x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഐ ഭാ​വി​ക്ക് നി​ർ​ണാ​യ​ക ആ​ഴ്ച

പ്ര​​​ത്യേ​​​ക ലേ​​​ഖ​​​ക​​​ൻ
Published: November 15, 2026 12:03 AM IST | Updated: November 15, 2026 12:03 AM IST

പ്രതീകാത്മക ചിത്രം

ജെ​​​ൻ​​​സ​​​ൻ ഹു​​​വാം​​​ഗി​​ന്‍റെ പ​​​ത​​​നം നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി (എ​​​ഐ) മേ​​​ഖ​​​ല​​​യെ ത​​​ള​​​ർ​​​ത്തു​​​മോ? എ​​​ല്ലാ​​​വ​​​രും ചോ​​​ദി​​​ക്കു​​​ന്നു. ഈ ​​​ചൊ​​​വ്വ, വ്യാ​​​ഴം ദി​​​ന​​​ങ്ങ​​​ൾ അ​​​തി​​​നു പ്രാ​​​രം​​​ഭ ഉ​​​ത്ത​​​രം ന​​​ൽ​​​കും. ചൊ​​​വ്വാ​​​ഴ്ച എ​​​ൻ​​​വി​​​ഡി​​​യ​​​യു​​​ടെ മൂ​​​ന്നാം പാ​​​ദ റി​​​സ​​​ൽ​​​ട്ട് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. വ്യാ​​​ഴാ​​​ഴ്ച എ​​​ഐ മേ​​​ഖ​​​ല​​​യി​​​ലെ മു​​​ൻ​​​നി​​​ര ക​​​മ്പ​​​നി ആ​​​ന്ത്രോ​​​പി​​​ക്കി​​ന്‍റെ പ്രാ​​​രം​​​ഭ ഓ​​​ഹ​​​രി വി​​​ൽ​​​പ​​​ന (ഐ​​​പി​​​ഒ) ന​​​ട​​​ക്കു​​​ന്നു. ര​​​ണ്ടും നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്.

വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ജെ​​​ൻ​​​സ​​​നൊ​​​പ്പം ക​​​മ്പ​​​നി റി​​​സ​​​ൽ​​​ട്ട് വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കും അ​​​ന​​​ലി​​​സ്റ്റു​​​ക​​​ൾ​​​ക്കും മു​​​മ്പി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്ന ചീ​​​ഫ് ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ ഓ​​​ഫീ​​​സ​​​ർ കോ​​​ള​​​റ്റ് ക്രെ​​​സ് സി​​​ഇ​​​ഒ പ​​​ദ​​​വികൂ​​​ടി വ​​​ഹി​​​ക്കു​​​ക​​​യാ​​​ണ്. ക​​​മ്പ​​​നി ആ​​​ദ്യ​​​മാ​​​യി നി​​​യ​​​മി​​​ച്ച ചെ​​​യ​​​ർ​​​മാ​​​ൻ ഹാ​​​ർ​​​വി ജോ​​​ൺ​​​സ്, ക്രെ​​​സി​​​ന്‍റെ കൂ​​​ടെ വ​​​രു​​​മോ എ​​​ന്നു വി​​​പ​​​ണി ശ്ര​​​ദ്ധി​​​ക്കും.

