പ്രതിഷേധ പ്രകടനം നടത്തി
1262553
Friday, January 27, 2023 11:59 PM IST
നെടുമങ്ങാട് : ബിബിസി ഡോക്യൂമെന്ററി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചതിനെതിരെ ബിജെപി നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെയും യുവമോർച്ച, മഹിളാ മോർച്ച, കൗൺസിലർമാരുടെയും നേതൃത്വത്തിൽ പ്രതിഷേധം നടത്തി. മണ്ഡലം പ്രസിഡന്റ് ഹരിപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനം, ടൗൺ എൽപിഎസിനു മുന്നിൽ പോലീസ് തടഞ്ഞു.
മഹിളാ മോർച്ചയുടെയും യുവമോർച്ച യുടെയും പ്രവർത്തകർ പോലീസ് വലയം മറികടന്നു പ്രദർശനം നടത്തുന്ന കച്ചേരി നടയിലേക്ക് ഇരച്ചു കയറി. പോലീസ് അറസ്റ്റു ചെയ്തു നീക്കി.
റിപ്പബ്ലിക് ദിന സ്നേഹസംഗമം
നെടുമങ്ങാട്: മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സ്നേഹസംഗമം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം പനവൂർ അസനാരാശാൻ ഉദ്ഘാടനം ചെയ്തു.
സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പുലിപ്പാറ യൂസഫ്, വഞ്ജുവും ഷറഫ്, പത്താംകല്ല് ഇല്ലിയാസ്, രജനി സത്യൻ തുടങ്ങിയവർ സംസാരിച്ചു.