കു​മ്പി​ച്ച​ല്‍​ക്ക​ട​വ് പാ​ലത്തിന് കിഫ്ബി 17.25 കോ​ടി രൂ​പ അനുവദിച്ചു
Friday, September 18, 2020 12:47 AM IST
അ​മ്പൂ​രി: പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​നു വി​രാ​മ​മി​ട്ട് കു​മ്പി​ച്ച​ല്‍​ക്ക​ട​വ് പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു. പാ​ലം നി​ര്‍​മാ​ണ​ത്തി​നാ​യി 17.25 കോ​ടി രൂ​പ കി​ഫ്ബി​യി​ല്‍​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ചു. സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് പാ​ലം നി​ര്‍​മാ​ണ​ത്തി​നു ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.

നെ​യ്യാ​ര്‍ ക​രി​പ്പ​യാ​റി​നു കു​റു​കേ​യാ​ണു പാ​ലം നി​ര്‍​മാ​ണം. 253.4 മീ​റ്റ​ര്‍ നീ​ള​വും 11 മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള പാ​ല​ത്തി​ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന അ​പ്രോ​ച്ച് റോ​ഡും നി​ര്‍​മി​ക്കും. നി​ല​വി​ല്‍ ക​ട​ത്തു​തോ​ണി​യാ​ണ് ഇ​തു​വ​ഴി​യു​ള്ള യാ​ത്ര​യ്ക്കു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ്ര​യം. മ​ഴ​ക്കാ​ല​ത്ത് ഇ​ത് അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്ന​തു​മാ​യി​രു​ന്നു. സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കൊ​പ്പം പാ​ലം നി​ര്‍​മി​ക്കു​ന്ന പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ചു.