തെരുവുനായ്ക്കൾ ഇങ്ങനെ അലയാമോ?
Saturday, July 19, 2025 12:17 AM IST
തെരുവുനായ്ക്കളെ വന്ധ്യംകരിക്കണമെന്നാണ് കേൾക്കുന്നത്. ഒന്നുരണ്ടു സംശയം: വന്ധ്യംകരണം നടത്തി പൊതുനിരത്തിലേക്കിറക്കിവിട്ടാൽ പട്ടി കടിക്കാതിരിക്കുമോ?
വന്ധ്യംകരിച്ചാൽ പേയ് വിഷ ബാധ മാറുമോ? വന്ധ്യംകരിക്കുകയാണെങ്കിൽകൂടി ഒരു പട്ടണത്തിൽ നിശ്ചിത എണ്ണം തെരുവുനായ്ക്കൾ ഉണ്ടായിരിക്കണമെന്ന് ആർക്കെങ്കിലും നിർബന്ധമുണ്ടോ?
ഒരു കാര്യം ഓർക്കുക. നായ്ക്കൾ വളർത്തുമൃഗങ്ങളായി രൂപാന്തരം വന്നവയാണ്. വളർത്താൻ താത്പര്യമുള്ളവർ ഓമനിച്ചു വളർത്തട്ടെ. തെരുവിൽ അലഞ്ഞുനടന്നു മനുഷ്യരെ കടിക്കുന്നവയെ കൊല്ലുകതന്നെ വേണം. കുറേക്കാലം മുന്പുവരെ ഇതാണു ചെയ്തിരുന്നത്.
ജോ മുറികല്ലേൽ, പാലാ