വ​​​രു​​​മാ​​​ന​​​പ്ര​​​തീ​​​ക്ഷ താ​​​ഴും

റി​​​സ​​​ൽ​​​ട്ടി​​​നേ​​​ക്കാ​​​ൾ പ്ര​​​ധാ​​​നം ഭാ​​​വി​​​ വ​​​രു​​​മാ​​​ന​​​വും ലാ​​​ഭ​​​വും സം​​​ബ​​​ന്ധി​​​ച്ച ക​​​മ്പ​​​നി​​​യു​​​ടെ പ്ര​​​തീ​​​ക്ഷ​​​യാ​​​ണ്. മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ലേ​​​തു​​പോ​​​ലെ ആ​​​വേ​​​ശ​​​ക​​​ര​​​മ​​​ല്ല പ്ര​​​തീ​​​ക്ഷ എ​​​ങ്കി​​​ൽ ഓ​​​ഹ​​​രി​​​വി​​​ല വീ​​​ണ്ടും ഇ​​​ടി​​​യും. ഓ​​​ഹ​​​രി​​​ക്ക് ക​​​ഴി​​​ഞ്ഞ ഒ​​​രാ​​​ഴ്ച​​കൊ​​​ണ്ടു 12ഉം ​​​അ​​​ഞ്ച് ആ​​​ഴ്ച​​കൊ​​​ണ്ട് 32ഉം ​​​ശ​​​ത​​​മാ​​​നം വി​​​ല​​​യി​​​ടി​​​ഞ്ഞു. ജൂ​​​ലൈ​​​യി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ൽ ക​​​മ്പ​​​നി വ​​​രു​​​മാ​​​നം 106 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ച് 9,622 കോ​​​ടി ഡോ​​​ള​​​റി​​​ൽ എ​​​ത്തി​​​ച്ചു. ലാ​​​ഭ​​​മാ​​​ർ​​​ജി​​​ൻ 75 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി. അ​​​റ്റാ​​​ദാ​​​യം 5,969 കോ​​​ടി ഡോ​​​ള​​​ർ. മൂ​​​ന്നാം പാ​​​ദ​​​ത്തി​​​ൽ വ​​​രു​​​മാ​​​നം 10,800 കോ​​​ടി ഡോ​​​ള​​​റും ലാ​​​ഭ​​​മാ​​​ർ​​​ജി​​​ൻ 74 ശ​​​ത​​​മാ​​​ന​​​വും ആ​​​കു​​​മെ​​​ന്നാ​​​ണു ജെ​​​ൻ​​​സ​​​ൻ ഓ​​​ഗ​​​സ്റ്റി​​​ൽ പ​​​റ​​​ഞ്ഞ​​​ത്. ജൂ​​​ലൈ 27 മു​​​ത​​​ൽ ഒ​​​ക്‌​​​ടോ​​​ബ​​​ർ 25 വ​​​രെ​​​യാ​​​ണു ക​​​മ്പ​​​നി​​​യു​​​ടെ മൂ​​​ന്നാം പാ​​​ദം. ഇ​​​തു​​​വ​​​രെ എ​​​ല്ലാ പാ​​​ദ​​​ത്തി​​​ലും പ്ര​​​തീ​​​ക്ഷ​​​യേ​​​ക്കാ​​​ൾ മി​​​ക​​​ച്ച റി​​​സ​​​ൽ​​​ട്ട് എ​​​ൻ​​​വി​​​ഡി​​​യ പു​​​റ​​​ത്തു​​​വി​​​ട്ടി​​​രു​​​ന്നു. ഇ​​​ത്ത​​​വ​​​ണ​​​യും അ​​​ങ്ങ​​​നെ​​​യാ​​​കും എ​​​ന്നു ന്യാ​​​യ​​​മാ​​​യും ക​​​രു​​​താം.

ഓ​​​ഹ​​​രി​​​വി​​​ല എ​​​ങ്ങോ​​​ട്ട്?

എ​​​ന്നാ​​​ൽ, ജെ​​​ൻ​​​സ​​​ൻ ഇ​​​ല്ലാ​​​ത്ത നാ​​​ലാം പാ​​​ദ​​​ത്തെ(ഒ​​​ക്‌​​ടോ​​​ബ​​​ർ-​​​ജ​​​നു​​​വ​​​രി)​പ്പ​​​റ്റി അ​​​ത്ര​​​യ്ക്കു പ്ര​​​തീ​​​ക്ഷ ഉ​​​ണ്ടാ​​​വി​​​ല്ല. വ​​​ള​​​ർ​​​ച്ച കു​​​റ​​​യു​​​മെ​​​ന്ന സൂ​​​ച​​​ന ന​​​ൽ​​​കി​​​യാ​​​ൽ ഓ​​​ഹ​​​രി വീ​​​ണ്ടും ഇ​​​ടി​​​യും. ജെ​​​ൻ​​​സ​​​ൻ ഇ​​​ല്ലാ​​​ത്ത ക​​​മ്പ​​​നി​​​യു​​​ടെ ഓ​​​ഹ​​​രി​​​വി​​​ല 25 ശ​​​ത​​​മാ​​​നം കു​​​റ​​​യും എ​​​ന്നു ചി​​​ല ബ്രോ​​​ക്ക​​​റേ​​​ജു​​​ക​​​ൾ ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പ​​​റ​​​ഞ്ഞു. പ​​​ല​​​രും ഓ​​​ഹ​​​രി​​​യു​​​ടെ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ല​​​ക്ഷ്യ​​​വി​​​ല ഗ​​​ണ്യ​​​മാ​​​യി താ​​​ഴ്ത്തി. എ​​​ച്ച്എ​​​സ്ബി​​​സി 365ൽ​​​നി​​​ന്നു 170 ഡോ​​​ള​​​ർ ആ​​​യും ബെ​​​യാ​​​ർ​​​ഡ് 500ൽ​​നി​​​ന്ന് 200 ഡോ​​​ള​​​ർ ആ​​​യും ല​​​ക്ഷ്യ​​​വി​​​ല കു​​​റ​​​ച്ചു. ട്രൂ​​​യി​​​സ്റ്റ് ആ​​​ൻ​​​ഡ് വി​​​ല്യം ബ്ലെ​​​യ​​​ർ 346ൽ​​നി​​​ന്ന് 174 ഡോ​​​ള​​​റാ​​​ക്കി ല​​​ക്ഷ്യ​​​വി​​​ല. നീ​​​ദാ​​​മും ബേ​​​ൺ​​​സ്റ്റൈ​​​നും 200 ഡോ​​​ള​​​റി​​​ലേ​​​ക്കു ല​​​ക്ഷ്യ​​​വി​​​ല താ​​​ഴ്ത്തി.

ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്കും ന​​​ഷ്‌​​​ടം

ഓ​​​ഹ​​​രി ഉ​​​ട​​​നെ തി​​​രി​​​ച്ചു​​​ക​​​യ​​​റി​​​ല്ല എ​​​ന്നാ​​​ണു ല​​​ക്ഷ്യ​​​വി​​​ല താ​​​ഴ്ത്തി​​​യ ബ്രോ​​​ക്ക​​​റേ​​​ജു​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. അ​​​താ​​​യ​​​ത്, എ​​​ൻ​​​വി​​​ഡി​​​യ​​​യി​​​ൽ നി​​​ക്ഷേ​​​പി​​​ച്ച ഫ​​​ണ്ടു​​​ക​​​ൾ​​​ക്കും വ്യ​​​ക്തി​​​ക​​​ൾ​​​ക്കും വ​​​ലി​​​യ ന​​​ഷ്‌​​​ടം വ​​​രും. അ​​​തു വി​​​പ​​​ണി​​​യെ വ​​​ല്ലാ​​​തെ ഉ​​​ല​​​യ്ക്കും. മ്യൂ​​​ച്വ​​​ൽ ഫ​​​ണ്ടു​​​ക​​​ൾ വ​​​ഴി​​​യും അ​​​ല്ലാ​​​തെ​​​യും എ​​​ൻ​​​വി​​​ഡി​​​യ​​​യി​​​ൽ നി​​​ക്ഷേ​​​പി​​​ച്ചി​​​ട്ടു​​​ള്ള ഇ​​​ന്ത്യ​​​ക്കാ​​​രും ന​​​ഷ്‌​​​ടം സ​​​ഹി​​​ക്ക​​​ണം. എ​​​ൻ​​​വി​​​ഡി​​​യ​​​യു​​​ടെ 47,800 ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ 10,000 ഓ​​​ളം പേ​​​ർ ഇ​​​ന്ത്യ​​​യി​​​ലാ​​​ണു ജോ​​​ലി ചെ​​​യ്യു​​​ന്ന​​​ത്. അ​​​വ​​​ർ​​​ക്കു ശ​​​മ്പ​​​ള​​​ത്തി​​​നൊ​​​പ്പം ക​​​മ്പ​​​നി ഓ​​​ഹ​​​രി​​​ക​​​ളും ന​​​ൽ​​​കി​​​യി​​​രു​​​ന്നു. അ​​​തി​​​ന്‍റെ വി​​​ല നോ​​​ക്കി സ​​​മ്പാ​​​ദ്യം ക​​​ണ​​​ക്കാ​​​ക്കി​​​യ​​​വ​​​ർ​​​ക്കും ഇ​​​പ്പോ​​​ൾ ന​​​ഷ്‌​​​ടം സ​​​ഹി​​​ക്കേ​​​ണ്ടി​​​വ​​​രും. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ 26,000 ജീ​​​വ​​​ന​​​ക്കാ​​​രി​​​ലും ധാ​​​രാ​​​ളം ഇ​​​ന്ത്യ​​​ക്കാ​​​രു​​​ണ്ട്.

