പ​ഴ​കി​യ മ​ത്സ്യം: മാ​ർ​ക്ക​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, February 24, 2021 12:59 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കി​ഴ​ക്കേ​ത്ത​ല​യി​ലെ മീ​ൻ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് മീ​ൻ വാ​ങ്ങി ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ല​ർ​ജി​യു​ണ്ടാ​യെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് മീ​ൻ മാ​ർ​ക്ക​റ്റി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​വും ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രും പ​രി​ശോ​ധ​ന ന​ട​ത്തി. ക​ട​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത മ​ത്സ്യ​ത്തി​ൽ ഫോ​ർ​മാ​ലി​ൻ ക​ല​ർ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് മീ​നു​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
വ​രും ദി​വ​സ​ങ്ങ​ളി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ക​ട​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ ഫു​ഡ് ആ​ൻ​ഡ് സേ​ഫ്റ്റി ഇ​ൻ​സ്പെ​ക്ട​ർ കെ.​ജ​സീ​ല, എ​ച്ച്ഐ മ​നോ​ജ് കു​മാ​ർ, ജെഎ​ച്ച്ഐ​മാ​രാ​യ ഇ​ന്ദു​ലാ​ൽ, കെ.​വി.​പു​ഷ്പ, എം.​എം.​ജ​സീ​ർ എന്നിവർ പ​ങ്കെ​ടു​ത്തു.

പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി

നി​ല​ന്പൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള സം​സ്ഥാ​ന യൂ​സ്ഡ് വെ​ഹി​ക്കി​ൾ ഡീ​ലേ​ഴ്സ് ആ​ൻ​ഡ് ബ്രോ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ നി​ല​ന്പൂ​ർ ആ​ർടി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
ആ​ർസി ഉ​ട​മ​സ്ഥാ​വ​കാ​ശ കൈ​മാ​റ്റം സു​താ​ര്യ​മാ​ക്കു​ക, വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ട​പാ​ട് ന​ട​ത്തു​ന്ന​വ​ർ​ക്ക് ആ​ർസി ഉ​ട​മ​യു​ടെ സ​മ്മ​ത പ്ര​കാ​രം ആ​ർസി ബു​ക്ക് ല​ഭി​ക്കു​വാ​ൻ സാ​ഹ​ച​ര്യം ഒ​രു​ക്കു​ക, മോ​ട്ടോ​ർ വാ​ഹ​ന ക്ഷേ​മ​നി​ധി​യെ പു​നഃ​പ​രി​ശോ​ധി​ക്കു​ക, പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ആ​ർടി ഓ​ഫീ​സി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി​യ​ത്. ഷാ​ഹി​ർ മ​ല​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു.