എ​ൻ​എ​സ്എ​സ് "സു​മം​ഗ​ലി' പ​ദ്ധ​തി​യി​ൽ 20 -ാമ​ത് വി​വാ​ഹം
Thursday, September 19, 2019 12:35 AM IST
തി​രു​വ​ന​ന്ത​പു​രം: താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് യൂ​ണി​യ​ന്‍റെ സു​മം​ഗ​ലി പ​ദ്ധ​തി പ്ര​കാ​രം ഇ​രു​പ​താ​മ​ത്തെ വി​വാ​ഹം ന​ട​ന്നു.

മാ​വ​ർ​ത്ത​ല​വീ​ട്ടി​ൽ വേ​ണു​ഗോ​പാ​ല​ൻ നാ​യ​രു​ടെ​യും സു​മ​തി​യു​ടെ​യും മ​ക​ൾ വി.​എ​സ്. ദീ​പ​യും പാ​റ​ശാ​ല ശ്രീ​ല​യ​ത്തി​ൽ ര​ഘു​വ​ര​ൻ നാ​യ​രു​ടെ​യും ര​മാ​ദേ​വി​യു​ടെ​യും മ​ക​ൻ സി​ദ്ധാ​ർ​ഥു​മാ​ണ് വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹ​ത്തി​ന് ആ​വ​ശ്യ​മാ​യ ചെ​ല​വു​ക​ൾ താ​ലൂ​ക്ക് യു​ണി​യ​ൻ ക​മ്മ​റ്റി​യാ​ണ് വ​ഹി​ച്ച​ത്.

യു​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം.​സം​ഗീ​ത് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി​നോ​ദ് കു​മാ​ർ, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ടി.​എ​സ്. നാ​രാ​യ​ണ​ൻ​കു​ട്ടി, എ​ൻ​എ​സ്എ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​ജൂ വി. ​നാ​യ​ർ, കെ. ​ആ​ർ. വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.