ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍
Wednesday, October 20, 2021 10:54 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ വെ​ള്ള​പ്പൊ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തു​താ​യി ആ​രം​ഭി​ച്ച കാ​മ്പു​ക​ളി​ല്‍ ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സേ​വ​ന​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ടെന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. എ​സ്. ഷി​നു അ​റി​യി​ച്ചു. ക്യാ​മ്പി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്കു​ള്ള കോ​വി​ഡ് പ​രി​ശോ​ധ​ന അ​ത​ത് ക്യാ​മ്പു​ക​ളി​ല്‍ ത​ന്നെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​തെ ക്യാ​മ്പു​ക​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കു​വാ​നാ​യി അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ക്യാ​മ്പു​ക​ളി​ല്‍ എ​ത്തി ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ക്കു​ക​യും ആ​വ​ശ്യ​മാ​യ​വ​ര്‍​ക്ക് മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്നു​ണ്ട്.
ക്യാ​മ്പു​ക​ളി​ല്‍ ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രു​ടെ​യും പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്‌​സു​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ സേ​വ​ന​വും ഉ​റ​പ്പു വ​രു​ത്തി​യി​ട്ടു​ണ്ട്. ക്യാ​മ്പു​ക​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ളും ന​ല്‍​കി​വ​രു​ന്നു. വെ​ള്ള​ക്കെ​ട്ടു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​വ​ര്‍​ക്ക് എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ഡോ​ക്‌​സി​സൈ​ക്ലി​ന്‍ ക്യാ​മ്പു​ക​ളി​ല്‍ ന​ല്‍​കു​ന്നു​ണ്ട്. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്കും ഇ​തോ​ടൊ​പ്പം ഡോ​ക്‌​സി​സൈ​ക്ലി​ന്‍ ന​ല്‍​കി​വ​രു​ന്നു. ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​തി​ല്‍ ഉ​ള്‍​പ്പെ​ടെ ശു​ചി​ത്വം പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പു​വ​രു​ത്താ​നാ​യി ജി​ല്ലാ പ​രി​ശോ​ധ​നാ സം​ഘം ക്യാ​മ്പി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.
ദു​രി​താ​ശ്വാ​സ ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ക്കു​ന്ന​വ​രും സ​ന്ന​ദ്ധ​സേ​വ​ക​രും ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന​വ​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ നി​ര്‍​ദേ​ശി​ച്ചു.