ക​ട ബാ​ധ്യ​ത: മ​ല​യി​ൻ​കീ​ഴി​ൽ വ്യാ​പാ​രി തൂ​ങ്ങി​മ​രി​ച്ചു
Thursday, July 22, 2021 11:31 PM IST
കാ​ട്ടാ​ക്ക​ട: മ​ല​യി​ൻ​കീ​ഴി​ൽ വ്യാ​പാ​രി തൂ​ങ്ങി​മ​രി​ച്ചു. വി​ള​വൂ​ർ​ക്ക​ൽ, പെ​രു​കാ​വ് തേ​വി​ക്കോ​ണം ശി​വ​തം വീ​ട്ടി​ൽ വി​ജ​യ​കു​മാ​ർ (56) ആ​ണ് മ​രി​ച്ച​ത്. വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്ത് സ​ൺ​ഷെ​യ്ഡി​ലെ ഹു​ക്കി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച​ത്. ത​ച്ചോ​ട്ടു​കാ​വ് റോ​ഡി​ൽ പി​ടാ​രം ജം​ഗ്‌​ഷ​നി​ൽ ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള ലോ​ക്ക് ഡൗ​ണും വ​ന്ന​തോ​ടെ ക​ട തു​റ​ന്നു ക​ച്ച​വ​ടം ന​ട​ത്താ​നാ​വാ​തെ വ​ന്നു. ഇ​തേ തു​ട​ർ​ന്ന് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും കൂ​ടി. ബാ​ങ്കി​ൽ നി​ന്നും അ​ല്ലാ​തെ​യും പ​ണം ക​ണ്ടെ​ത്തി​യാ​ണ് ക​ച്ച​വ​ടം ന​ട​ത്തി വ​ന്ന​ത്. വാ​യ്പ അ​ട​വും മു​ട​ങ്ങി. ക​ച്ച​വ​ട ആ​വ​ശ്യ​ത്തി​നാ​യി പ​ല​രി​ൽ നി​ന്നും ക​ടം വാ​ങ്ങി. എ​ന്നാ​ൽ ഇ​തും തി​രി​കെ ന​ല്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഏ​ഴു​മാ​സ​ത്തോ​ളം ക​ട വാ​ട​ക​യും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന് ഇ​ദ്ദേ​ഹം എ​ഴു​തി​യ ആത്മഹത്യാക്കു​റി​പ്പി​ൽ പ​റ​യു​ന്നു. ഭാ​ര്യ: ശ്രീ​ലേ​ഖ. മ​ക​ൾ: മീ​നാ​ക്ഷി .