി​​​​ക്കൂ​​​​ലി, സം​​​​സ്ക​​​​ര​​​​ണം, പ​​​​രി​​​​പാ​​​​ല​​​​നം, മൂ​​​​ല​​​​ധ​​​​നച്ചെ​​​​ല​​​​വ് എ​​​​ന്നി​​​​വ കു​​​​റ​​​​യ്ക്ക​​​​ണം. 2025-26ലെ ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ശ​​​​രാ​​​​ശ​​​​രി കൃ​​​​ഷി ലാ​​​​ഭ​​​​ക്ഷ​​​​മ​​​​ത സം​​​​ബ​​​​ന്ധി​​​​ച്ച സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച ക​​​​ണ​​​​ക്കു​​​​ക​​​​ൾ ല​​​​ഭ്യ​​​​മ​​​​ല്ല.

റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡി​​​​ന്‍റെ പോ​​​​രാ​​​​യ്മ​​​​ക​​​​ൾ

ആ​​​​ഭ്യ​​​​ന്ത​​​​ര-അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​ല​​​​ക​​​​ൾ, ഉ​​​​ത്പാ​​​​ദ​​​​നം, ഉ​​​​പ​​​​ഭോ​​​​ഗം, ഇ​​​​റ​​​​ക്കു​​​​മ​​​​തി എ​​​​ന്നി​​​​വ റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡ് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.​ എ​​​​ന്നാ​​​​ൽ കൃ​​​​ഷിച്ചെ​​​​ല​​​​വ്, ഹെ​​​​ക്ട​​​​റി​​​​ലെ അ​​​​റ്റാ​​​​ദാ​​​​യം, പാ​​​​ൽ-​​​ഷീ​​​​റ്റ് ലാ​​​​ഭ താ​​​​ര​​​​ത​​​​മ്യം എ​​​​ന്നി​​​​വ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ജി​​​​ല്ലാ​​​​ത​​​​ല പ്ര​​​​തി​​​​മാ​​​​സ സാ​​​​മ്പ​​​​ത്തി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പ​​​​തി​​​​വാ​​​​യി ല​​​​ഭ്യ​​​​മാ​​​​കു​​​​ന്നി​​​​ല്ല. ഉ​​​​ത്പാ​​​​ദ​​​​ക സം​​​​ഘാം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും മ​​​​റ്റ് ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി പ്ര​​​​തി​​​​നി​​​​ധിസ്വ​​​​ഭാ​​​​വ​​​​മു​​​​ള്ള സ​​​​ർ​​​​വേ​​​​ക​​​​ൾ ന​​​​ട​​​​ത്ത​​​​ണം. റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡി​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം സാ​​​​ങ്കേ​​​​തി​​​​ക ഉ​​​​പ​​​​ദേ​​​​ശ​​​​ത്തി​​​​ൽ ഒ​​​​തു​​​​ങ്ങാ​​​​തെ ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക താ​​​​ത്പ​​​​ര്യ​​​ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ലേ​​​​ക്കും വ്യാ​​​​പി​​​​പ്പി​​​​ക്ക​​​​ണം.

ഉ​​​​യ​​​​ർ​​​​ന്ന വി​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് സു​​​​സ്ഥി​​​​ര വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​ക്ക്

വി​​​​ല 300 രൂ​​​​പ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത് ആ​​​​ശ്വാ​​​​സ​​​​ക​​​​ര​​​​മാ​​​​ണെ​​​​ങ്കി​​​​ലും ഈ ​​​​വി​​​​ല തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നാ​​​​വി​​​​ല്ല. ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ത്പാ​​​​ദ​​​​നം വ​​​​ർ​​​​ധി​​​​ക്കു​​​​മ്പോ​​​​ൾ വി​​​​ല കു​​​​റ​​​​യാം. എ​​​​ന്നാ​​​​ൽ, വി​​​​പ​​​​ണി​​​​യി​​​​ലെ യ​​​​ഥാ​​​​ർ​​​​ഥ ക്ഷാ​​​​മം പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ലാ​​​​ഭ​​​​ക്ഷ​​​​മ​​​​ത സം​​​​ര​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ട​​​​യ​​​​ർ വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ളു​​​​ടെ നി​​​​യ​​​​മവി​​​​രു​​​​ദ്ധ​​​​മാ​​​​യ വി​​​​പ​​​​ണി സ്വാ​​​​ധീ​​​​ന​​​​വും അ​​​​ന്യാ​​​​യ​​​​മാ​​​​യ ഇ​​​​റ​​​​ക്കു​​​​മ​​​​തി ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ക; ഉ​​​​ത്പാ​​​​ദ​​​​ക സം​​​​ഘ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല​​​​പേ​​​​ശ​​​​ൽ ശേ​​​​ഷി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക; കൃ​​​​ഷിച്ചെ​​​​ല​​​​വ് കു​​​​റ​​​​യ്ക്കു​​​​ക; ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ന്യാ​​​​യ​​​​മാ​​​​യ വി​​​​ല ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക -​​​ ഇ​​​​വ​​​​യാ​​​​യി​​​​രി​​​​ക്ക​​​​ണം ന​​​​യ​​​​പ​​​​ര​​​​മാ​​​​യ മു​​​​ൻ​​​​ഗ​​​​ണ​​​​ന​​​​ക​​​​ൾ.


കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ, വി​​​​ദേ​​​​ശവ്യാ​​​​പാ​​​​ര ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ്, ക​​​​സ്റ്റം​​​​സ്, റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡ്, കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​ർ എ​​​​ന്നി​​​​വ​​​​യു​​​​ടെ ഏ​​​​കോ​​​​പി​​​​ത പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്. റ​​​​ബ​​​​ർ വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​ന്‍റെ വ​​​​ള​​​​ർ​​​​ച്ച ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക ത​​​​ക​​​​ർ​​​​ച്ച​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ക​​​​രു​​​​ത്. ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കും വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും നീ​​​​തിപൂ​​​​ർ​​​​വ​​​​മാ​​​​യ നേ​​​​ട്ടം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന, സു​​​​താ​​​​ര്യ​​​​വും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മു​​​​ള്ള​​​​തു​​​​മാ​​​​യ വി​​​​പ​​​​ണി സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ന് ആ​​​​വ​​​​ശ്യം.

അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കേ​​​​ണ്ടവ


•ടാ​​​​പ്പിം​​​ഗ് പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കു​​​​ക: തൊ​​​​ഴി​​​​ലാ​​​​ളി ക്ഷാ​​​​മ​​​​വും മ​​​​ഴ​​​​യും​​​പ്ര​​​​ധാ​​​​ന ത​​​​ട​​​​സ​​​​ങ്ങ​​​​ളാ​​​​ണ്. ജി​​​​ല്ലാ​​​​ത​​​​ല പ​​​​രി​​​​ശീ​​​​ല​​​​നം ല​​​​ഭി​​​​ച്ച ടാ​​​​പ്പിം​​​ഗ് തൊ​​​​ഴി​​​​ലാ​​​​ളി ​സം​​​​ഘ​​​​ങ്ങ​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ഉ​​​​ത്പാ​​​​ദ​​​​നക്ഷ​​​​മ​​​​മാ​​​​യ, ടാ​​​​പ്പിം​​​ഗ് നി​​​​ർ​​​​ത്തി​​​​യ തോ​​​​ട്ട​​​​ങ്ങ​​​​ൾ പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കു​​​​ക​​​​യും വേ​​​​ണം.
•ഉ​​​​ത്പാ​​​​ദ​​​​ക സം​​​​ഘ​​​​ങ്ങ​​​​ളെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ക: പാ​​​​ൽ സം​​​​ഭ​​​​ര​​​​ണം, റ​​​​ബ​​​​റി​​​ന്‍റെ അം​​​​ശ പ​​​​രി​​​​ശോ​​​​ധ​​​​ന, സം​​​​സ്ക​​​​ര​​​​ണം, കൂ​​​​ട്ടാ​​​​യ വി​​​​പ​​​​ണ​​​​നം എ​​​​ന്നി​​​​വ വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്ക​​​​ണം. ജി​​​​ല്ലാ​​​​ത​​​​ല പ്ര​​​​വ​​​​ർ​​​​ത്ത​​​​ന പ​​​​രി​​​​ശോ​​​​ധ​​​​ന നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്ക​​​​ണം.
•വി​​​​പ​​​​ണി വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക: പ്ര​​​​തി​​​​വാ​​​​ര വി​​​​പ​​​​ണി വ​​​​ര​​​​വ്, വ്യ​​​​വ​​​​സാ​​​​യ സം​​​​ഭ​​​​ര​​​​ണം, വാ​​​​ങ്ങ​​​​ൽ, ഇ​​​​റ​​​​ക്കു​​​​മ​​​​തി എ​​​​ന്നി​​​​വ​​​​യു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണം.
•ഇ​​​​റ​​​​ക്കു​​​​മ​​​​തി നി​​​​യ​​​​ന്ത്ര​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കു​​​​ക: ഉ​​​​ത്പാ​​​​ദ​​​​നാ​​​​നു​​​​പാ​​​​ത മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളു​​​​ടെ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്ക​​​​ണം. ക​​​​സ്റ്റം​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​നാ ഫ​​​​ല​​​​ങ്ങ​​​​ളും നി​​​​യ​​​​മ ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്ക​​​​ണം, ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ല​​​​ഭി​​​​ക്ക​​​​ണം.
•സം​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​നും വി​​​​പ​​​​ണ​​​​ന​​​​ത്തി​​​​നും വാ​​​​യ്പ: ഉ​​​​ത്പാ​​​​ദ​​​​ക സം​​​​ഘ​​​​ങ്ങ​​​​ൾ​​​​ക്ക് കു​​​​റ​​​​ഞ്ഞ പ​​​​ലി​​​​ശ​​​​യു​​​​ള്ള സം​​​​ഭ​​​​ര​​​​ണവാ​​​​യ്പ​​​​യും നേ​​​​രി​​​​ട്ടു​​​​ള്ള വ്യ​​​​വ​​​​സാ​​​​യ വി​​​​ൽ​​​​പ​​​​ന സം​​​​വി​​​​ധാ​​​​ന​​​​വും ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. അ​​​​ടി​​​​യ​​​​ന്ത​​​​ര പ​​​​ണാ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ മൂ​​​​ല​​​​മു​​​​ള്ള കു​​​​റ​​​​ഞ്ഞ​​​​വി​​​​ല വി​​​​ൽ​​​​പ​​​​ന ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് അ​​​​വ​​​​സ​​​​രം ഉ​​​​ണ്ടാ​​​​വ​​​​ണം.
•ലാ​​​​ഭ​​​​ക്ഷ​​​​മ​​​​ത നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ക: റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡ് ജി​​​​ല്ലാ​​​​ത​​​​ല ചെ​​​​ല​​​​വ്–​​​​വ​​​​രു​​​​മാ​​​​ന സ​​​​ർ​​​​വേ​​​​ക​​​​ളും വി​​​​ല വ്യ​​​​തി​​​​യാ​​​​ന പ​​​​ഠ​​​​ന​​​​ങ്ങ​​​​ളും ന​​​​ട​​​​ത്ത​​​​ണം. ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​ക​​​​ൾ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണം.

