പ്രളയദുരിതബാധിത പ്രദേശങ്ങളിലേക്ക് സഹായ പ്രവാഹം
Saturday, August 17, 2019 12:47 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സം എ​ത്തി​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രാ​ഴ്ച​യോ​ള​മാ​യി ന​ട​ന്നു​വ​ന്ന ക​ള​ക്‌​ഷ​ൻ സെ​ന്‍റ​റി​ലെ ഉ​ത്പ​ന്ന ശേ​ഖ​ര​ണം ഇ​ന്ന​ലെ അ​വ​സാ​നി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ ആ​ദ്യ ക​ള​ക്‌​ഷ​ൻ കേ​ന്ദ്രം ന​ഗ​ര​സ​ഭ മെ​യി​ൻ ഓ​ഫീ​സി​ലും ര​ണ്ടാ​മ​ത്തെ കേ​ന്ദ്രം വി​മ​ൻ​സ് കോ​ള​ജി​ലു​മാ​ണ് ന​ട​ന്നി​രു​ന്ന​ത്.
ന​ഗ​ര​സ​ഭ​യി​ലെ ക​ള​ക്‌​ഷ​ൻ കൗ​ണ്ട​റിൽ 350 ഗ്രീ​ൻ ആ​ർ​മി വോ​ള​ണ്ടി​യ​ർ​മാ​രോ​ടൊ​പ്പം ന​ഗ​ര​സ​ഭ​യു​ടെ സ്മാ​ർ​ട്ട് ട്രി​വാ​ൻ​ഡ്രം മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത 1884 വോ​ള​ണ്ടി​യ​ർ​മാ​രും ഉ​ൾ​പ്പെ​ടു​ന്ന യു​വാ​ക്ക​ളു​ടെ സം​ഘ​മാ​ണ് ഈ ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച​ത്.
വ​ഴു​ത​ക്കാ​ട് വി​മ​ൻ​സ് കോ​ള​ജി​ൽ സി​ഗ്നേ​ച്ച​ർ ഓ​ഫ് നി​ശാ​ഗ​ന്ധി, ഫോ​ണി​ക്സ് എ​ന്നീ ഫേ​യ്സ് ബു​ക്ക് കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 1232 പേ​രാ​ണ് ശേ​ഖ​ര​ണ കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​ന​വു​മാ​യി സ​ഹ​ക​രി​ച്ച​ത്. ഇ​തി​ൽ 486 പേ​ർ യു​വാ​ക്ക​ളും 746 പേ​ർ യു​വ​തി​ക​ളു​മാ​ണ്.
ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ൽ ശേ​ഖ​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ എ​ത്തി​യ​ത് മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു​വെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ​ടി​പ​ടി​യാ​യി ഉ​യ​ർ​ന്നു. ര​ണ്ടു, മൂ​ന്ന് ദി​വ​സം ക​ഴി​ഞ്ഞ​തോ​ടെ സാ​ധ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​രു​ടെ ഒ​ഴു​ക്കാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ര​ണ്ട് ക​ള​ക്‌​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും ഉ​ണ്ടാ​യ​ത്.
വ്യ​ക്തി​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ തു​ട​ങ്ങി ജീ​വി​ത​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ലു​മു​ള്ള​വ​ർ ന​ഗ​ര​സ​ഭ കൗ​ണ്ട​റി​ലെ​ത്തി സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി.
വോ​ള​ണ്ടി​യ​ർ​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ട്രി​വാ​ൻ​ഡ്രം മ്യൂ​സി​ക് ഫെ​ർ​ട്ടേ​ണി​റ്റി, ചു​മ​ടു​താ​ങ്ങി ബാ​ന്‍റ്സ്, കൂ​ട്ടാ​ളി നാ​ടാ​ൻ​പാ​ട്ട് സം​ഘം, സിം​ഗ് ബാ​ന്‍റ്, ഫി​ങ്ക​ർ ഡ്രം ​ശ്യാം, രാ​ജ് ക​ലേ​ഷ്, ജോ​ബി തു​ട​ങ്ങി​യ​​ ക​ലാ​കാ​ര​ന്മാ ർ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.