ആ​​​ന്ത്രോ​​​പി​​​ക് സൂ​​​ച​​​ന​​​യാ​​​കും

വ്യാ​​​ഴാ​​​ഴ്ച ഐ​​​പി​​​ഒ ന​​​ട​​​ത്തു​​​ന്ന ആ​​​ന്ത്രോ​​​പി​​​ക്കി​​​ൽ എ​​​ൻ​​​വി​​​ഡി​​​യ 1000 കോ​​​ടി ഡോ​​​ള​​​ർ നി​​​ക്ഷേ​​​പം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്. ആ​​​ന്ത്രോ​​​പി​​​ക്കി​​​ന്‍റെ വി​​​ല​​​നി​​​ർ​​​ണ​​​യം, ഹു​​​വാ​​ങ് ഇ​​​ല്ലാ​​​ത്ത എ​​​ഐ മേ​​​ഖ​​​ല​​​യു​​​ടെ ഭാ​​​വി​​​ക്കു സൂ​​​ച​​​ന​​​യാ​​​കും. ര​​​ണ്ടു ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​ർ വി​​​പ​​​ണി​​​മൂ​​​ല്യം പ്ര​​​തീ​​​ക്ഷി​​​ച്ച് ഐ​​​പി​​​ഒ​​​യ്ക്ക് ഒ​​​രു​​​ങ്ങി​​​യ​​​താ​​​ണു ക​​​മ്പ​​​നി. ഇ​​​പ്പോ​​​ൾ 1.4 ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​റാ​​​ണു പ്ര​​​തീ​​​ക്ഷ. അ​​​തു വീ​​​ണ്ടും താ​​​ണാ​​​ൽ വി​​​പ​​​ണി​​​ക്കു വ​​​ലി​​​യ ആ​​​ഘാ​​​ത​​​മാ​​​കും.