വി​​​​ദേ​​​​ശ വ്യാ​​​​പാ​​​​ര ഡ​​​​യ​​​​റ​​​​ക‌്ട​​​​റേ​​​​റ്റി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം

കേ​​​​ന്ദ്ര വാ​​​​ണി​​​​ജ്യ-​​​​വ്യ​​​​വ​​​​സാ​​​​യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള വിദേ​​​​ശ വ്യാ​​​​പാ​​​​ര ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഇ​​​​റ​​​​ക്കു​​​​മ​​​​തി അ​​​​നു​​​​മ​​​​തി​​​​ക​​​​ൾ, ക​​​​യ​​​​റ്റു​​​​മ​​​​തി ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ, അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്നു.

പ്ര​​​​ധാ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഇ​​വ​​യാ​​ണ്: മു​​​​ൻ​​​​കൂ​​​​ർ ഇ​​​​റ​​​​ക്കു​​​​മ​​​​തി അ​​​​നു​​​​മ​​​​തി, ഉ​​​ത്പാ​​​​ദ​​​​ന-​​​അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു അ​​​​നു​​​​പാ​​​​ത മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ, ക​​​​യ​​​​റ്റു​​​​മ​​​​തി ബാ​​​​ധ്യ​​​​ത​​​​ക​​​​ളു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​ന. മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി​​​​യി​​​​ലൂ​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കു​​​​ള്ള ഉ​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ക്കാ​​​​ൻ നി​​​​ശ്ചി​​​​ത അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു​​​​ക്ക​​​​ൾ ബാ​​​​ധ​​​​ക​​​​മാ​​​​യ തീ​​​​രു​​​​വ​​​​യി​​​​ല്ലാ​​​​തെ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യാം.

