ബ​ജ​റ്റി​ല്‍ ക​ടു​ത്ത അ​വ​ഗ​ണ​ന: ആ​ക്‌ഷന്‍ കൗ​ണ്‍​സി​ല്‍
Monday, January 18, 2021 11:33 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ജി​ല്ല​യി​ലെ പ്ര​ധാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തെ സം​സ്ഥാ​ന ബ​ജ​റ്റ് പൂ​ര്‍​ണ​മാ​യും അ​വ​ഗ​ണി​ച്ചു​വെ​ന്ന് ക​ര​മ​ന ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ വി​ക​സ​ന ആ​ക്‌ഷന്‍​കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. എ.​എ​സ് മോ​ഹ​ന്‍​കു​മാ​റും എ​സ്.​കെ ജ​യ​കു​മാ​റും ആ​രോ​പി​ച്ചു. അ​ടു​ത്ത ഘ​ട്ട വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ കൊ​ടി​ന​ട വ​ഴി​മു​ക്ക് റോ​ഡ് വി​ക​സ​ന​ത്തി​നു വേ​ണ്ടി​യു​ള്ള തു​ക ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യി​ട്ടി​ല്ലാ​യെ​ന്നും കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.