തി​​​രി​​​ച്ചു​​​വി​​​ളി​​​ക്കാ​​​ൻ ഒ​​​പ്പു​​​ശേ​​​ഖ​​​ര​​​ണം

ഇ​​​തി​​​നി​​​ടെ ഹു​​​വാ​​ങ്ങി​​​നെ തി​​​രി​​​ച്ചുവി​​​ളി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് തു​​​ട​​​ങ്ങി​​​യ ഓ​​​ൺ​​​ലൈ​​​ൻ നി​​​വേ​​​ദ​​​ന​​​ങ്ങ​​​ൾ​​​ക്ക് വ​​​ലി​​​യ പി​​​ന്തു​​​ണ​​​യാ​​​ണു ല​​​ഭി​​​ച്ച​​​ത്. ഒ​​​പ്പു​​​ക​​​ളു​​​ടെ എ​​​ണ്ണം ഇ​​​ന്ന​​​ലെ പ​​​ക​​​ൽ 6,000 പേ​​​രി​​​ൽനി​​​ന്ന് ഒ​​​രു ല​​​ക്ഷ​​​ത്തി​​​ലേ​​​ക്കു ക​​​യ​​​റി. അ​​​തി​​​ൽ 5,000 പേരും ക​​​മ്പ​​​നി ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ്. ഒ​​​പ്പി​​​ട്ട​​​വ​​​രി​​​ൽ ഇലോ​​​ൺ മ​​​സ്‌​​​കും മ​​​റ്റു പ​​​ല ബി​​​സി​​​ന​​​സു​​​കാ​​​രുമു​​​ണ്ട്.

നി​​​വേ​​​ദ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ക​​​മ്പ​​​നി ബോ​​​ർ​​​ഡു​​​ക​​​ളു​​​ടെ തീ​​​രു​​​മാ​​​നം തി​​​രു​​​ത്തി​​​ച്ച സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ണ്ട്. സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നും സി​​​ഇ​​​ഒ​​​യു​​​മാ​​​യ സാം ​​​ആ​​​ൾ​​​ട്ട്മാ​​​നെ 2023ൽ ​​​പു​​​റ​​​ത്താ​​​ക്കി​​​യ ഓ​​​പ്പ​​​ൺ എ​​​ഐ ക​​​മ്പ​​​നി അ​​​ഞ്ചു ദി​​​വ​​​സം ക​​​ഴി​​​ഞ്ഞു തീ​​​രു​​​മാ​​​നം തി​​​രു​​​ത്തി. അ​​​ന്നു ജീ​​​വ​​​ന​​​ക്കാ​​​രും നി​​​ക്ഷേ​​​പ​​​ക​​​രും നി​​​വേ​​​ദ​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. എ​​​ല്ലാം തു​​​റ​​​ന്നുപ​​​റ​​​യു​​​ന്നി​​​ല്ല എ​​​ന്നു കു​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ആ​​​ൾ​​​ട്ട്മാ​​​നെ നീ​​​ക്കി​​​യ​​​ത്. ഹു​​​വാ​​​ങ്ങി​​​നാ​​​ക​​​ട്ടെ ചാ​​​ര​​​ക്കേ​​​സും ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യി ഒ​​​ന്നി​​​ലേ​​​റെ അ​​​വി​​​ഹി​​​ത​​​ങ്ങ​​​ളുമു​​​ണ്ട്. അ​​​വ അ​​​ത്ര ചെ​​​റി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ള​​​ല്ല.

K-Rail Survey

എ​​​ഐ​​​യു​​​ടെ കേ​​​ന്ദ്ര​​​ബാ​​​ങ്ക്

കം​​​പ്യൂ​​​ട്ട​​​ർ ഗെ​​​യിം നി​​​ർ​​​മാ​​​ണ ക​​​മ്പ​​​നി​​​യി​​​ൽ​​നി​​​ന്ന് എ​​​ൻ​​​വി​​​ഡി​​​യ​​​യെ നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​ടെ ‘കേ​​​ന്ദ്ര​​​ബാ​​​ങ്ക്’ ആ​​​യി വ​​​ള​​​ർ​​​ത്തി​​​യ ആ​​​ളാ​​​ണു ജെ​​​ൻ​​​സ​​​ൻ ഹു​​​വാ​​ങ്. എ​​​ഐ ക​​​മ്പ​​​നി​​​ക​​​ളി​​​ലും സ്‌​​​റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളി​​​ലും ഡാ​​​റ്റാ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലും കൂ​​​ടി 53,000 കോ​​​ടി ഡോ​​​ള​​​റാ​​​ണ് എ​​​ൻ​​​വി​​​ഡി​​​യ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​ത്. ന​​​ട​​​ത്തി​​​യ​​​തും ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തു​​​മാ​​​യ നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ​​​യും സ​​​പ്ലൈ ക​​​രാ​​​റു​​​ക​​​ളു​​​ടെ​​​യും ഗ്യാ​​​ര​​​ന്‍റി​​​ക​​​ളു​​​ടെ​​​യും ആ​​​കെ​​​ത്തു​​​ക​​​യാ​​​ണി​​​ത്.

