ചെന്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മദിനാഘോഷം ഇന്ന് മുതൽ
Friday, August 19, 2022 12:04 AM IST
തി​രു​വ​ന​ന്ത​പു​രം: ചെ​ന്പൈ സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​ന്പൈ വൈ​ദ്യ​നാ​ഥ ഭാ​ഗ​വ​ത​രു​ടെ 126-ാം ജന്മദി​നാ​ഘോ​ഷം ഇ​ന്ന് മു​ത​ൽ 28 വ​രെ 10 ദി​വ​സ​ത്തെ സം​ഗീ​ത​നൃ​ത്തോ​ത്സ​വ​ത്തോ​ടെ ആ​ഘോ​ഷി​ക്കു​ന്നു. ഇ​ന്ന് സം​ഗീ​തോ​ത്സ​വം മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​ബി. ഗോ​വി​ന്ദ​ൻ (ഭീ​മാ ജ്വ​ല്ല​റി) അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. സം​ഗീ​ത​ജ്ഞ ഡോ. ​എ​സ്. സൗ​മ്യ, കെ.​എ​ൻ. ശി​വ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഇ​ക്കൊ​ല്ല​ത്തെ ചെ​ന്പൈ പു​ര​സ്കാ​രം മു​ര​ളി സം​ഗീ​തി​ന് സ​മ്മാ​നി​ക്കും. എ​സ്. ന​വ​നീ​ത കൃ​ഷ്ണ​ൻ, അ​ര​വി​ന്ദ് ഹ​രി​ദാ​സ്, വി. ​ശ്രീ​നാ​ഥ്, കോ​ട്ട​യം ശ​ര​ത്, മാ​വേ​ലി​ക്ക​ര അ​ഖി​ൽ കൃ​ഷ്ണ എ​ന്നി​വ​ർ​ക്ക് സം​ഗീ​ത​പ്ര​തി​ഭാ പു​ര​സ്കാ​രം ന​ൽ​കും. തു​ട​ർ​ന്ന് മു​ര​ളി സം​ഗീ​ത​ത്തി​ന്‍റെ സം​ഗീ​ത​ക്ക​ച്ചേ​രി.
നാ​ളെ ഡോ. ​സൗ​മ്യ, 21ന് ​കു​ന്ന​ക്കു​ടി ബാ​ല​മു​ര​ളി കൃ​ഷ്ണ, 22ന് ​കോ​ട്ട​ക്ക​ൽ ര​ഞ്ജി​ത് വാ​ര്യ​ർ, 23ന് ​ടി.​എം. കൃ​ഷ്ണ, 24ന് ​ഡോ. പ​ത്മേ​ഷ്, 25ന് ​ക​ല്യാ​ണ​പു​രം അ​ര​വി​ന്ദ്, 26ന് ​ലാ​ൽ​ഗു​ഡ് ജി.​ജെ.​ആ​ർ. കൃ​ഷ്ണ​ൻ, വി​ജ​യ​ല​ക്ഷ്മി, 27ന് ​എ​ൻ.​ജെ. ന​ന്ദി​നി എ​ന്നി​വ​രു​ടെ സം​ഗീ​ത പ​രി​പാ​ടി​ക​ൾ ന​ട​ക്കും.
28ന് ​സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. വി.​എ​സ്. ശി​വ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. ഡോ. ​ജെ. ഹ​രീ​ന്ദ്ര​ൻ നാ​യ​ർ, ജി. ​ശ​ങ്ക​ർ, പ്ര​ഫ. വി.​ആ​ർ. വീ​ണ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. സം​ഗീ​ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളും സ്കോ​ള​ർ​ഷി​പ്പു​ക​ളും മ​ന്ത്രി സ​മ്മാ​നി​ക്കും. തു​ട​ർ​ന്ന് അ​ന​ന്യ എ​സ്. നാ​യ​രു​ടെ ഭ​ര​ത​നാ​ട്യ​വും ന​ട​ക്കും.