സാ​ധ​ന​ങ്ങ​ൾ ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, കോ​ട്ട​യം, ആ​ല​പ്പു​ഴ എ​ന്നീ ജി​ല്ല​ക​ളി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​ത്. ആ​കെ 68 ലോ​ഡ് സാ​ധ​ന​ങ്ങ​ൾ ഇ​തു​വ​രെ ക​യ​റ്റി​യ​യ​ച്ചു. ഏ​ക​ദേ​ശം 560 ട​ണ്ണോ​ളം വ​രും. നി​ല​വി​ൽ 15 ലോ​ഡി​ലേ​റെ സാ​ധ​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ​യി​ൽ ഇ​നി​യും അ​യ​യ്ക്കാ​ൻ ബാ​ക്കി​യു​ണ്ട്.
ആ​റ് ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന 20 അം​ഗ മെ​ഡി​ക്ക​ൽ ടീം ​നി​ല​ന്പൂ​രി​ൽ ര​ണ്ടു ദി​വ​സം ക്യാ​ന്പു​ക​ളി​ൽ സേ​വ​നം ന​ൽ​കി. ആ​വ​ശ്യ​മാ​യ മ​രു​ന്ന് ഉ​ൾ​പ്പെ​ടെ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടും കൂ​ടി​യാ​യ​ണ് ടീം ​ദു​രി​ത ബാ​ധി​ക കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യ​ത്. നാ​ല് ക്യാ​ന്പു​ക​ൾ ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
@ 50 ലോ​ഡ്
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലേ​ക്ക് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​യ​റ്റി അ​യ​ച്ച​ത് 50 ലോ​ഡ് അ​വ​ശ്യ വ​സ്തു​ക്ക​ൾ. 13ന് ​പ​ട്ട​ത്തു​ള്ള ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച ക​ള​ക്‌​ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്നാ​ണ് അ​വ​ശ്യ​വ​സ്തു​ക്ക​ൾ ക​യ​റ്റി അ​യ​ച്ച​ത്.
ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 72 പ​ഞ്ചാ​യ​ത്തു​ക​ളെ​യും 11 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളെ​യും ഏ​കോ​പി​പ്പി​ച്ചാ​ണ് അ​വ​ശ്യ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച​ത്. മാ​ന​വി​ക​ത​യു​ടെ മി​ക​ച്ച മാ​തൃ​ക​യാ​ണ് അ​ന​ന്ത​പു​രി കാ​ഴ്ച​വ​ച്ച​തെ​ന്ന് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ മ​ധു പ​റ​ഞ്ഞു. യു​വ​ത​ല​മു​റ കൈ​യും മെ​യ്യും മ​റ​ന്നാ​ണ് സ​ന്ന​ദ്ധ​സേ​വ​നം ന​ട​ത്തി​യ​ത്.
സ​ഹാ​യ​മെ​ത്തി​ച്ച​വ​ർ​ക്ക് സ്നേ​ഹ​വും ന​ന്ദി​യും അ​റി​യി​ക്കു​ന്ന​താ​യും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച സ​ഹാ​യ​ശേ​ഖ​ര​ണം ഇ​ന്ന​ലെ അ​വ​സാ​നി​ച്ചു. ഇ​നി​യും സ​ഹാ​യ​മെ​ത്തി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എം​വി സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ള​ക്‌​ഷ​ൻ സെ​ന്‍റ​റി​ൽ എ​ത്തി​ക്ക​ണം. കാ​ലി​ത്തീ​റ്റ, സ്റ്റു​ഡ​ന്‍റ്സ് കി​റ്റ് എ​ന്നി​വ​യാ​ണ് ഇ​നി അ​വ​ശ്യ​മു​ള്ള​ത്.
