കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ : ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാക്കി
Thursday, April 22, 2021 11:26 PM IST
തി​രു​വ​ന​ന്ത​പു​രം : ജി​ല്ല​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​നു​ള്ള​വ​ർ നി​ർ​ബ​ന്ധ​മാ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്തി​രി​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ. ഇ​ന്നും നാ​ളെ​യും സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ വ​രെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​ത്ര​മേ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കു​ക​യു​ള്ളൂ എ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.
ഫോ​ർ​ട്ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​ന്നും നാ​ളെ​യുംകോ​വാ​ക്സി​ൻ കു​ത്തി​വ​യ്പ്പ് ന​ൽ​കും. മ​റ്റു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ആ​യി​രി​ക്കും ന​ൽ​കു​ക. ഞാ​യ​റാ​ഴ്ച കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.​
തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഫോ​ർ​ട്ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കോ​വാ​ക്സി​ൻ ഫ​സ്റ്റ് ഡോ​സും വ​ലി​യ​തു​റ കോ​സ്റ്റ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ കോ​വാ​ക്സി​ൻ സെ​ക്ക​ൻ​ഡ് ഡോ​സും ന​ൽ​കും. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ജി​മ്മി ജോ​ർ​ജ് സ്റ്റേ​ഡി​യ​ത്തി​ലും തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ സെ​ക്ക​ൻ​ഡ് ഡോ​സ് മാ​ത്ര​മേ ന​ൽ​കു​ക​യു​ള്ളൂ. മ​റ്റ് മേ​ജ​ർ ആ​ശു​പ​ത്രി​ക​ളി​ലും സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി എ​ത്തു​ന്ന​വ​ർ​ക്ക് കോ​വീ​ഷീ​ൽ​ഡ് ഫ​സ്റ്റ് ഡോ​സും സെ​ക്ക​ൻ​ഡ് ഡോ​സും ന​ൽ​കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.