റ​വ​ന്യൂ ജി​ല്ലാ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ നെ​യ്യാ​റ്റി​ൻ​ക​ര​യു​ടെ തേ​രോ​ട്ടം
Tuesday, November 12, 2019 12:34 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ന്പ​ൻ​മാ​രെ പി​ന്ത​ള്ളി റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ആ​ദ്യ​ദി​നം നെ​യ്യാ​റ്റി​ൻ​ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യു​ടെ കു​തി​പ്പ്.
എ​ട്ടു സ്വ​ർ​ണ​വും ആ​റു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 83 പോ​യി​ന്‍റോ​ടെ​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര ആ​ദ്യ​ദി​നം പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ‌
മൂ​ന്നു സ്വ​ർ​ണ​വും എ​ട്ടു​വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 62 പോ​യി​ന്‍റു​മാ​യി തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് ര​ണ്ടാ​മ​തും ഒ​രു സ്വ​ർ​ണ​വും നാ​ലു വെ​ങ്ക​ല​വു​മാ​യി 17 പോ​യി​ന്‍റോ​ടെ തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.
വ്യ​ക്തി​ഗ​ത സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത് നെ​യ്യാ​റ്റി​ൻ​ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളാ​ണു​ള്ള​ത്.
ര​ണ്ടു സ്വ​ർ​ണ​വും ര​ണ്ടു വെ​ള്ളി​യും ര​ണ്ടു സ്വ​ർ​ണ​വു​മാ​യി 18 പോ​യി​ന്‍റോടെ പി.​കെ.​എ​സ്.​എ​ച്ച്എ​സ്എ​സ് കാ​ഞ്ഞി​രം​കു​ളം ഒ​ന്നാ​മ​തും ഒ​രു സ്വ​ർ​ണ​വും ര​ണ്ടു​വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വു​മാ​യി 12 പോ​യി​ന്‍റോ​ടെ എം​വി​എ​ച്ച്എ​സ്എ​സ് അ​രു​മാ​നൂ​ർ ര​ണ്ടാ​മ​തും ര​ണ്ടു സ്വ​ർ​ണ​വു​മാ​യി 10 പോ​യി​ന്‍റോ​ടെ എ​ൽ​എം എ​ച്ച്എ​സ്എ​സ് അ​മ​ര​വി​ള മൂ​ന്നാ​മ​തു​മു​ണ്ട്. മൂ​ന്നു ദി​വ​സ​മാ​യി സാ​ധാ​ര​ണ ന​ട​ത്താ​റു​ള്ള മീ​റ്റ് ര​ണ്ടു ദി​വ​സ​മാ​യി ന​ട​ത്തു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​കു​ന്നു​. ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന് 50 -ൽ ​അ​ധി​കം മ​ത്സ​ര ഇ​ന​ങ്ങ​ളു​ടെ ഫൈ​ന​ൽ ന​ട​ക്കേ​ണ്ട​താ​യു​ണ്ട്.