ലോ​ക്ക് ഡൗ​ണി​ൽ യാ​ത്രാ​സൗ​ക​ര്യ​മി​ല്ലാ​തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ വ​ല​യു​ന്നു
Wednesday, May 12, 2021 12:31 AM IST
മ​ഞ്ചേ​രി: കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ജോ​ലി​ക്കെ​ത്താ​ൻ യാ​ത്രാ സൗ​ക​ര്യ​മി​ല്ലാ​തെ വ​ല​യു​ന്നു. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​യും മ​റ്റു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ​യും ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രാ​ണ് വീ​ട്ടി​ൽ പോ​യി തി​രി​ച്ചെ​ത്താ​ൻ പോ​ലും സൗ​ക​ര്യ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലാ​ത്ത​വ​ർ വീ​ട്ടി​ലെ​ത്താ​ൻ ഏ​റെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജീ​വ​ന​ക്കാ​രി​ൽ പ​ല​രും കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ നി​ന്നാ​ണ് ദി​വ​സേ​ന ജോ​ലി​ക്ക് എ​ത്തു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ക​യും ലോ​ക്ക് ഡൗ​ണ്‍ നി​ല​വി​ൽ വ​രു​ക​യും ചെ​യ്ത​തി​നാ​ൽ ബ​സ് സ​ർ​വീ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ല​ർ​ക്കും സ​മ​യ​ത്തി​നു ജോ​ലി​ക്ക് എ​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ല.

. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ന​ടു​ത്ത് ടൗ​ണ്‍ ഹാ​ൾ, കോ​ഴി​ക്കോ​ട് റോ​ഡി​ൽ മാ​ധ​വ​ൻ നാ​യ​ർ സ്മാ​ര​ക മ​ന്ദി​രം, ലൈ​ബ്ര​റി ഹാ​ൾ എ​ന്നി​വ ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ഇ​ത്ത​രം കെ​ട്ടി​ട​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് താ​മ​സ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നു ജ​ന​താ​ദ​ൾ- എ​സ് മ​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.