വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ: ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ
Saturday, July 31, 2021 1:00 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്നും നാ​ളെ​യും സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ആ​യ​തി​നാ​ൽ, ഈ ​ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പോ​ലീ​സ്.ന​ഗ​രാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ള്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് അ​ട​ച്ച് ക​ർ​ശ​ന​പ​രി​ശോ​ധ​ന ന​ട​ത്തും. രാ​വി​ലെ ആ​റു മു​ത​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും. ന​ഗ​ര​ത്തി​നു​ള്ളി​ലേ​യ്ക്കും പു​റ​ത്തേ​യ്ക്കും വാ​ഹ​ന​യാ​ത്ര അ​നു​വ​ദി​ക്കി​ല്ല.
അ​നാ​വ​ശ്യ​മാ​യി യാ​ത്ര ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കും.​ന​ഗ​ര​ത്തി​ലെ എ​ല്ലാ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലു​മു​ള്ള പ്ര​ധാ​ന സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് 70 ചെ​ക്കിം​ഗ് പോ​യി​ന്‍റു​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഗ​താ​ഗ​തം പൊ​തു​വേ കു​റ​വാ​യ​തി​നാ​ൽ ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രേ​യും മ​റ്റ് സ്പെ​ഷ്യ​ൽ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള​ള ഉ​ദ്യോ​ഗ​സ്ഥ​രേ​യും പ​രി​ശോ​ധ​നാ ഡ്യൂ​ട്ടി​യ്ക്കാ​യി നി​യോ​ഗി​ക്കും. അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്കും അ​വ​ശ്യ​സ​ർ​വ്വീ​സ് വി​ഭാ​ഗ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള മ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ​ക്കും മാ​ത്ര​മേ യാ​ത്ര അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. പ്ര​ഭാ​ത​സാ​യാ​ഹ്ന സ​വാ​രി ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​നു​വ​ദി​ക്കി​ല്ല.
സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള അ​വ​ശ്യ​സ​ർ​വീ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​യെ​ടു​ക്കു​ന്ന​വ​ർ ജോ​ലി സ്ഥ​ല​ത്തേ​യ്ക്കും തി​രി​കെ​യും നി​ശ്ചി​ത​സ​മ​യ​ങ്ങ​ളി​ൽ മാ​ത്രം യാ​ത്ര ചെ​യ്യേ​ണ്ട​തും ഇ​വ​ർ ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും മേ​ല​ധി​കാ​രി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റും ക​രു​ത​ണം. ട്രെ​യി​ൻ, വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റും മ​റ്റു യാ​ത്രാ​രേ​ഖ​ക​ളും കാ​ണി​ച്ചാ​ൽ യാ​ത്ര അ​നു​വ​ദി​ക്കും. കൃ​ത്യ​മാ​യ രേ​ഖ​ക​ള്‍ കാ​ണി​ച്ച് വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ പോ​കു​ന്ന​വ​ര്‍​ക്കും യാ​ത്ര ചെ​യ്യാ​വു​ന്ന​താ​ണ്.
മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും, പാ​ല്‍, പ​ച്ച​ക്ക​റി, അ​വ​ശ്യ​ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ വി​ൽ​ക്കു​ന്ന ക​ട​ക​ളും മാ​ത്ര​മേ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളൂ. ഹോ​ട്ട​ലു​ക​ളി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ടേ​ക്ക്എ​വെ സം​വി​ധാ​നം അ​നു​വ​ദി​ക്കി​ല്ല. ഹോം ​ഡെ​ലി​വ​റി മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ചാ​യ​ക്ക​ട​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍ എ​ന്നി​വ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടി​ല്ല.
തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വാ​ദ​മു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ സ​മ​യ​ക്ര​മ​വും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളും ക​ർ​ശ​ന​മാ​യും പാ​ലി​ക്കേ​ണ്ട​താ​ണ്. ഇ​ത് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ പ​ട്രോ​ളിം​ഗ് സം​ഘ​ങ്ങ​ളെ എ​ല്ലാ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി വീ​ടു​ക​ളി​ൽ നി​ന്നും ഒ​രാ​ൾ മാ​ത്രം പോ​കേ​ണ്ട​തും അ​ടു​ത്തു​ള്ള ക​ട​ക​ൾ തെ​രെ​ഞ്ഞെ​ടു​ക്കേ​ണ്ട​തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങേ​ണ്ട​തു​മാ​ണ്.
പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ട് എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും, സ​മ്പൂ​ർ​ണ്ണ ലോ​ക്ക്ഡൗ​ൺ ആ​യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങാ​തെ വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യ​ണ​മെ​ന്നും, വി​ല​ക്ക് ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ കേ​ര​ള എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​രം വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.