എ​ൻ​സി​സി
കേ​ഡ​റ്റു​ക​ൾ
തി​രു​വ​ന​ന്ത​പു​രം : ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം എ​ൻ​സി​സി ഗ്രൂ​പ്പ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​ലെ കേ​ഡ​റ്റു​ക​ൾ ജി​ല്ല​ക​ളി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലു​മാ​യി ശേ​ഖ​രി​ച്ച സാ​ധ​ന സാ​മ​ഗ്രി​ക​ൾ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ള​ക്‌​ഷ​ൻ സെ​ന്‍റ​റാ​യ എ​സ്എം​വി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ണ​ൽ ജോ​ണി ജോ​സ​ഫ്, കേ​ണ​ൽ അ​ജ​യ രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ഡ​റ്റു​ക​ളി​ൽ നി​ന്നും സ​ഹ​ക​ര​ണ,ടൂ​റി​സം, ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ അ​നു കു​മാ​രി, എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു വാ​ങ്ങി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ 17 ട​ണ്‍ സാ​ധ​ന സാ​മ​ഗ്രി​ക​ളാ​ണ് ഇ​തു​വ​രെ ശേ​ഖ​രി​ച്ച​ത്.

നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​തയുടെ
മൂ​ന്നാ​മ​ത്തെ ലോ​റി പു​റ​പ്പെ​ട്ടു
അ​മ​ര​വി​ള: പ്ര​ള​യ ബാ​ധി​ത​ർ​ക്ക് നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത​യി​ൽ നി​ന്നു​ള്ള സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ലേ​ക്കാ​യി മൂ​ന്നാ​മ​ത്തെ ലോ​റി പു​റ​പ്പെ​ട്ടു. രൂ​പ​ത​യി​ലെ ജീ​സ​സ് യൂ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​മ​ണ് ബി​ഷ​പ്സ് ഹൗ​സി​ൽ നി​ന്ന് തി​രി​ച്ച​ത്. കു​പ്പി​വെ​ള്ളം, തു​ണി​ക​ൾ, മ​രു​ന്നു​ക​ൾ തു​ട​ങ്ങി ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ അ​ത്യാ​വ​ശ്യം വേ​ണ്ട എ​ല്ലാ സാ​ധ​ന​ങ്ങ​ളു​മാ​യാ​ണ് സം​ഘം പു​റ​പെ​ട്ട​ത്. നെ​യ്യാ​റ്റി​ൻ​ക​ര ബി​ഷ​പ്സ് ഹൗ​സി​ൽ ബി​ഷ​പ് ഡോ.​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ സം​ഘ​ത്തി​ന്‍റെ യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത യൂ​ത്ത് ക​മ്മീഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.​ടി. ബി​നു, ജീ​സ​സ് യൂ​ത്ത് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ധ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വ്ളാ​ങ്ങാ​മു​റി നി​ഡ​സ് ഓ​ഫീ​സി​ൽ പ്ര​ത്യേ​കം ക​ള​ക്‌​ഷ​ൻ സെ​ന്‍റ​ർ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്
കി​ഴു​വി​ലം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്
ആ​റ്റി​ങ്ങ​ൽ: കി​ഴു​വി​ലം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ സ​മാ​ഹ​രി​ച്ച് പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ന​ൽ​കി. ക​ഴി​ഞ്ഞ​വ​ർ​ഷ​വും സ​മാ​ന രീ​തി​യി​ൽ ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യോ​ളം വി​ല​യു​ള്ള സാ​ധ​ന​ങ്ങ​ൾ കി​ഴു​വി​ലം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സ​മാ​ഹ​രി​ച്ച് പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​വ​ണ​യും അ​തി​നേ​ക്കാ​ൾ മി​ക​ച്ച രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തി​യ​ത്. കി​ഴു​വി​ലം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ നൗ​ഷാ​ദ്, കി​ഴു​വി​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​ർ, നി​സാ​ർ, ഷാ​ന​വാ​സ്, ജ​ബ്ബാ​ർ, നൗ​ഷാ​ദ്, ഗി​രീ​ഷ്, ഷാ​ജ​ഹാ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.