കാട്ടുമൃഗശല്യം: നഷ്ടപരിഹാരം ഇല്ലെന്ന നിലപാട് തിരുത്തണമെന്ന്
1278810
Sunday, March 19, 2023 12:12 AM IST
നെടുമങ്ങാട് : കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്ന നെൽകൃഷിക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്ന വനം-കൃഷി വകുപ്പുകളുടെ നിലപാട് തിരുത്തണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ എക്സ് എംഎൽഎ.
ഉഴമലയ്ക്കൽ വാലൂക്കോണം ഏലായിൽ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ച അഞ്ചേക്കറോളം കൃഷിയിടം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, എഐടിയുസി അരുവിക്കര മണ്ഡലം സെക്രട്ടറിയും ഉഴമലയ്ക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഉഴമലയ്ക്കൽ ശേഖരൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ ഉഴമലയ്ക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ കണ്ണൻ എസ്. ലാൽ, ഉഴമലയ്ക്കൽ പഞ്ചായത്തംഗം മഞ്ജു തുടങ്ങിയവരും ജില്ലാ സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു.