പ്രാ​വ് മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ
Thursday, June 17, 2021 1:36 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം മു​ല്ലൂ​രി​ലെ വീ​ട്ടി​ൽ​നി​ന്നും വ​ള​ർ​ത്തു പ്രാ​വു​ക​ളെ മോ​ഷ്ടി​ച്ചെ​ടു​ത്ത പ്ര​തി​യെ വി​ഴി​ഞ്ഞം പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ 13ന് ​രാ​ത്രി​യി​ൽ വി​ഴി​ഞ്ഞം മു​ല്ലൂ​ർ സ്വ​ദേ​ശി രാ​ജീ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് 20 വി​ല​പി​ടി​പ്പു​ള്ള പ്രാ​വു​ക​ളെ മോ​ഷ്ടി​ച്ച നെ​ട്ട​ത്താ​ന്നി തേ​രി​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ പ്ര​സാ​ദ് (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി വി ​ദ്യ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ന്ന​ലെ പ്ര​തി പി​ടി​യി​ലാ​യ​ത്. മോ​ഷ​ണം ചെ​യ്തെ​ടു​ത്ത പ്രാ​വു​ക​ളേ​യും ഇ​യാ​ളി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു. വി​ഴി​ഞ്ഞം എ​സ്എ​ച്ച്ഒ ര​മേ​ഷ്, എ​സ്ഐ​മാ​രാ​യ രാ​ജേ​ഷ്, ഡി​പി​ൻ, സി​പി​ഒ​മാ​രാ​യ സ​ജ​ൻ, അ​ജി​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.