വനിതാശാക്തീകരണം ക്രിസ്തുവിന്റെ ദർശനം: റവ. ഡോ. സി.ഐ. ഡേവിഡ്ജോയ്
1566081
Tuesday, June 10, 2025 2:45 AM IST
തിരുവനന്തപുരം: വനിതകളെ കർമബദ്ധരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്ന ദൗത്യമാണ് ക്രിസ്തു നിർവഹിച്ചതെന്നു കണ്ണമ്മൂല ഐക്യ വൈദിക സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. പ്രഫ. സി.ഐ. ഡേവിഡ് ജോയ് അഭിപ്രായപ്പെട്ടു. സെമിനാരിയും വൈഡബ്ല്യുസിഎയും ചേർന്നു നടപ്പിലാക്കുന്ന കൗൺസിലിംഗ് എക്സ്റ്റഷൻ പ്രോഗ്രാമിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് മറിയം ഗിബ അബ്രഹാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുജിതാ തമ്പി, പ്രോജക്ട് കൺവീനർ ലിജാ ആനി യോഹന്നാൻ എന്നിവർ പ്രസംഗിച്ചു. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ, മദ്യാസക്തിമൂലം തകർന്ന കുടുംബങ്ങൾ എന്നിവരുടെ പുനരുജ്ജീവനത്തിനുള്ള പദ്ധതികളും കെയുടിഎസ്, വൈഡബ്ലിയുസിഎ കൂട്ടായ്മയിലൂടെ നടപ്പാക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.