പ​ഠ്ന ലി​ഖ്ന അ​ഭി​യാ​ൻ പ​ദ്ധ​തി: ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു
Sunday, January 23, 2022 12:17 AM IST
ക​രു​വാ​ര​കു​ണ്ട്: പ​ഠ്ന ലി​ഖ്ന അ​ഭി​യാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​രു​വാ​ര​കുണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക്ലാ​സു​ക​ൾ തു​ട​ങ്ങി. അ​രി​മ​ണ​ൽ വാ​ർ​ഡി​ൽ ന​ട​ത്തി​യ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ് നി​ർ​വ​ഹി​ച്ചു. മു​ഴു​വ​ൻ ആ​ളു​ക​ളെ​യും വാ​യി​ക്കാ​നും എ​ഴു​താ​നും പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് പ​ഠ്ന ലി​ഖ്ന അ​ഭി​യാ​ൻ. പ​ഠി​താ​ക്ക​ൾ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫി​ന്‍റെ വ​ക​യാ​യി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷീ​ന ജി​ൽ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗം ഹ​സീ​ന സ്രാ​ന്പി​ക്ക​ൽ, സാ​ക്ഷ​ര​താ പ്രേ​ര​ക് കെ.​ജ​സീ​ന, കെ.​ശൈ​ല​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.