ഇ​ഞ്ചി​വി​ള​യി​ലെ കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സ് തു​റ​ക്കു​ന്ന​ത് വ​ല്ല​പ്പോ​ഴും
Friday, May 20, 2022 11:33 PM IST
പാ​റ​ശാ​ല : ഇ​ഞ്ചി​വി​ള​യി​ൽ ആ​രം​ഭി​ച്ച കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സ് തു​റ​ക്കു​ന്ന​ത് വ​ല്ല​പ്പോ​ഴു​മെ​ന്നു ആ​രോ​പ​ണം. ര​ണ്ടു മാ​സം മു​ന്പാ​ണ് ഇ​ഞ്ചി​വി​ള​യി​ൽ ഓ​ഫീ​സ് ആ​രം​ഭി​ച്ച​ത്. കൊ​ട്ടി​ഘോ​ഷി​ച്ചു ന​ട​ത്തി​യ ഉ​ദ്ഘാ​ട​ന​ത്തി​ൽ സി​റ്റി​ഷ​ട്ടി​ൽ ,സി​റ്റി സ​ർ​ക്കു​ല​ർ എ​ന്നീ ര​ണ്ടു ബ​സ്‌ സ​ർ​വീ​സു​ക​ളും ആ​രം​ഭി​ച്ചി​രു​ന്നു. പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ചു ന​ൽ​കി​യ കെ​ട്ടി​ട​ത്തി​ലാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന ബ​സു​ക​ളും തി​രി​കെ പോ​കു​ന്ന ബ​സു​ക​ളും ഇ​ഞ്ചി​വി​ള​യി​ൽ റി​പ്പോ​ർ​ട്ടു ചെ​യ്തു മ​ട​ങ്ങ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ഞ്ചി​വി​ള​യി​ൽ സ​ർ​വീ​സ് നി​ർ​ത്തി​യാ​ൽ ക​ളി​യി​ക്കാ​വി​ള​യി​ൽ പോ​കേ​ണ്ട യാ​ത്ര​ക്കാ​ർ ക​യ​റി​ല്ലെ​ന്നും ക​ള​ക്ഷ​നെ ബാ​ധി​ക്കു​മെ​ന്നു​ള്ള ആ​രോ​പ​ണം അ​ന്നേ ഉ​യ​ർ​ന്നി​രു​ന്നു. ഓ​ഫീ​സ് തു​റ​ക്കാ​റി​ല്ല​ന്നും ചി​ല ദി​വ​സ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രെ​ത്തു​മെ​ങ്കി​ലും കു​റ​ച്ച് സ​മ​യം ക​ഴി​ഞ്ഞ് സ്ഥ​ലം വി​ടു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട​ന്നും ക​ളി​യി​ക്കാ​വി​ള​യി​ൽ​പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​എ​സ്ആ​ർ​ടി സി​സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സി​ൽ ആ​ളി​ല്ലെ​ങ്കി​ൽ ഡ്യൂ​ട്ടി​ക്കാ​യി അ​ങ്ങോ​ട്ടു​പോ​കു​ന്ന​തു​കൊ​ണ്ടാ​ണ് ഇ​വി​ടെ ആ​രും ഇ​ല്ലാ​തെ വ​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.