എ​​​​ന്നാ​​​​ൽ നി​​​​ർ​​​​ദി​​​​ഷ്ട ക​​​​യ​​​​റ്റു​​​​മ​​​​തി ബാ​​​​ധ്യ​​​​ത നി​​​​റ​​​​വേ​​​​റ്റ​​​​ണം. ഉ​​​​ത്പാ​​​​ദ​​​​നാ​​​​നു​​​​പാ​​​​ത മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക്ക് അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മാ​​​​യ അ​​​​ള​​​​വ് നി​​​​ർ​​​​ണ​​​​യി​​​​ക്കു​​​​ന്നു. ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ത്തി​​​​ന്, ഒ​​​​രു പ്ര​​​​ത്യേ​​​​ക റേ​​​​ഡി​​​​യ​​​​ൽ ട​​​​യ​​​​റി​​​​ന്‍റെ 100 കി​​​​ലോ​​​​ഗ്രാം ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ന് 38 കി​​​​ലോ​​​​ഗ്രാം സ്വാ​​​​ഭാ​​​​വി​​​​ക റ​​​​ബ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന മാ​​​​ന​​​​ദ​​​​ണ്ഡ​​​​മു​​​​ണ്ട്. ഇ​​​​ത് എ​​​​ല്ലാ ട​​​​യ​​​​റു​​​​ക​​​​ൾ​​​​ക്കും ബാ​​​​ധ​​​​ക​​​​മ​​​​ല്ല. 2015-16ൽ ​​​​ഇ​​​​റ​​​​ക്കു​​​​മ​​​​തി അ​​​​നു​​​​മ​​​​തി വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളി​​​​ലും പ്ര​​​​വേ​​​​ശ​​​​ന തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ളി​​​​ലും നി​​​​യ​​​​ന്ത്ര​​​​ണ പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കി.

2025 മാ​​​​ർ​​​​ച്ച് 20ന് ​​​​എ​​​​ട്ട് വാ​​​​ഹ​​​ന ​​​​ട​​​​യ​​​​ർ ഉ​​​​ത്പാ​​​​ദ​​​​ന മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളു​​​​ടെ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ആ​​​​രം​​​​ഭി​​​​ച്ചു. യ​​​​ഥാ​​​​ർ​​​​ഥ അ​​​​സം​​​​സ്കൃ​​​​ത വ​​​​സ്തു ഉ​​​​പ​​​​യോ​​​​ഗം, സാ​​​​ങ്കേ​​​​തി​​​​ക പു​​​​രോ​​​​ഗ​​​​തി, ഉ​​​​ത്പാ​​​​ദ​​​​നന​​​​ഷ്ടം എ​​​​ന്നി​​​​വ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. പ​​​​രി​​​​ശോ​​​​ധ​​​​ന ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ രേ​​​​ഖ ല​​​​ഭ്യ​​​​മാ​​​​ണ്; സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ പൂ​​​​ർ​​​​ണ​​​​രൂ​​​​പ​​​​വും അ​​​​ന്തി​​​​മ ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​ക​​​​ളും പൊ​​​​തു​​​​വാ​​​​യി സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​യി​​​​ട്ടി​​​​ല്ല. പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി പരിശോ​​​​ധ​​​​ന​​​​യി​​​​ൽ പ്ര​​​​ധാ​​​​ന​​​​മാ​​​​യി ഉ​​​​യർ​​​​ന്ന​​​​ത് കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട്ട മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ അ​​​​മി​​​​ത​​​​മാ​​​​യ തീ​​​​രു​​​​വരഹി​​​​ത ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക്ക് അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കാ​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യാ​​​​ണ്. സാ​​​​ങ്കേ​​​​തി​​​​ക പു​​​​രോ​​​​ഗ​​​​തി​​​​ക്ക​​​​നു​​​​സരി​​​​ച്ച് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഷ്ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ശിപാ​​​​ർ​​​​ശ​​​​യു​​​​ണ്ടായി.

എ​​​​ന്നാ​​​​ൽ, എ​​​​ട്ട് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളു​​​​ടെ​​​​യും അ​​​​ന്തി​​​​മ പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​വും ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ല​​​​ഭി​​​​ച്ച നേ​​​​ട്ട​​​​വും സ്ഥി​​​​രീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല. അ​​തി​​നാ​​ൽ, വി​​​​ദേ​​​​ശവ്യാ​​​​പാ​​​​ര ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് പ​​​​രി​​​​ശോ​​​​ധ​​​​ന പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളും ന​​​​ട​​​​പ്പാ​​​​ക്ക​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ളും പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്ക​​​​ണം. കേ​​​​ന്ദ്ര വാ​​​​ണി​​​​ജ്യമ​​​​ന്ത്രാ​​​​ല​​​​യം സ​​​​മ​​​​യപ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്ക​​​​ണം. ക​​​​സ്റ്റം​​​​സ് വ​​​​കു​​​​പ്പ് ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യും തീ​​​​രു​​​​വ​​​​യും പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണം. റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡ് ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു​​​​ണ്ടാ​​​​കു​​​​ന്ന സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​ത്യാ​​​​ഘാ​​​​തം വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ണം. ക​​​​ർ​​​​ഷ​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ​​​​ക്ക് വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മപ്ര​​​​കാ​​​​രം പൊ​​​​തു​​​​വാ​​​​യി വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​വു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ബ​​​​ന്ധ​​​​പ്പെ​​​​ട്ട മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​നും പാ​​​​ർ​​​​ല​​​​മെ​​​ന്‍റ​​​റി സ​​​​മി​​​​തി​​​​ക​​​​ൾ​​​​ക്കും നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്യാം.

