അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് പി​ന്നാ​ലെ കാ​ട്ടാ​ക്ക​ട -ബാ​ല​രാ​മ​പു​രം റോ​ഡ് ത​ക​ർ​ന്നു
Thursday, December 2, 2021 11:26 PM IST
കാ​ട്ടാ​ക്ക​ട : അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്ത് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ കാ​ട്ടാ​ക്ക​ട -ബാ​ല​രാ​മ​പു​രം റോ​ഡ് ത​ക​ർ​ന്നു. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും കു​ഴി​ക​ളു​ണ്ടാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ന​വീ​ക​ര​ണം യ​ഥാ​സ​മ​യം ന​ട​ക്കാ​താ​യ​തോ​ടെ കു​ഴി​ക​ള​ട​ച്ച് താ​ത്കാ​ലി​ക പ​രി​ഹാ​രം ക​ണ്ട​തു​കൊ​ണ്ടാ​ണ് മ​ഴ​യ​ത്ത് ടാ​ർ ഇ​ള​കി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
എ​രു​ത്താ​വൂ​ർ, ക​ണ്ട​ല, അ​രു​മാ​ളൂ​ർ തൂ​ങ്ങാം​പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ഴി​ക​ളി​ൽ​വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പ​ത്തു​കോ​ടി രൂ​പ​യാ​ണ് ന​വീ​ക​ര​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്. കാ​ട്ടാ​ക്ക​ട​നി​ന്ന് പ​ണി​ക​ൾ തു​ട​ങ്ങി ആ​ഴ്ച​ക​ൾ പി​ന്നി​ട്ട​പ്പോ​ൾ ക​രാ​റു​കാ​ര​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ പ​ണി ത​ട​സ​പ്പെ​ട്ടു. ര​ണ്ടു​മാ​സം മു​മ്പ് പു​തി​യ ക​മ്പ​നി​ക്ക് ക​രാ​ർ ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് റോ​ഡ് ന​വീ​ക​ര​ണ​വും ആ​രം​ഭി​ച്ചു. റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ച്ച​ശേ​ഷം ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ത്തു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ​ക്ക് അ​ധി​കൃ​ത​ർ വാ​ക്ക് ന​ൽ​കി​യ​ത്.​എ​ന്നാ​ൽ, പ​ത്തു​കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തി​ൽ കു​ഴി​ക​ള​ട​ച്ച് താ​ത്കാ​ലി​ക പ​രി​ഹാ​രം ക​ണ്ട് അ​ധി​കൃ​ത​ർ ത​ടി​ത​പ്പു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നും നെ​യ്യാ​റ്റി​ൻ​ക​ര​യി​ലേ​ക്കും ബാ​ല​രാ​മ​പു​രം, വി​ഴി​ഞ്ഞം , കോ​വ​ളം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന റോ​ഡി​നാ​ണീ​വ​സ്ഥ.