ഇ​​​തു ര​​​ണ്ടു കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്തു. എ​​​ൻ​​​വി​​​ഡി​​​യ​​​യു​​​ടെ ഗ്രാ​​​ഫി​​​ക് പ്രോ​​​സ​​​സ​​​ർ യൂ​​​ണി​​​റ്റു (ജി​​​പി​​​യു)​​​ക​​​ൾ​​​ക്കു വി​​​പ​​​ണി ഉ​​​റ​​​പ്പാ​​​ക്കി. ന​​​വീ​​​ന എ​​​ഐ ആ​​​വി​​​ഷ്‌​​​കാ​​​ര​​​ങ്ങ​​​ൾ അ​​​തി​​​വേ​​​ഗം ന​​​ട​​​ക്കാ​​​ൻ വ​​​ഴി​​​യൊ​​​രു​​​ക്കി. ചി​​​ല സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളെ എ​​​ൻ​​​വി​​​ഡി​​​യ വാ​​​ങ്ങി. ടെ​​​ക് മേ​​​ഖ​​​ല​​​യി​​​ലെ​​​ന്ന​​​ല്ല, ഒ​​​രു മേ​​​ഖ​​​ല​​​യി​​​ലും വി​​​പ​​​ണി വ​​​ള​​​ർ​​​ത്താ​​​ൻ ഒ​​​രു ക​​​മ്പ​​​നി​​​യും സാ​​​ഹ​​​സി​​​ക​​​മാ​​​യ ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

ഹു​​​വാം​​​ഗി​​​നു ശേ​​​ഷം ആ ​​​ശൈ​​​ലി തു​​​ട​​​രു​​​മോ? അ​​​ങ്ങ​​​നെ ആ​​​രെ​​​ങ്കി​​​ലും ചെ​​​യ്തി​​​ല്ലെ​​​ങ്കി​​​ൽ എ​​​ഐ വ​​​ള​​​ർ​​​ച്ച എ​​​ന്താ​​​കും? നാ​​​ലു വ​​​ർ​​​ഷം​​കൊ​​​ണ്ട് വ​​​രു​​​മാ​​​നം എ​​​ട്ടു മ​​​ട​​​ങ്ങാ​​​ക്കി​​​യ ക​​​മ്പ​​​നി​​​യാ​​​ണ് എ​​​ൻ​​​വി​​​ഡി​​​യ. ആ ​​​വ​​​ള​​​ർ​​​ച്ച തു​​​ട​​​രാ​​​ൻ പ​​​റ്റു​​​മോ?​ അ​​​മേ​​​രി​​​ക്ക​​​ൻ എ​​​ഐ മേ​​​ഖ​​​ല നേ​​​രി​​​ടു​​​ന്ന വ​​​ലി​​​യ ചോ​​​ദ്യം അ​​​താ​​​ണ്. എ​​​ഐ​​​യു​​​ടെ ചു​​​ക്കും ചു​​​ണ്ണാ​​​മ്പും അ​​​റി​​​യാ​​​ത്ത രാ​​​ഷ്‌​​ട്രീ​​​യ​​​ക്കാ​​​ർ ചാ​​​ര​​​പ്പ​​​ണി​​​യു​​​ടെ ക​​​ഥ​​​ക​​​ളും ക​​​യ​​​റ്റു​​​മ​​​തി വി​​​ല​​​ക്കു​​​ക​​​ളു​​​മാ​​​യി വി​​​പ​​​ണി​​​യെ ശ്വാ​​​സം മു​​​ട്ടി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ആ​​​ഘാ​​​തം വേ​​​റേ.

Tags : Jensen Huang AI Crucial Week Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up