റ​​​​ബ​​​​ർ​​​​വി​​​​ല 300 രൂ​​​​പ​​​​യാ​​​​യി ഉ​​​​റ​​​​പ്പുന​​​​ൽ​​​​കാ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​നു ക​​​​ഴി​​​​യി​​​​ല്ല. എ​​​​ന്നാ​​​​ൽ, നി​​​​യ​​​​മവി​​​​രു​​​​ദ്ധ​​​​മാ​​​​യ ഇ​​​​റ​​​​ക്കു​​​​മ​​​​തി ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ ത​​​​ട​​​​യാ​​​​ൻ ബാ​​​​ധ​​​​ക​​​​മാ​​​​യ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ആ​​​​യ​​​​തി​​​​ന്‍റെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കും ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണം. ട​​​​യ​​​​ർ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യും വി​​​​പ​​​​ണിമ​​​​ത്സ​​​​ര​​​​വും പ്ര​​​​മു​​​​ഖ ട​​​​യ​​​​ർ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളു​​​​ടെ വാ​​​​ങ്ങ​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളും റ​​​​ബ​​​​റി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യെ സ്വാ​​​​ധീ​​​​നി​​​​ക്കു​​​​ന്നു. വാ​​​​ങ്ങ​​​​ൽ​​​ശേ​​​​ഷി ഏ​​​​താ​​​​നും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ വി​​​​ല​​​​പേ​​​​ശ​​​​ൽ​​​ശേ​​​​ഷി​​​​യെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്നു.

എ​​​​ന്നാ​​​​ൽ ഇ​​​​തു​​​​മാ​​​​ത്രം ര​​​​ഹ​​​​സ്യ ധാ​​​​ര​​​​ണ​​​​യു​​​​ടെ​​​​യോ വി​​​​പ​​​​ണി​​​​കൃ​​​​ത്രി​​​​മ​​​​ത്തി​​​​ന്‍റെ​​​​യോ തെ​​​​ളി​​​​വ​​​​ല്ല. വി​​​​ല താ​​​​ഴ്ത്താ​​​​നോ നി​​​​കു​​​​തിവെ​​​​ട്ടി​​​​പ്പ് ന​​​​ട​​​​ത്താ​​​​നോ നി​​​​യ​​​​മവി​​​​രു​​​​ദ്ധ ഇ​​​​റ​​​​ക്കു​​​​മ​​​​തി പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​നോ ട​​​​യ​​​​ർ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളു​​​​ടെ സം​​​​ഘ​​​​ട​​​​ന ധാ​​​​ര​​​​ണ​​​​യു​​​​ണ്ടാ​​​​ക്കി​​​​യെ​​​​ന്ന​​​​തി​​​​ന് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച തെ​​​​ളി​​​​വു​​​​ക​​​​ൾ ഇ​​​​വി​​​​ടെ ല​​​​ഭ്യ​​​​മ​​​​ല്ല. വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ന്യാ​​​​യ​​​​മാ​​​​യ വി​​​​പ​​​​ണിസ്വാ​​​​ധീ​​​​നം നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​ൻ മ​​​​ത്സ​​​​ര ക​​​​മ്മീ​​​​ഷ​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടാം. എ​​​​ന്നാ​​​​ൽ, നി​​​​യ​​​​മന​​​​ട​​​​പ​​​​ടി​​​​ക്ക് വാ​​​​ങ്ങ​​​​ൽക്ക​​​​രാ​​​​റു​​​​ക​​​​ൾ, വി​​​​ലനി​​​​ർ​​​​ണ​​​​യ രേ​​​​ഖ​​​​ക​​​​ൾ, ഇ​​​​ട​​​​പാ​​​​ടു വി​​​​വ​​​​ര​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ തെ​​​​ളി​​​​വു​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്.

Tags : maintain rubber prices Deepika DeepikaNewspaper BreakingNews How to maintain rubber prices

Recent News

Corehub Up