ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സ്: യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, July 3, 2020 11:52 PM IST
പാ​ലോ​ട്: ക​രി​മ​ൺ​കോ​ട് താ​മ​സി​ക്കു​ന്ന കു​ടും​ബ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട​കം​പ​ള്ളി പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഷ​ഫീ​ക് (35) ആ​ണ് പാ​ലോ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. നോ​ട്ടി​ര​ട്ടി​ച്ച് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് 2.50 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ​തി​നു​ശേ​ഷം അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​കാ​നെ​ന്ന വ്യാ​ജേ​ന വെ​ള്ള പേ​പ്പ​ർ ന​ൽ​കി ക​ബ​ളി​പ്പി​ച്ചു എ​ന്ന കു​റ്റ​ത്തി​നാ​ണ് പ്ര​തി പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​
ഇ​യാ​ളു​ടെ പേ​രി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​രു​പ​തോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. പാ​ലോ​ട് സി​ഐ സി.​കെ. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രേ​ഡ് എ​സ്ഐ​മാ​രാ​യ അ​ൻ​സാ​രി, നി​സാ​റു​ദീ​ൻ, ഭു​വ​ന​ച​ന്ദ്ര​ൻ നാ​യ​ർ, അ​ജി, ​ഷി​ബു, സ​ജു, മ​നു, രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചു

കാ​ട്ടാ​ക്ക​ട: ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി അ​ട്ടി​മ​റി​ച്ചെ​ന്നും തേ​വ​ൻ​കോ​ട് മു​ത​ൽ ആ​ടു​വ​ള്ളി വ​രെ​യു​ള്ള പു​റ​മ്പോ​ക്ക് നി​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം അ​ടി​യ​ന്തി​ര​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് മെ​മ്പ​ർ​മാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ബ​ഹി​ഷ്ക​രി​ച്ച് കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ സ​ദാ​ശി​വ​ൻ​കാ​ണി, ല​ത, സി​ന്ധു, ചി​ത്ര​ഉ​ദ​യ​ൻ, ക​വി​ത വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.